“ശക്തി അവനില്‍ (യേശു) നിന്നു പുറപ്പെട്ടു. എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാന്‍ ശ്രമിച്ചു.” (ലൂക്കൊസ് 6:13) “ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന ദൈവമാകുന്നു.” (പുറപ്പാട് 15:26) പ്രിയ സഹോദരാ, സഹോദരീ – നിങ്ങള്‍ രോഗത്താലോ ഭാരത്താലോ വേദനയാലോ കഷ്ടപ്പെടുന്നുവോ? ഒരു ആശയ്ക്കു വകയില്ലാതെ നിരാശിതനോ എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. “യേശുക്രിസ്തു നിങ്ങളുടെ സകല പ്രശ്നങ്ങള്‍ക്കും മതിയായവന്‍.” ദൈവസ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ദൈവകല്പന ലംഘിച്ച് ദൈവത്തോട് അനുസരണക്കേട് കാട്ടിയതുമൂലം പാപം ലോകത്തില്‍ പ്രവേശിക്കുകയും…
“ഞാന്‍ (യേശു) തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ (സ്വര്‍ഗ്ഗത്തില്‍) അടുക്കല്‍ എത്തുന്നില്ല.” (യോഹന്നാന്‍ 14:6) ഈ ലോകത്തിലുള്ള സകല മനുഷ്യരും പാപത്തിന് അടിമകളാണ്. പാപസ്വഭാവത്തില്‍നിന്ന് സമ്പൂര്‍ണ്ണമായ ഒരു വിടുതല്‍ എല്ലാവരും ആഗ്രഹിക്കുന്നു. അതിനായി പല കര്‍മ്മങ്ങളും പൂജകളും ആചാരാനുഷ്ഠാനങ്ങളും ചെയ്യുന്നു. നേര്‍ച്ചകാഴ്ചകളിലൂടെയും പൂജാകര്‍മ്മങ്ങളിലൂടെയും നിത്യശാന്തി ലഭിക്കും എന്നു ചിന്തിക്കുന്നു. എന്നാല്‍എന്തുതന്നെ ചെയ്തിട്ടും പാപത്തില്‍നിന്നോ പാപസ്വഭാവത്തില്‍നിന്നോ മാറ്റം വരുന്നില്ല. എന്നാല്‍ പ്രിയ സ്നേഹിതാ നിങ്ങള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത –…
ലോകത്തില്‍ ഒന്നും ശാശ്വതമല്ല. എല്ലായിടത്തും അസമാധാനവും അസന്തുഷ്ടിയും നിരാശയും കളിയാടുന്നു. സമാധാനത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നു. എന്നാല്‍ ലഭിക്കുന്നില്ലതാനും. സമ്പത്തിനോ സ്ഥാനമാനങ്ങള്‍ക്കോ പ്രശസ്തിക്കോ ഒന്നും ശാശ്വതസമാധാനം നല്‍കുവാന്‍ കഴിയുകയില്ല. ആര്‍ക്കാണ് ശാശ്വതമായ സമാധാനം ഇല്ലാത്തത്? ഇതേക്കുറിച്ച് ബൈബിള്‍ പറയുന്നത്: “ദുഷ്ടന്മാര്‍ക്ക് സമാധാനം ഇല്ല എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.” (ഏശയ്യാ 48:22, 57:21) എന്നാല്‍ യേശു പറഞ്ഞു. “സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചു പോകുന്നു. എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം തരുന്നതുപോലെ അല്ല ഞാന്‍…