Jayolsavamayi Vazhi Nadathunna Daivam

  • ജയോത്സവമായി വഴി നടത്തുന്ന ദൈവം -സാത്താനിന്മേലുള്ള ജയം

    “ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും.” (ഉല്പത്തി 3:15) സാത്താന്‍ എന്ന എബ്രായപദത്തിനു പ്രതിയോഗി അഥവാ എതിരാളി എന്നാണര്‍ത്ഥം. ബൈബിളില്‍ 52 പ്രാവശ്യം ഈ പദം ഉപയോഗിച്ചിട്ടുണ്ട്. പുതിയ നിയമ എഴുത്തുകാര്‍ എല്ലാവരുംതന്നെ സാത്താനെക്കുറിച്ച് പ്രത്യക്ഷമായൊ പരോക്ഷമായൊ പരാമര്‍ശിച്ചിട്ടുണ്ട്. മറ്റു പല പേരുകളിലും സാത്താന്‍ അറിയപ്പെടുന്നു. 1. പിശാച് – ലൂക്കോസ് 4:2; വെളിപ്പാട് – 20:2…

  • ജയോത്സവമായി വഴി നടത്തുന്ന ദൈവം – പാതാളത്തിന്മേലുള്ള ജയം

    “ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈവശമുണ്ട്.” (വെളിപ്പാട് – 1:18) പാതാളം നിത്യവാസസ്ഥലമല്ല. മരിച്ചു പുനരുത്ഥാന പ്രതീക്ഷയില്‍ പുനരുത്ഥാനംവരെ മൃതന്മാര്‍ക്ക് കഴിയാനുള്ള താല്ക്കാലിക വാസസ്ഥാനമാണ് പാതാളം. പഴയനിയമത്തില്‍ മരിച്ചവര്‍ എല്ലാംതന്നെ (നീതിമാന്മാരും ദുഷ്ടന്മാരും) പാതാളത്തിലേക്കു പോകുന്നതായി കാണാം. യാക്കോബ് യോസേഫിനെ ഓര്‍ത്തു വിലപിച്ചു പറഞ്ഞത്. “ഞാന്‍ ദുഃഖത്തോടെ എന്‍റെ മകന്‍റെ അടുക്കല്‍ പാതാളത്തില്‍ ഇറങ്ങുമെന്നു പറഞ്ഞു. (ഉല്പത്തി – 37:35) “ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു…

  • ജയോത്സവമായി വഴി നടത്തുന്ന ദൈവം – മരണത്തിന്മേലുള്ള ജയം

    “മക്കള്‍ ജഡരക്തങ്ങളോടുകൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടുകൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ച്”. (എബ്രായര്‍-2:14,15) മണ്ണില്‍ നിന്നു എടുക്കപ്പെട്ട മനുഷ്യന്‍ മണ്ണിലേക്കു മടങ്ങുന്നു. “നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും”. പാപത്തില്‍ വീണ മനുഷ്യനോടുള്ള ദൈവകല്പനയാണിത്. (ഉല്പത്തി 3:19) മനുഷ്യന്‍റെ കൂടെപ്പിറപ്പാണ് മരണം. ജനിക്കുന്ന നിമിഷം മുതല്‍ മരണവക്രത്തിലേക്കു ചുവടുവെച്ചവന്‍ പതുക്കെ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യാനുഭവത്തില്‍ എല്ലാവരാലും വിലപിക്കപ്പെടുന്ന ഒരു സംഭവമാണ് മരണം. ദൈവസൃഷ്ടിയുടെ മകുടമാണ്…

  • ജയോത്സവമായി വഴി നടത്തുന്ന ദൈവം – ലോകത്തിന്മേലുള്ള ജയം

    “പിതാവായ ദൈവത്തിങ്കല്‍ നിന്നും നമ്മുടെ ദൈവവും പിതാവുമായവന്‍റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തില്‍ നിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങള്‍ നിമിത്തം തന്നെത്താന്‍ ഏല്പിച്ചുകൊടുത്തവനായി.” (ഗലാത്യര്‍ 1:3) മനുഷ്യന്‍ ജനിക്കുന്നതും മരിക്കുന്നതുവരെ ജീവിക്കുന്നതും ഈ ലോകത്തിലാണ്. (യോഹന്നാന്‍ 16:21) ദൈവം തന്‍റെ മഹത്വത്തിനായി സൃഷ്ടിച്ച ഈ ലോകം അവനെതിരെ മത്സരിക്കുന്നു. ഏകമനുഷ്യന്‍റെ (ആദാം) അനുസരണക്കേടിനാല്‍ പാപം ഈ ലോകത്തില്‍ പ്രവേശിച്ചു. (റോമര്‍ 5:19) തല്ഫലമായി സര്‍വ്വലോകവും ദുഷ്ടന്‍റെ (സാത്താന്‍റെ) അധീനതയില്‍ അമര്‍ന്നു. (1 യോഹന്നാന്‍ 5:19) ലോകം…

  • ജയോത്സവമായി വഴി നടത്തുന്ന ദൈവം -ഭയത്തിന്മേലുള്ള ജയം

    ആദാം പാപം ചെയ്തപ്പോള്‍ അവനില്‍ ഭയം കടന്നുകൂടി. പാപത്തില്‍ നിന്നാണ് ഭയം ഉടലെടുത്തത്. (ഉല്പത്തി-3:10) ഭയം എന്നത് നഷ്ടം ഉണ്ടാകും എന്ന തോന്നലാണ്. ചിലര്‍ സദാസമയവും ഭയ ചകിതരാണ്. ഉദാഹരണമായി രോഗത്തേക്കുറിച്ചുള്ള ഭയം, ഭാവിയെക്കുറിച്ചുള്ള ഭയം, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭയം, മരണത്തെക്കുറിച്ചുള്ള ഭയം, സല്‍പ്പേരുപോകുമോ എന്ന ഭയം. മൃഗങ്ങളെ ഭയം, പ്രകൃതി ശക്തികളായ കാറ്റ്, ഇടി, മിന്നല്‍, മുതലായവയെ ഭയം മനുഷ്യരെ ഭയം, സാത്താനെ ഭയം സമ്പത്തു നശിക്കുമോ എന്ന ഭയം മുതലായ അനേകം ഭയങ്ങള്‍ ലോകത്തില്‍…

  • ജയോത്സവമായി വഴി നടത്തുന്ന ദൈവം -ശാപത്തിന്മേലുള്ള ജയം

    “മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്നു നമ്മെ വിലെക്കുവാങ്ങി. (ഗലാത്യര്‍-3:13) ആദി മനുഷ്യനായ ആദം പാപം ചെയ്തപ്പോള്‍ ലോകത്തില്‍ കടന്നുവന്നതാണ് ശാപം. ആദി മനുഷ്യന്‍റെ പാപം മൂലം ഭൂമി ശാപഗ്രസ്ഥമായിത്തീര്‍ന്നു. ഏദെന്‍ തോട്ടത്തില്‍ കടന്നുവന്ന ദൈവം പാമ്പിനെ ശപിച്ചു. ശാപത്തിന്‍റെ ഫലമായി ഭൂമിയില്‍ മുള്ളും പറക്കാരയും മുളയ്ക്കുവാന്‍ തുടങ്ങി. മനുഷ്യന്‍റെ പാപത്തിനാല്‍ ഭൂമിയിന്മേലുള്ള സകലതും ശപിക്കപ്പെട്ടു. ഇന്നും അനുഗ്രഹവും ശാപവും ഒരു വ്യക്തിയെ പിന്തുടരുന്നു. ദൈവത്തെ…

  • ജയോത്സവമായി വഴി നടത്തുന്ന ദൈവം-രോഗത്തിന്മേലുള്ള ജയം

    Jayolsavamayi Vazhi Nadathunna Daivam..BySijo Josefellowshipofgodminstry@gmail.com ജയോത്സവമായി വഴി നടത്തുന്ന ദൈവം അദ്ധ്യായം – 3രോഗത്തിന്മേലുള്ള ജയം “സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു; നമ്മുടെ വേദനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്‍റെ മേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. (യെശയ്യാവു-53 4-5)പാപത്തില്‍…

  • ജയോത്സവമായി വഴി നടത്തുന്ന ദൈവം- പാപത്തിന്മേലുള്ള ജയം

    Jayolsavamayi Vazhi Nadathunna Daivam..BySijo Josefellowshipofgodminstry@gmail.com ജയോത്സവമായി വഴി നടത്തുന്ന ദൈവം അദ്ധ്യായം – 2പാപത്തിന്മേലുള്ള ജയം “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ (സാധിപ്പാന്‍) ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു. (റോമര്‍-8:3) പ്രപഞ്ചത്തെ മുഴുവന്‍ അടക്കി വാഴുന്ന തിന്മയുടെ ശക്തിയാണ് പാപം. ദൃശ്യവും അദൃശ്യവുമായ സകലതും പാപത്തിന്‍റെ പിടിയിലാണ്. ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് പാപത്തിന്‍റെ അടിസ്ഥാന കാരണം. A. പാപത്തിന്‍റെ ഉത്ഭവം ആദാമിന്‍റെയും,…

  • ജയോത്സവമായി വഴി നടത്തുന്ന ദൈവം

    Jayolsavamayi Vazhi Nadathunna Daivam..BySijo Josefellowshipofgodminstry@gmail.com ജയോത്സവമായി വഴി നടത്തുന്ന ദൈവം “ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്‍റെ പരിജ്ഞാനത്തിന്‍റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം.” (2 കൊരിന്ത്യര്‍ 2:14) ദൈവം ജയത്തിന്‍റെ ദൈവമാണ്. ദൈവം തന്‍റെ സൃഷ്ടിയായ മനുഷ്യനില്‍ നിന്നു ആഗ്രഹിക്കുന്ന ഒന്നാണ് ജയം എന്നുള്ളത്. നാം ജയം പ്രാപിക്കുന്നവരായിത്തീരുവാന്‍ യേശുക്രിസ്തു കാല്‍വരിക്രൂശില്‍ മരിച്ചു, അടക്കപ്പെട്ടു. മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തിലേക്ക് കരേറിപ്പോയി. ഇന്നും നമുക്കായി ജീവിക്കുന്നു. എന്നാല്‍ നാം…