1) തിരുനിവാസത്തിനായ്വാഞ്ചിപ്പിൻ. കോരഹ് പുത്രന്മാർ ഇങ്ങനെ പാടി. “സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം.എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു”84-ാം സങ്കീ 1,2 വാക്യങ്ങൾ കോരഹ് പുത്രന്മാരെ പോലെ നാം എന്നും ദൈവസാന്നിധ്യത്തിൽവസിക്കുവാൻ വാഞ്ചിക്കണം. ആയതിനു ഹ്യദയം ദൈവത്തിനായി തുറന്നു കൊടുക്കണം. 2) വചനമാകുന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ. “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്നമായമില്ലാത്ത പാൽ കുടിപ്പാൻ…