ഈ ലോക ജീവിതത്തിൽ സ്വസ്ഥത നഷ്ടപ്പെടുന്ന അനേകം അനുഭവങ്ങൾ വന്നുചേരാം. എവിടെയാണ് ഒരു ആശ്വാസം കിട്ടുക എന്ന് പറഞ്ഞ് അലയുന്നവരാണ് മിക്കവരും. ദൈവത്തോട് അടുക്കുംതോറും ദൈവം വാഗ്ദത്തം ചെയ്യുന്ന ഒന്നാണ് വിശ്രമം അഥവാ സ്വസ്ഥത അഥവാ സമാധാനം. ഇസ്രയേൽ മക്കളെ അത്ഭുതകരമായി ദൈവം മിസ്രയീമിൽ നിന്ന് വിടുവിച്ചു. ഇസ്രയേലിലെ പത്ത് ബാധകൾ, തുടർന്ന് ചെങ്കടൽ വിഭജിച്ചു കൊണ്ടുള്ള അവരുടെ യാത്ര, മരുഭൂമിയിൽ രാവും പകലുമുള്ള ദൈവീക സംരക്ഷണം ഇവയെല്ലാം യഹോവ ഭയങ്കരനും അത്ഭുതവാനും ആണ് എന്ന്…
നാം പല കാര്യങ്ങൾക്കും പ്രാർത്ഥിക്കാറുണ്ട്. എന്നാൽ പലപ്പോഴും ദൈവം അവയ്ക്ക് മറുപടി നൽകാതെ നിശ്ശബ്ദത പാലിക്കാറുണ്ട്. ഈ സമയം പലരുടേയും വിശ്വാസത്തിന് ക്ഷതം സംഭവിക്കാറുണ്ട്. ഇങ്ങനെ ഒരു സന്ദർഭത്തിൽ ദാവീദ് ചോദിച്ചു. ” യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?13-ാം സങ്കീ 1,2 വാക്യങ്ങൾ…
ബൈബിളിൽ യബ്ബേസ് എന്ന ദു:ഖപുത്രൻ്റെ ചരിത്രം രണ്ട് വാക്യങ്ങളിലെ ഉള്ളു. എന്നാൽ ദൈവത്തിൽ നിന്നും അനുഗ്രഹം പ്രാപിച്ച യബ്ബേസിൻ്റെ പേരിൽ ഒരു സ്ഥലം യിസ്രായേലിൽ ഉള്ളതായി1 ദിനവ്യത്താന്തം 2:55 ൽ നാം കാണുന്നു.തൻ്റെ ഭക്തന്മാർ നിമിത്തം ദൈവം തൻ്റെ ദേശത്തെ അനുഗ്രഹിക്കുന്നു. ഈ ഭൂമി ദൈവത്തിൻ്റേതാണ്. ഭൂമിയും അതിൻ്റെ പൂർണ്ണതയും, ഭൂതലവും അതിൻ്റെ നിവാസികളും യഹോവയ്ക്കുള്ളത്ആകുന്നു. മനുഷ്യൻ പാപം ചെയ്തതോടെ ഈ ലോകം ദുഷ്ടനായ സാത്താന്റെ അധീനതയിൽ കിടക്കുന്നു എന്നു മാത്രം. കൈവശാവകാശം മാത്രമേ പിശാചിനുള്ളൂ.…
ഭക്തനായ ഒരു വ്യദ്ധന്റെ പ്രാർത്ഥനയാണു 71-ാം സങ്കീർത്തനം. വാർദ്ധക്യത്തിലെത്തിയവർക്കുവായിച്ചു ധ്യാനിക്കുവാൻ ഏറ്റവുംഅനുയോജ്യമായ സങ്കീർത്തന മാണിതു. നമ്മുടെ ജീവിതത്തിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ എത്രയെത്ര പരീക്ഷണഘട്ടത്തിലൂടെയാണുനാം കടന്നുവന്നതു. രോഗങ്ങളാൽ നാം തളർന്നുപോയ അവസരങ്ങൾ.. കയ്പു നിറഞ്ഞ അനേകം പരീക്ഷണഘട്ടങ്ങൾ… നിന്ദിക്കപ്പെട്ട അനേകം സന്ദർഭങ്ങൾ..ശത്രുക്കളുടെ കടന്നാക്രമണങ്ങൾ ഇങ്ങനെഎത്രയെത്ര പ്രതിസന്ധികൾ.സങ്കീർത്തനക്കാരന്റെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെയുംഭൂതകാലത്തിൽ ഭക്തൻ അനുഭവിച്ച ദൈവീകക്യപയേയുംഅയവിറക്കുകയാണു71-ാം സങ്കീർത്തനത്തിൽ കൂടെ.അതു പ്രത്യാശയിലേക്കുഭക്തനെ നയിക്കുന്നു.വാർദ്ധക്യത്തിന്റെ ക്ഷീണവുംപ്രയാസവും ഏകാന്തതയും ഭക്തനെ അലട്ടുമ്പോൾ ഭക്തൻപ്രത്യാശയോടെ ദൈവസന്നിധിയിലേക്കു കണ്ണുയർത്തി പറയുകയാണു. “നീ എന്റെ പാറയും എന്റെ കോട്ടയും…
കണ്ണുനീർ മാറ്റുന്ന പുസ്തകമാണ് സത്യവേദപുസ്തകം. കണ്ണീർ തുടച്ച് ആനന്ദം നൽകുന്നവനാണ് യേശു. ” അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.വെളിപ്പാടു 21:4,5 നമ്മുടെ ദു:ഖത്തെ സന്തോഷമാക്കുന്നവൻആണ് യേശു. നമ്മുടെ വിലാപത്തെ ന്യത്തമാക്കുന്നവനാണ്യേശു. ക്രിസ്തീയജീവിതംസുഖവും ദു:ഖവും നിറഞ്ഞതാണെങ്കിലും…
ദൈവം ഉത്സാഹികളെ വിളിക്കുന്നു. അലസതയും, മടിയും ഉള്ളവർക്കല്ല സുവിശേഷ വേല.വേദപുസ്തകത്തിൽ വിളിക്കപ്പെട്ടവരെല്ലാം അവരുടെ ജോലി ഉത്സാഹത്തോടെ ചെയ്തവരാണ്. മോശയെ ദൈവം വിളിച്ചത് അമ്മായിയപ്പന്റെ ആടുകളെ മേയ്ച്ചു കൊണ്ടിരുന്നപ്പോഴാണ്. ശൗലിന്റെ മേൽ അഭിഷേക തൈലം വീഴുന്നത് വീട്ടിൽ വെറുതെ ഇരുന്നപ്പോഴെല്ല. അപ്പൻ്റെ കഴുതകളെ അന്വേഷിച്ച് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്. ദാവീദിനെ അഭിഷേകം തേടിവന്നത് അവൻ കാട്ടിൽ ആടുകളെ പാലിച്ചുകൊണ്ട്ഇരുന്നപ്പോൾ ആണ്. ആമോസിനെ ദൈവം വിളിച്ചത് കാട്ടത്തീപഴം പെറുക്കി കൊണ്ടിരിക്കുമ്പോഴാണ്. യോശുവാ, ഇസ്രായേലിന്റെ നായകനായി നിയമിക്കപ്പെട്ടത്, കൂടാരം വിട്ടു പിരിയാതെ…
ഇന്ന് നാം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകയാണ്. ഈ കാലഘട്ടത്തിൽ പ്രാർത്ഥനയില്ലാതെ ആത്മീക ശക്തി നേടുവാൻ സാദ്ധ്യമല്ല. യേശു പലപ്പോഴും പ്രാർത്ഥനയിൽ ശക്തി നേടിയതായി നാം വായിക്കുന്നു. പൗലൊസ് അപ്പൊസ്തലൻ പറയുന്നു. “ഇടവിടാതെ പ്രാർത്ഥിപ്പിൻഎല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം”1തെസ്സലൊനീക്യർ5:17,18 പലതരത്തിൽ പ്രാർത്ഥനകൾ ഉണ്ട്. 1)രഹസ്യപ്രാർത്ഥന യേശുവുമായി രഹസ്യമായി നാം സംസർഗ്ഗത്തിൽ ഏർപ്പെടാറുണ്ടോ. യേശു പല സമയങ്ങളിലും വിജനമായ സ്ഥലങ്ങളിലേക്ക് പോകുകയും പിതാവുമായി രഹസ്യപ്രാർത്ഥനകളിൽഏർപ്പെട്ടതായും നാം വായിക്കുന്നു. അതിനാൽ യേശുവിന് ലോകത്തെ നിഷ്പ്രയാസം ജയിക്കുവാൻ…
പ്രാർത്ഥിക്കുന്നവന് പോരാട്ടങ്ങൾ ഉണ്ട്. യേശുവിനും, ദാനിയേലിനും, പത്രൊസിനും,പൗലൊസിനും പോരാട്ടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പ്രാർത്ഥന പാതാളഗോപുരങ്ങളെഇളക്കും. ഒരു ദൈവഭക്തൻ പറഞ്ഞു. “പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും സന്ധ്യയുടെപൂട്ടും ആണ്” എന്ന്. പ്രാർത്ഥിക്കുന്നവൻ ജീവിതസാഹചര്യങ്ങളിൽകുലുങ്ങി പോകയോ, തളരുകയോ ഇല്ല. പ്രാർത്ഥന ഒരു വ്യക്തിയെശക്തിപ്പെടുത്തും. പ്രാർത്ഥനയിൽ പല ഘടകങ്ങളും അടങ്ങിയിരിക്കുന്നു. 1) പ്രാർത്ഥനയിൽ ആരാധനയുണ്ട്. അഹങ്കാരം നെബൂഖദ്നേസർ രാജാവിന്റെ കണ്ണുകളെകുരുടാക്കി. അവൻ അഹങ്കരിച്ച് പറഞ്ഞു. ” ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്ആയിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ?ദാനീയേൽ…
വലിയ പ്രതികൂലങ്ങൾ ആഞ്ഞടിക്കുമ്പോൾ ദൈവം ഇന്നു വരെ നടത്തിയ സകലകാര്യങ്ങളും ഓർത്തു ദൈവത്തെസ്തുതിക്കയും നന്ദിപറകയുംചെയ്താൽ അതു നമുക്കുആത്മശക്തി നൽകും “നിന്റെ ദൈവമായ യഹോവനിന്നെ താഴ്ത്തുവാനും തന്റെകല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചുനിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനായി നിന്നെ ഈ നാല്പതു സംവത്സരംമരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണംആവർത്തനം 8:2 ഈ നാല്പതു വർഷം നീ ധരിച്ച വസ്ത്രം ജീർണ്ണിച്ചുപോയില്ല.നിന്റെ കാൽ വീങ്ങിയതുമില്ല.ഒരു മനുഷ്യൻ തന്റെ മകനെശിക്ഷിച്ചു വളർത്തുന്നതുപോലെനിന്റെ ദൈവമായ യഹോവനിന്നെ ശിക്ഷിച്ചുവളർത്തുന്നുഎന്നു നീ മനസ്സിൽ…
ജ്ഞാനം എത്രയുണ്ടെങ്കിലുംഅതു തക്കസമയത്തു ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതുകൊണ്ടുയാതൊരു പ്രയോജനവും ഇല്ല.ഭൂമിയിലുള്ള ഉയർന്ന ബിരുദങ്ങൾ കൊണ്ടു ഒരുവൻജ്ഞാനിയാകണമെന്നില്ല. ഒരുഡ്രൈവർ അപകടസിഗ്നലിനെമറികടന്നു മുന്നോട്ടുപോയാൽഅപകടം ഉണ്ടാകും. ഒരു pilotFlight ശരിയായ രീതിയിൽControl ചെയ്തു ഇറക്കിയില്ലെങ്കിൽ അപകടം ഉണ്ടാകും. ക്രിസ്തീയ ജീവിതത്തിനു ഒരു control station സ്വർഗ്ഗത്തിലുണ്ടു.ആ കല്പനകൾ അനുസരിച്ചുജീവിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരും.ദൈവത്തിന്റെ കല്പനകൾ ഗ്രഹിക്കുന്നവനും അതനുസരിച്ചുജീവിതം ചിട്ടപ്പെടുത്തു ന്നവനുമാണു ജ്ഞാനി. അവനാണു വിവേകി. ജ്ഞാനികളിൽ ജ്ഞാനിയായശലോമോൻ പറഞ്ഞു. “യഹോവാഭക്തി ജ്ഞാനത്തിന്റെആരംഭമാകുന്നു.ഭോഷന്മാരോജ്ഞാനവും പ്രബോധനവുംനിരസിക്കുന്നു” സദ്യശ1:7 ഇയ്യോബ് ജ്ഞാനത്തിന്റെ ഉറവിടം…