christmas

  • യേശുവിന്റെ ജനനസമയത്ത് മൂന്ന് വ്യത്യസ്തരായ ആളുകളെ നാം കണ്ടുമുട്ടുന്നു.

    1) മാലാഖമാർ ദൈവം സുവാർത്ത അറിയിക്കുവാനായിതിരഞെടുത്തവർആയിരുന്നു മാലാഖമാർ.അവർ ലോകത്തിന് നൽകിയ ആദ്യ സന്ദേശം“ഭയപ്പെടേണ്ട” എന്നതായിരുന്നു.ഇന്ന് ലോകം മുഴുവനും ഭയത്തിന്റെ അന്തരീക്ഷത്തിൽ ആണ്നീങ്ങുന്നത്. ഇന്ന് മനുഷ്യൻ രോഗത്തെ ഭയപ്പെടുന്നു. മരണത്തെ ഭയപ്പെടുന്നു. പലവിധ ആകുലതകളും മനുഷ്യനെ തളർത്തുന്നു.യേശു രക്ഷകനായി പിറന്നു വീണപ്പോൾ കേട്ടദൈവീകസ്വരമാണ് “ഭയപ്പെടേണ്ട” എന്ന സ്വരം.ആ സ്വരം വിളിച്ചു പറഞ്ഞു. ” ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു”ലൂക്കോസ് 2:10,11 കർത്താവെന്ന…