കണ്ണുനീർ മാറ്റുന്ന പുസ്തകമാണ് സത്യവേദപുസ്തകം. കണ്ണീർ തുടച്ച് ആനന്ദം നൽകുന്നവനാണ് യേശു. ” അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.വെളിപ്പാടു 21:4,5 നമ്മുടെ ദു:ഖത്തെ സന്തോഷമാക്കുന്നവൻആണ് യേശു. നമ്മുടെ വിലാപത്തെ ന്യത്തമാക്കുന്നവനാണ്യേശു. ക്രിസ്തീയജീവിതംസുഖവും ദു:ഖവും നിറഞ്ഞതാണെങ്കിലും…
വ്യസനപുത്രനായ യബ്ബേസിൻ്റെ പ്രാർത്ഥനകളിൽ ഒരു പ്രധാനപ്പെട്ട പ്രാർത്ഥനയായിരുന്നുഅനർത്ഥം വ്യസനകാരണമാകാതെകാക്കേണം എന്നത്. ഈ ലോകത്തിൽ അപകടങ്ങളും പ്രതിസന്ധികളും ഉണ്ട്. ഒരു ദൈവപൈതൽ തീർച്ചയായും ദൈവസഹായത്തിനായിആഗ്രഹിക്കയും, അപേക്ഷിക്കയും വേണം.ദൈവകരങ്ങൾക്ക് മാത്രമേ നമുക്ക് ശക്തി നൽകുവാൻ കഴികയുള്ളു. ദൈവകരങ്ങളാണ് നമ്മുടെ കാൽ കല്ലിൽ തട്ടാതെ കാക്കുന്നത്. ആ കരങ്ങൾ താങ്ങുന്ന കരങ്ങളാണ്. ” പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു”ആവർത്തനം 33:27 കുറേ നാൾ താങ്ങിനിറുത്തുമ്പോൾമനുഷ്യന്റെ കരങ്ങൾ തളർന്നുപോകാം. എന്നാൽ യേശുവിന്റെ കരങ്ങൾ ശാശ്വതങ്ങളാണ്. അവ മാറി…
1) ദൈവം സർവജ്ഞാനിയാണ്. ദൈവം സകലവും അറിയുന്നവൻ. ” നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു”യോഹന്നാൻ 16:30 യേശുവിന് സകലവും അറിയുവാനുള്ള ജ്ഞാനം ഉണ്ടെന്ന് ശിഷ്യന്മാർ സമ്മതിക്കുന്നു.യേശുവിന് മനുഷ്യരുടെ ഉള്ളിലെ വിചാരങ്ങൾ അറിയാം. കഫർന്നഹൂമിലെ ഒരു വീട്ടിൽ വച്ച് പക്ഷവാതക്കാരനെ അവൻ്റെ പാപം ക്ഷമിച്ച് സൗഖ്യപ്പെടുത്തിയപ്പോൾശാസ്ത്രിമാർ അവനെ കുറിച്ച് ഇങ്ങനെ ദൂഷണം ചിന്തിച്ചു. “ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?ദൈവം ഒരുവൻ അല്ലാതെ…