HOLY SPIRIT

  • നിന്ദിക്കപ്പെട്ടവരേയും തള്ളപെട്ടവരേയും വിലയുള്ളവരാക്കി മാറ്റുന്ന ദൈവസ്നേഹം

    ജീവിതത്തിൽ നമ്മെ അവഗണിക്കുന്നവരും,ഒറ്റപ്പെടുത്തുന്നവരും,നിന്ദിക്കുന്നവരും ധാരാളംഉണ്ടാകാം. നമ്മുടേതല്ലാത്ത കാരണങ്ങളാൽ പലവിധപീഢനങ്ങളിൽ കൂടി നമുക്ക് കടന്നു പോകേണ്ടി വരാം.യാതൊരു കുറ്റവും ചെയ്യാതെ ധാരാളം പഴികേൾക്കേണ്ടി വരാം. രാത്രിയുടെ യാമങ്ങളിൽഏകാന്തതയിൽ, കണ്ണീർപൊഴിച്ച്, രാത്രികൾ തള്ളി നീക്കേണ്ട അവസ്ഥകൾവന്നു ച്ചേരാം. എന്നാൽ ഒരു കാര്യം നാം വിസ്മരിച്ച് പോകരുത്. നമ്മുടെ ദൈവത്തിന് നീവിലയേറിയവന്നാണ്. ആരൊക്കെ തള്ളിയാലുംആരൊക്കെ ഉപേക്ഷിച്ചാലും, നിന്ദിച്ചാലും ദൈവം നിന്നെ മാന്യനായും വിലയേറിയവനായുംകാണുന്നു. യശയ്യാപ്രവാചകനിലൂടെദൈവം ഇങ്ങനെ പറയുന്നു. “നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ…

  • എത്തിപിടിക്കാൻ ആഗ്രഹിക്കുന്ന വാഗ്ദത്തം

    സുവിശേഷം പ്രസംഗിച്ചതിൻ്റെ പേരിൽപൗലൊസിനെ യഹൂദന്മാർ പിടിച്ചുകൊണ്ടുപോയി അന്നത്തെ രാജാവായ അഗ്രിപ്പായുടെ മുൻപിൽവിസ്താരം കഴിച്ചു. അന്നത്തെ യഹൂദന്മാർപല കുറ്റങ്ങളും പൗലൊസിൽ ആരോപിച്ചു. ആയതിന്പൗലൊസ് പറഞ്ഞ മറുപടിപ്രസംഗമാണ് അപ്പൊസ്തലപ്രവർത്തികളുടെ പുസ്തകം 26-ാം അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.അതിൽ വളരെ പ്രധാനപെട്ട വാക്യമാണ്7-ാം വാക്യം. “നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാൻ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നതു” ഈ വാക്യം ധ്യാനിച്ച്…

  • ദൈവത്തിന്റെ ശക്തിയുടെ അളവറ്റ വലുപ്പം

    ഇന്ന് ജീവിതത്തിൽ നാം പതറി പോകുന്നതിന് കാരണം ദൈവത്തിന്റെശക്തിയുടെ അളവറ്റ വലുപ്പം ഗ്രഹിക്കാത്തതുകൊണ്ടാണ്. ഈ ശക്തിയുടെ വലുപ്പം അറിയണമെങ്കിൽ നമ്മുടെ ദൈവം ആരാണെന്ന് നാം അറിയണം. ദൈവം എങ്ങനെ നമ്മെ സ്നേഹിച്ചു എന്നറിയണം.ദൈവഹിതം എന്തെന്നുംദൈവവിളിയുടെ ഉദ്ദേശവും അറിയണം. പൗലൊസ് അപ്പൊസാതലൻ ഇവയെല്ലാം ഗ്രഹിച്ചവനായിരുന്നു.അർത്തീമസ് ദേവിയെ ആരാധിക്കയും, ആഭിചാരങ്ങളും മന്ത്രവാദങ്ങളും നടത്തി അതിൽ അടിമപ്പെട്ട് ജീവിക്കുന്ന ഒരു വലിയ സമൂഹം പാർത്തിരുന്ന സ്ഥലമായിരുന്നുഎഫെസ്യ. അവർ ദൈവത്തെ അറിയുവാനും, ദൈവീകശക്തിയുടെ വലുപ്പം അറിഞ്ഞ് അവർ മനം തിരിയുന്നതിനും പൗലൊസ്…

  • നീ ദൈവത്തിൽ നിന്നും ദൂരെയാണോ?

    ഒരിക്കൽ യേശു ശമര്യക്കും ഗലീലെക്കും നടുവിൽകൂടി യാത്ര ചെയ്യുമ്പോൾഒരു ഗ്രാമത്തിൽ ചെന്നു. അവിടെ കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അകലെ നിന്നുകൊണ്ടു: യേശു നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.അവർ അശുദ്ധരായതുകൊണ്ട് പാളയത്തിന് പുറത്ത് കഴിയേണ്ടവരുംജനങ്ങളിൽ നിന്നും അകലം പാലിക്കേണ്ടവരും ആയിരുന്നു. അതുകൊണ്ട് അവർ യേശുവിനെ കണ്ടപ്പോൾ അകലം പാലിച്ചാണ് കരഞ്ഞത്. നാം പലപ്പോഴും പാപം മൂലം ദൈവത്തോട് അടുത്ത് ചെല്ലുവാൻ കഴിയാത്ത അവസ്ഥയിൽആയിരിക്കും. എന്നാൽ ദൂരസ്ഥരായ നമ്മെ ദൈവം സമീസ്ഥരാക്കി മാറ്റി. പുത്രനായ യേശുവിന്റെപുണ്യാഹരക്തമാണ്…

  • മറഞ്ഞിരിക്കുന്ന ദൈവീകശക്തി

    ” യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം”യെശയ്യാ 45:15 ദൈവം തന്നെവിളിച്ച് അപേക്ഷിക്കുന്നവർക്ക് എല്ലാം സമീപസ്ഥനാണ് എന്ന് നാം വായിക്കുന്നു. എന്നാൽ മേലെഴുതിയവേദഭാഗത്ത് ദൈവം മറഞ്ഞിരിക്കുന്നവൻഎന്നും എഴുതിയിരിക്കുന്നു. പലപ്പോഴും നാം കഷ്ടതയിൽ ആകുമ്പോൾദൈവം എവിടെ എന്ന് ചോദിച്ചുപോകാറുണ്ട്.ദാവീദ് പോലും ഇങ്ങനെചോദിച്ചു. “യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?13-ാം സങ്കീ 1-ാം വാക്യം കോരഹ്പുത്രന്മാരുംഇതേ കാര്യം ആവർത്തിക്കുന്നു. “നിന്റെ ദൈവം എവിടെ…

  • മുറിവുകളെ ഉണക്കുന്ന ദൈവം

    ഇന്നെവിടെ നോക്കിയാലും പല കാരണത്താലും ഹ്യദയംമുറിഞ്ഞ് വേദനിക്കുന്നവരെ നമുക്ക് കാണാം. ഉറ്റവരുംസ്നേഹിതരും ഹ്യദയത്തിൽ ആഴമായ മുറിവുകൾ ഉണ്ടാക്കാം.ഭർത്താക്കന്മാരുടെ ക്രൂരമായ പീഢനങ്ങൾ ഭാര്യമാരുടെ ഹ്യദയത്തിൽ മുറിവുണ്ടാക്കാം. മാതാപിതാക്കൾ വ്യദ്ധരാകുമ്പോൾ മക്കളുടെ ക്രൂരമായ പെരുമാറ്റങ്ങൾ അവരുടെ ഹ്യദയത്തിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കാം. ഒരിക്കൽ ദാവീദ് ഇങ്ങനെ പറഞ്ഞു. ” ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു”109-ാം സങ്കീ 22-ാം വാക്യം തകർന്നവരുടെമുറിവുകളെ ദൈവം കെട്ടുന്നു എന്നതിന് വേദപുസ്തകത്തിൽഅനേകം വാക്യങ്ങൾ ഉണ്ട്. “ഹൃദയം നുറുങ്ങിയവർക്കു…

  • ഇനി കരഞ്ഞ്കൊണ്ടിരിക്കേണ്ട

    കണ്ണുനീർ മാറ്റുന്ന പുസ്തകമാണ് സത്യവേദപുസ്തകം. കണ്ണീർ തുടച്ച് ആനന്ദം നൽകുന്നവനാണ് യേശു. ” അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.വെളിപ്പാടു 21:4,5 നമ്മുടെ ദു:ഖത്തെ സന്തോഷമാക്കുന്നവൻആണ് യേശു. നമ്മുടെ വിലാപത്തെ ന്യത്തമാക്കുന്നവനാണ്യേശു. ക്രിസ്തീയജീവിതംസുഖവും ദു:ഖവും നിറഞ്ഞതാണെങ്കിലും…

  • വിശ്വാസത്തിൽ നിലനിൽക്കാം. ജീവകിരീടംപ്രാപിക്കാം

    കൊരിന്ത്യ ധാർമ്മികമായി വളരെ അധ:പതിച്ച ഒരു കാലഘട്ടത്തിൽ ആയിരുന്നു പൗലൊസ്കൊരിന്ത്യയിലേക്ക് കടന്നുവരുന്നത്. ക്രിസ്ത്യാനികൾക്ക് ക്രൂരമായ പീഢനങ്ങൾസഹിക്കേണ്ടിവന്ന കാലഘട്ടമായിരുന്നു. പലരും വിശ്വാസം ത്യജിക്കയും അസന്മാർഗികമായ വഴിയിലേക്ക് തിരിയുകയും ചെയ്തു. ഇത് കണ്ട് പൗലൊസ് അപ്പൊസ്തലൻ കൊരിന്ത്യസഭയിലെജനത്തോട് ഇങ്ങനെ പറഞ്ഞു. “ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ”1 കൊരിന്ത്യർ16:13 ,14 ഇന്ന് സകലർക്കും വിശ്വാസം ഉണ്ട്. എന്നാൽ അവസരങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് നമ്മുടെ വിശ്വാസത്തിന്റെ അളവ് കൂടുകയും, കുറയുകയും ചെയ്യും. വിഷമങ്ങളും വേദനകളും…

  • നാം ക്രിസ്തുവിൻ പത്രം

    ” ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ.ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.”2കൊരിന്ത്യർ 3:2,3 പൗലോസ് അപ്പോസ്തലൻ പറയുകയാണു സകല മനുഷ്യരുംഅറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങളാകുന്നു. പത്രം എല്ലാവരുംവായിക്കുന്ന പോലെ നിങ്ങൾ മറ്റുള്ളവർക്കും അറിയാനും വായിക്കാനും ഉതകുന്ന ക്രിസ്തുവിൻ പത്രമായി മാറണം.നിങ്ങളുടെ ജീവിതം കണ്ടാൽ ക്രിസ്തു ആരാണെന്നു…

  • വിശ്വാസികൾ വാഞ്ചിക്കേണ്ട ആറു കാര്യങ്ങൾ

    1) തിരുനിവാസത്തിനായ്വാഞ്ചിപ്പിൻ. കോരഹ് പുത്രന്മാർ ഇങ്ങനെ പാടി. “സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം.എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു”84-ാം സങ്കീ 1,2 വാക്യങ്ങൾ കോരഹ് പുത്രന്മാരെ പോലെ നാം എന്നും ദൈവസാന്നിധ്യത്തിൽവസിക്കുവാൻ വാഞ്ചിക്കണം. ആയതിനു ഹ്യദയം ദൈവത്തിനായി തുറന്നു കൊടുക്കണം. 2) വചനമാകുന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ. “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്നമായമില്ലാത്ത പാൽ കുടിപ്പാൻ…