ആരെങ്കിലും ശാപവാക്കുകൾ പറഞ്ഞാൽ ഭയപ്പെടുന്നവർ ധാരാളം ഉണ്ടു. സത്യവേദപുസ്തകം പരിശോധിച്ചാൽ ശാപം വന്നു ഭവിക്കുവാൻ പല കാരണങ്ങൾഉണ്ടെന്നു കാണാം. നോഹ മുന്തിരി തോട്ടം നട്ടുണ്ടാക്കി അതിലെ വീഞുകുടിച്ചു കിടന്നു. അതു നോഹക്കു പറ്റിയഅബദ്ധമായിരുന്നു.ദൈവത്തിൻ്റെ അഭിഷിക്തനും പ്രവാചകനുമായിരുന്ന നോഹക്കുഈ അബദ്ധം പറ്റരുതായിരുന്നു.വീഞ്ഞു കുടിച്ചു നോഹ വിവസ്ത്രനായി കിടന്നപ്പോൾകനാൻ്റെ പിതാവായ ഹാം നോഹയുടെ നഗ്നതയെ കുറിച്ചു തൻ്റെ രണ്ടു സഹോദരന്മാരേയുംഅറിയിച്ചു. ഹാം അതു ചെയ്യരുതായിരുന്നു. സഹോദരന്മാരോടു സ്വന്തം പിതാവിൻ്റെ നഗ്നത പ്രസിദ്ധപ്പെടുത്തിയതു തെറ്റായിരുന്നു. സഹോദരന്മാരായ ശേമിനോടുംയാഫെത്തിനോടും ഈ വിവരംപറഞ്ഞപ്പോൾ…
മോശയുടെ സമകാലികനായ കോരഹ് വലിയ ധനികനായിരുന്നു എന്ന് യഹൂദ ചരിത്രം പറയുന്നു. കോരഹ്, ലേവി ഗോത്രത്തിൽ പെട്ട കെഹാത്തിൻ്റെ മകനായ യിസ്സ്ഹാറിന്റെ മകനായിരുന്നു.കോരഹ് സമാഗമനകൂടാരത്തിലെ ദൈവം ഏൽപ്പിച്ച വേലയിൽ തൃപ്തനല്ലായിരുന്നു. തനിക്കും കുടുംബത്തിനും അഹരോനെപ്പോലെ പൗരോഹിത്വം കിട്ടണമെന്ന് അവൻ ആഗ്രഹിച്ചു.രുബേൻ ഗോത്രത്തിലെ ദാഥാൻ, അബീരാം,ഓൻ എന്നിവരെയും ചേർത്ത് ഒരു ലഹള മോശയ്ക്ക് നേരെ കോരഹ് ഉണ്ടാക്കി. അതിൻ്റെ ഫലമായി ദൈവം ശിക്ഷ അയച്ചു ഭൂമി വായ്പിളർന്ന്, ജീവനോടെ കോരഹിനേയും, കൂടെയുള്ള ആളുകളെയും വിഴുങ്ങി പാതാളത്തിലേക്ക് കൊണ്ടെത്തിച്ചു.…
യോസേഫിന്റെ രണ്ടു പുത്രന്മാരാണു മൂത്തവനായ മനശ്ശെയും ഇളയവനായ എഫ്രയീമും. യാക്കോബ് ദീനമായി കിടക്കുന്നു എന്നറിവുകിട്ടിയപ്പോൾ യാക്കോബിൻ്റെ അനുഗ്രഹത്തിനായി യോസേഫ് തൻ്റെ രണ്ടു പുത്രന്മാരേയും കൂട്ടി യാക്കോബിൻ്റെ അടുക്കലെത്തി.യാക്കോബ് അനുഗ്രഹിക്കുന്നതിനായി ഇളയവനായ എഫ്രയീമിനെ യാക്കോബിന്റെഇടങ്കൈക്കുനേരെയും,മൂത്തവനായ മനശ്ശെയെ യാക്കോബിന്റെ വലങ്കൈക്കു നേരെയും നിറുത്തി.എന്നാൽ യാക്കോബ് വലങ്കെ എഫ്രയീമിൻ്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി പിണെച്ചുവച്ചു.അതു യോസേഫിനു വിഷമമുണ്ടാക്കി. യോസേഫ് അപ്പനോടു പറഞ്ഞു. മനശ്ശെയാണു ആദ്യജാതൻ. ഇവൻ്റെ തലയിലാണു വലങ്കൈവയ്ക്കേണ്ടതു.എന്നാൽ യാക്കോബ് അതിനുസമ്മതിക്കാതെ ഇങ്ങനെ പറഞ്ഞു. ” എനിക്കു…
വേദപുസ്തകത്തിൽ പല സ്ഥലത്തും ഈ ചോദ്യം കാണാം. യേശു യാത്രചെയ്യുമ്പോൾ ഒരുവൻ വന്നു യേശുവിനോടു ചോദിച്ചു. ” അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.” മർക്കൊസ് 10:17 ആയതിനു ഉത്തരമായി പണത്തെ വളരെയേറെ സ്നേഹിക്കുന്ന അവനോടു യേശു പറഞ്ഞു. ” ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ…
1) അതിഭക്ഷണം ” നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ”ലൂക്കോസ് 21:34 2)അമിതഭാഷണംസംസാരം ആവശ്യമാണ്.അധികമായാൽ കേൾക്കുന്നവർക്ക് അരോചകമാകും. വാക്കുകൾ പെരുകിയാൽ ലംഘനം ഉണ്ടാകും. ” എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ”യാക്കോബ് 1:19 3) അതിമൗനം. മൗനം നല്ലതാണ്. എന്നാൽ അതിമൗനം ദോഷമാണ്. ” കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം,…
ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ പ്രാപിച്ചു കഴിഞ്ഞാൽ പിന്നീടു അതെല്ലാം മറന്നു സ്വന്തം കഴിവുകൊണ്ടുനേടിയതാണു എന്ന വിധം ജീവിക്കുന്നവരാണു പലരും യേശു സൗഖ്യമാക്കിയ പത്തു കുഷ്ഠരോഗികളിൽ ഒരാൾ മാത്രമാണു നന്ദി കരേറ്റുവാൻ യേശുവിന്റെ അടുക്കലേക്കു മടങ്ങി വന്നതു. കരം കൊടുത്തു ഉയർത്തിയ വരെ മറന്നുപോകുന്ന സമൂഹം. മോശയോടു ദൈവം കല്പിച്ചു. ” കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ…
അത്ഭുതങ്ങൾ തേടി ഇന്നു മനുഷ്യർ അലയുന്നു. എന്നാൽദൈവമക്കളെ തമ്പുരാൻ ഒരു അത്ഭുതമാക്കി മാറ്റുന്നു. മോശയെ ദൈവം ഒരു അത്ഭുതമനുഷ്യനാക്കി. സങ്കീർത്തനക്കാരൻ തൻ്റെ ജീവിതം അയവിറക്കി കൊണ്ടുപറയുകയാണു ഞാൻ പലർക്കും ഒരു അത്ഭുതമായി മാറിയിരിക്കുന്നു എന്നു. ആയതിനു പ്രധാനമായും അഞ്ചുകാര്യങ്ങൾ സങ്കീർത്തനക്കാരൻപറയുന്നു. 1) ദൈവത്തിലുള്ള ആശ്രയം . 71-ാം സങ്കീർത്തനം തുടങ്ങുന്നതുതന്നെ ദൈവത്തിലുള്ള ആശ്രയംപ്രകീർത്തിച്ചുകൊണ്ടാണു. ” യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ” ദൈവത്തിലുള്ള ആശ്രയമാണുസങ്കീർത്തനക്കാരനെ മറ്റുള്ളവരുടെ മുൻപിൽഅത്ഭുതമാക്കിയതു.ഇന്നുചിലർ പണത്തിലും ചിലർ പ്രശസ്തിയിലും, ചിലർ…
1) പരീക്ഷകൾ ഒഴിവാക്കി ദൈവം വിടുവിക്കുന്നു. കഷ്ടതകളും പ്രതിസന്ധികളും വരുമ്പോൾ ദൈവം വിടുവിക്കുന്ന വിധങ്ങൾ അത്ഭുതാവഹമാണു.കഷ്ടതകൾ ഒഴിഞ്ഞുപോകത്തക്കവണ്ണം ദൈവം വിടുവിക്കും. തലനാരിഴക്കു ചില വലിയ അപകടങ്ങൾ ഒഴിഞ്ഞുപോകാറാറുണ്ടു. ദൈവത്തോടുള്ള പ്രാർത്ഥന അപകടങ്ങളെ ഒഴിവാക്കും. യേശുവിനു ജീവഹാനി വരുത്താതിരിക്കുന്നതിനുവേണ്ടി ദൈവദൂതൻ ജോസഫിനു പ്രത്യക്ഷപ്പെട്ടു അവരോടു ആ ദേശത്തു നിന്നും മിസ്രയീമിലേക്കു പോകുവാൻ കല്പിച്ചു. “എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.യെശയ്യാവു 26:20 ലോത്തിനോടും കുടുംബത്തോടുംദേശത്തു നിന്നും ഓടി…
വിശ്വാസത്താൽ തീയുടെ ബലം കെടുത്തി തീച്ചൂളയിൽ നിന്നുംപുറത്തുവന്ന യഹൂദ യവനക്കാരായിരുന്നു ശദ്രക്ക്,മേശക്ക്,അബേദ്നെഗൊ.( ഹനന്യാവ്, മീശായേൽ, അസര്യാവ്) എന്നിവർ എന്ന് ദാനിയേലിന്റെപുസ്തകം പ്രതിപാദിക്കുന്നു. വിശ്വാസജീവിതത്തിനു പരീക്ഷകളും പരിശോധനകളുംഉണ്ടു. ബാബിലോണിലായിരുന്നവിശ്വാസികൾക്കു പ്രധാനമായിമൂന്നു വിധ പരീക്ഷകളാണു ഉണ്ടായിരുന്നതു. 1)ഭക്ഷണത്തോടു ബന്ധപ്പെട്ടതു. 2) പേരിനോടു ബന്ധപ്പെട്ടതു 3) ആരാധനയോടു ബന്ധപ്പെട്ടതു. യേശുക്രിസ്തുവിന്ഉണ്ടായ പരീക്ഷകളും ഈ മൂന്നു വിഷയത്തോടു ബന്ധപ്പെട്ടവയായിരുന്നു. എല്ലാകാലത്തുമുള്ള വിശ്വാസികളുടെ പരിശോധനയുംഈ വിഷയങ്ങളുമായി ബന്ധിച്ചു നിൽക്കുന്നു. വിശ്വാസത്തിന്റെപരിശോധനയെ വിശ്വാസത്താൽമാത്രമേ അതിജീവിക്കുവാൻ കഴിയൂ. ആരാധനയോടു ബന്ധപ്പെട്ട കഠിന പരിശോധനയിലൂടെആണു ശദ്രക്ക്, മേശക്ക്,…
“കൊള്ളാമായിരുന്നു” എന്ന പദം എട്ടു തവണ ഇയ്യോബ് പറഞ്ഞതായിനാം ഇയ്യോബിൻ്റെ പുസ്തകത്തിൽ വായിക്കുന്നു. 1) “അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു”ഇയ്യോബ് 19:23 2) “അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയിൽ സദാകാലത്തേക്കു കൊത്തിവെച്ചെങ്കിൽ കൊള്ളായിരുന്നു”ഇയ്യോബ് 19:24 3) “അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു”ഇയ്യോബ് 23:3 4) “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു”ഇയ്യോബ് 29:2 5) “എന്റെ…