Missionary

  • ഇതു ഗ്രഹിപ്പാൻ തക്കവണ്ണം ജ്ഞാനി ആർ?ഇതു അറിവാൻ തക്കവണ്ണം വിവേകി ആർ?ഹോശേയ 14:9

    ജ്ഞാനം എത്രയുണ്ടെങ്കിലുംഅതു തക്കസമയത്തു ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതുകൊണ്ടുയാതൊരു പ്രയോജനവും ഇല്ല.ഭൂമിയിലുള്ള ഉയർന്ന ബിരുദങ്ങൾ കൊണ്ടു ഒരുവൻജ്ഞാനിയാകണമെന്നില്ല. ഒരുഡ്രൈവർ അപകടസിഗ്നലിനെമറികടന്നു മുന്നോട്ടുപോയാൽഅപകടം ഉണ്ടാകും. ഒരു pilotFlight ശരിയായ രീതിയിൽControl ചെയ്തു ഇറക്കിയില്ലെങ്കിൽ അപകടം ഉണ്ടാകും. ക്രിസ്തീയ ജീവിതത്തിനു ഒരു control station സ്വർഗ്ഗത്തിലുണ്ടു.ആ കല്പനകൾ അനുസരിച്ചുജീവിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരും.ദൈവത്തിന്റെ കല്പനകൾ ഗ്രഹിക്കുന്നവനും അതനുസരിച്ചുജീവിതം ചിട്ടപ്പെടുത്തു ന്നവനുമാണു ജ്ഞാനി. അവനാണു വിവേകി. ജ്ഞാനികളിൽ ജ്ഞാനിയായശലോമോൻ പറഞ്ഞു. “യഹോവാഭക്തി ജ്ഞാനത്തിന്റെആരംഭമാകുന്നു.ഭോഷന്മാരോജ്ഞാനവും പ്രബോധനവുംനിരസിക്കുന്നു” സദ്യശ1:7 ഇയ്യോബ് ജ്ഞാനത്തിന്റെ ഉറവിടം…

  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?

    ജീവിതത്തിൽ അപ്രതീക്ഷിതമായി പല സംഭവങ്ങളും കടന്നു വന്നേക്കാം. ഉറ്റവരും, ഉടയവരും കൈവെടിയാം. നിന്ദിക്കാം. പരിഹസിക്കാം. ആരോപണങ്ങൾ കൊണ്ടു മൂടാം. ദൈവം അകന്ന് മാറി നിൽക്കുന്നു എന്ന് തോന്നാം. കോരഹ് പുത്രന്മാർ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിട്ടവരാണ്. ദൈവസാന്നിധ്യമുള്ള ദേവാലയത്തിൽ നിന്നും അവർ വളരെ വിദൂരതയിൽ ആയി. ആരാധനയ്ക്കുള്ള സാഹചര്യമില്ല. വിജാതീയരായ ശത്രുക്കൾ അവരെ നിന്ദിച്ച് ഇങ്ങനെ ചോദിച്ചു. നിൻ്റെ ദൈവമെവിടെ? ഉള്ളിൽ ആത്മനൊമ്പരത്തോടെ കോരഹ് പുത്രന്മാർ രചിച്ചതാണ് 42, 43 സങ്കീർത്തനങ്ങൾ. തങ്ങളുടെ ആത്മനൊമ്പരം മൂന്ന്പ്രാവശ്യം…

  • പേടമാൻ കാലുകളുടെ ബലം നൽകുന്ന ദൈവം

    Good morning ജീവിതത്തിൽ തളർന്നുപോകുന്ന ഒരുപാട് നിമിഷങ്ങൾ വന്നു ച്ചേരും. ഈ സന്ദർഭങ്ങളിൽ നമ്മുടെ കാലുകൾക്ക് പേടമാനിൻ്റെ കാലുകളുടെ ബലം ദൈവം തരും. പേടമാനിൻ്റെ കാലുകൾ അസ്ഥികഷണങ്ങൾ പോലെയാണെങ്കിലും അവയ്ക്ക് വലിയ ബലം ഉണ്ട്. അവക്ക് എത്ര ഉയരത്തിൽ ഓടുവാനും ദീർഘദൂരം ലക്ഷ്യസ്ഥാനംനോക്കി കുതിക്കാനും കഴിയും. ദൈവഭക്തനായദാവീദ് പ്രതിസന്ധികളിൽദൈവത്തെ പാടി സ്തുതിച്ച് ഇപ്രകാരം പറഞ്ഞു. ” അവൻ എന്റെ കാലുകളെ മാൻപേടക്കാലിന് തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു”18-ാം സങ്കീ 33-ാം വാക്യം. അനേകം പ്രതിസന്ധികളിൽ…

  • മൂന്നു അത്ഭുതങ്ങൾ

    1) “അതു തളിർത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.”സംഖ്യ 17:8 കോരഹ്,ദാഥാൻ,അബീരാം എന്നിവർ സംഘം ചേർന്നു250 പുരുഷന്മാരേയും കൂട്ടി മോശക്കും അഹരോനും എതിരെ പിറുപിറുത്തു. ദൈവംതിരഞ്ഞെടുത്ത അവരുടെ വിശുദ്ധിയെ ചോദ്യം ചെയ്തു.അവരും വിശുദ്ധരാണെന്നുംധൂപംകാട്ടുവാൻ അർഹരാണെന്നും വാദിച്ചു. യഹോവയുടെ കോപം അവരിൽവീണു. ഭൂമി വായ് പിളർന്നു അവരേയും അവരുടെസമ്പത്തിനേയും വിഴുങ്ങി.യഹോവയിൽ നിന്നും തീ ഇറങ്ങി ധൂപം കാട്ടിയ 250 പേരേയും ദഹിപ്പിച്ചു.യഹോവ കല്പിച്ചതുപോലെ മോശെ ഗോത്രപിതാക്കന്മാർ ഓരോരുത്തരോടും ഓരോ വടികൊണ്ടുവരുവാൻ പറഞ്ഞു. ആവടികൾ മോശെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ…

  • ദൈവത്തിൻ്റെ പ്രിയൻ

    ” യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു.നിങ്ങൾ അതികാലത്തു എഴുന്നേൽക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു”127-ാം സങ്കീ 1,2 വാക്യങ്ങൾ ശലോമോന്റെ ഒരു ആരോഹണഗീതം എന്ന ശീർഷകം 127-ാം സങ്കീർത്തനത്തിൽ ഉള്ളതിനാൽ ഈ സങ്കീർത്തനം ശലോമോൻ എഴുതിയതാണ് എന്ന് പറയപ്പെടുന്നു. ദൈവത്തെ കൂടാതെയുള്ള ഏത് ഉദ്യമവും പരാജയത്തിൽകലാശിക്കും എന്നതാണ് ഈ സങ്കീർത്തനത്തിൻ്റെമർമ്മം.…

  • “ഞാൻ അധരങ്ങളുടെ ഫലം സ്യഷ്ടിക്കും” യെശയ്യാവു 57:19

    നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ടു. വാക്കുകളുടെഫലം തരുന്നവൻ ദൈവമാണു. ഹ്യദയം നിറഞ്ഞുകവിയുന്നതാണു അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടുശാപം പറഞ്ഞുകൊണ്ടിരിക്കുന്നഒത്തിരിപേരുണ്ടു. അധരങ്ങൾ കൊണ്ടു നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം കൊണ്ടു വിശ്വാസം ഏറ്റുപറഞ്ഞു അത്ഭുതങ്ങൾ ദർശിക്കുന്നവരായി നാം മാറണം.അധരങ്ങൾ കൊണ്ടു പ്രത്യാശാവാക്കുകൾ പറഞ്ഞാൽഅതു തന്നെ നാം അനുഭവിക്കും. “മരണവും ജീവനും നാവിന്റെഅധികാരത്തിൽ ഇരിക്കുന്നു.അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും”സദ്യശവാക്യങ്ങൾ 18:21 നാവു ജീവിതത്തെ…

  • “നല്ല കാവൽക്കാരൻആയിരിക്കുക”

    “ഞാൻ നിന്നെ യിസ്രായേൽഗ്യഹത്തിന്നു കാവൽക്കാരനാക്കിഇരിക്കുന്നു.നീ എന്റെ വായിൽ നിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ബോധിപ്പിക്കണം. ഞാൻ ദുഷ്ടനോടു നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ, ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അക്യത്യത്തിൽ മരിക്കും. അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമാർഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ…

  • വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.

    1) “ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?മത്തായി 16:26 ഈ ലോകത്തിലെ പലതും നമുക്ക് നേടിയെടുക്കുവാൻ കഴിയും. നേടിയെടുക്കുവാൻ പല ദുഷിച്ച വഴികളും തേടുന്നവർ ഉണ്ടാകാം.എന്നാൽ ഈ ലോകത്തിൽ ആയുസ്സുംആരോഗ്യവും,സമ്പത്തുംപ്രശസ്തിയും,സുഹ്യദ്ബന്ധങ്ങളും എല്ലാം നേടിയെടുത്താലുംനിത്യജീവൻ അഥവാ രക്ഷ പ്രാപിക്കുന്നില്ലെങ്കിൽഒരു പ്രയോജനവും ഇല്ല.അവർ തീർച്ചയായും പുഴുക്കൾ,വേദന,ദണ്ഡനംകഠിനദാഹം എന്നിവയുള്ള സാത്താന്റെ സാമ്രാജ്യത്തിലേക്ക്പോകേണ്ടിവരും 2)“ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” മത്തായി 16:13…

  • ” സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ”

    ഇന്ന് ഭാരങ്ങൾ സ്വയം വഹിച്ച് ക്ഷീണിച്ച് പോകുന്നവരാണ് പലരും.സുഖദു:ഖസമ്മിശ്രമായഈ കാലഘട്ടത്തിൽ മനുഷ്യർ ആശങ്കാകുലരാകുന്നത്സ്വയം ഭാരങ്ങൾ വഹിച്ച് നീങ്ങുന്നത് കൊണ്ടാണ്.യേശു നമ്മോടു പറയുന്നു. ” അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”മത്തായി 11:28 നമ്മുടെ ഭാരങ്ങൾ നാം സ്വയം വഹിച്ച് നടക്കേണ്ട.അത് വഹിക്കുവാൻ ശക്തനായവൻ നമ്മോടു കൂടെയുണ്ട്.കരുതുന്ന ദൈവം സന്തതസഹചാരിയായീകൂടെ ഉള്ളതിനാൽ മനം കലങ്ങേണ്ട കാര്യമില്ല.അതിനാൽ നമ്മുടെ ജീവിതംദൈവകരങ്ങളിൽ ഭരമേല്പിക്കേണം. ഭരമേല്പിക്കുക എന്ന് പറഞ്ഞാൽ പരിപൂർണ്ണമായി വിട്ടുകൊടുക്കുക,സമർപ്പിക്കുക എന്നാണർത്ഥം.…

  • Smith Wigglesworth

    Smith Wigglesworth (1859–1947) was a British evangelist renowned for his powerful healing ministry and deep faith. Known as the “Apostle of Faith,” he led a remarkable ministry that witnessed extraordinary miracles, including reports of healings, resurrections, and life-transforming encounters with God. Despite his humble beginnings and lack of formal education, Wigglesworth became a prominent…