പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയർക്കെഴുതിയലേഖനം കാരാഗ്യഹത്തിൽ ഇരുന്നു കൊണ്ടു എഴുതിയ ലേഖനമാണെന്നു എല്ലാവർക്കും അറിയാം.ഈ ലേഖനം ഒരുപാടുകാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ടു. 1) എല്ലാറ്റിനും സ്തോത്രം ചെയ്വിൻ. പരുപരുത്ത സാഹചര്യങ്ങൾനോക്കി നെടുവീർപ്പെടാതെ സാദ്ധ്യതകളെ കണ്ടു സ്തോത്രയാഗമർപ്പിക്കുന്നവരായി ദൈവ പൈതൽ മാറണം. കൈയ്യിലും കാലുകളിലും ചങ്ങലയാൽ ആമത്തിൽ പൂട്ടിയിട്ടപ്പോഴും പൗലോസ് അപ്പോസ്തോലനിൽനിന്നും മുഴങ്ങിയതു സ്തോത്രഗീതങ്ങൾ മാത്രം.അതുകൊണ്ടു പൗലോസ് ഇപ്രകാരം പറഞ്ഞു. “ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.”ഫിലിപ്പിയർ 1:6 2) ക്രിസ്തുവിനുവേണ്ടി ജീവിക്കുക. നാം ആർക്കുവേണ്ടി…