ദൈവം വാഗ്ദത്തത്തിൽ വിശ്വസ്തനും അനുഗ്രഹം നൽകുന്നവനുമാണു. വാഗ്ദത്തം എന്നു പറയുന്നതു അനുഗ്രഹമാണു.
“വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.അപ്പൊ.പ്രവ്യ 2:39
കർത്താവിന്റെ പാദങ്ങളിലിരുന്നു
അനുഗ്രഹങ്ങൾ ചോദിച്ചു വാങ്ങണം. അബ്രാഹാമിനു
ദൈവം വാഗ്ദത്തം ചെയ്തപോലെ അനുഗ്രഹങ്ങൾ ലഭിച്ചു. ഇസഹാക്കിനും ദൈവം അനുഗ്രഹങ്ങൾ നൽകി. യാക്കോബ് ജഡമോഹങ്ങളാൽ
ദൈവത്തിൽ നിന്നും അകന്നു പോയെങ്കിലും ജീവിതത്തിലെ
പ്രതിസന്ധികളിൽ യാക്കോബിനു
മനസ്സിലായി ദൈവത്തെ കൂടാതെ ഒന്നും സാദ്ധ്യമല്ല എന്നു.
അതുകൊണ്ടു യാക്കോബ് ദൈവത്തോടു പ്രാർത്ഥിച്ചു എന്നെ അനുഗ്രഹിച്ചല്ലാതെ
ഞാൻ നിന്നെ വിടുകയില്ല എന്നു.
കർത്താവു തൊട്ടാൽ അസുഖം മാറും. കർത്താവു തൊട്ടാൽ പാപകൂനുകൾ നിവരും. കർത്താവു തൊട്ടാൽ നമ്മുടെ സ്ഥിതി മാറും. സ്വയത്തെ വിടാൻ
മനസ്സില്ലാതെ യാക്കോബ് നടന്നപ്പോഴും ദൈവം അവനെ സ്നേഹിച്ചു. എല്ലാം മറന്നു യാക്കോബിനെ ദൈവം അനുഗ്രഹിച്ചു. യാക്കോബ് മരിക്കാറായപ്പോൾ എല്ലാ
മക്കളേയും അരികിൽ വിളിച്ചു
യാക്കോബ് അവരെ അനുഗ്രഹിച്ചു. അതിൽ ജോസഫിനെ അനുഗ്രഹിക്കുന്ന
ഭാഗം വളരെ ശ്രദ്ധേയമാണു.
“ജോസഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ; അതിന്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു. വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോടു പൊരുതു.
അവന്റെ വില്ലു ഉറപ്പോടെനിന്നു; അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നേ” ഉല്പത്തി 49:22-24
ജോസഫിനെ ദൈവം അനുഗ്രഹിക്കാൻ പല കാരണങ്ങളും ഉണ്ടു.ജേഷ്ഠന്മാർ കിണറ്റിലിട്ടപ്പോഴും, അടിമയെ പോലെ കൈയ്യിൽ ചൂടടയാളം കുത്തി സഹോദരന്മാർ അടിമകച്ചവടം നടത്തിയപ്പോഴും പൊത്തിഫേറിൻ്റെ വീട്ടിൽ നിന്നും
യജമാനത്തിയുടെ പാപപ്രേരണകൾക്കു വശംവദനാകാതെ ഉടുതുണി ഉപേക്ഷിച്ചു ഓടിയകന്നപ്പോഴും
കാരാഗ്രഹത്തിൽ കിടന്നപ്പോഴും
ജോസഫിനു കാവലായി ദൈവം നിന്നു. കാരണം പാപത്തോടു ജോസഫ് വിടപറഞ്ഞു. ആരോടും പരിഭവമില്ലാതെ എല്ലാം സഹിച്ചു. അതിനാൽ ദൈവാനുഗ്രഹം ജോസഫിൽ വന്നു. ജോസഫ് ഒരു ഫലപ്രദമായ വ്യക്ഷമായി. ആ വ്യക്ഷം ആറ്റരികെ നട്ട വ്യക്ഷമായി. ക്ഷാമകാലത്തും ഫലം നൽകുന്ന
വ്യക്ഷം. രാജ്യത്തിലെ ഉഷ്ണം ആ വ്യക്ഷത്തെ ബാധിച്ചില്ല. എന്നും പച്ചപിടിച്ചു കൊമ്പുകൾ മതിലിന്മേൽ പടർന്നു, കായ്ക്കുന്ന ഫലപ്രദമായ വ്യക്ഷമാണു യോസെഫെന്നു
യാക്കോബ് അവനെ അനുഗ്രഹിക്കുമ്പോൾ വിളിച്ചുപറഞ്ഞു. മാത്രമല്ല വില്ലാളികളായ ശത്രുക്കൾ അവനെതിരെ എയ്തു പൊരുതിയെങ്കിലും
അവൻ്റെ വില്ലുകൾ ഒടിയാതെ
ഉറപ്പോടെ നിന്നു. കാരണം യോസഫ് ആശ്രയിച്ചതു പാറയായ ദൈവത്തിൽ തന്നെ.
ജീവിതത്തിൽ സാത്താൻ നമ്മെ
വീഴ്ത്തുവാനായി അസ്ത്രങ്ങൾ
തൊടുക്കും. മരണകരമായ മദ്യാസക്തി എന്ന അസ്ത്രം ചിലരിൽ എയ്യും. മനുഷ്യനെ ഏതെങ്കിലും ഒരു ആസക്തിയിൽ
പൂട്ടിയിട്ടു കൊല്ലുക അവൻ്റെ തന്ത്രമാണു. പ്രത്യേകിച്ചു ദൈവത്തിന്റെ വഴികളിൽ നടക്കുന്നവരെ വീഴ്ത്തുവാൻ സാത്താൻ കിണഞ്ഞു
പരിശ്രമിക്കും. കാരണം അവരെ
വീഴ്ത്തിയാൽ അവർക്കു ആത്മാക്കളെ കൊയ്യുവാൻ സാദ്ധ്യമല്ലല്ലോ. അതുകൊണ്ടാണു പൗലൊസ് അപ്പൊസ്തലൻ പറഞ്ഞതു പിശാചിന്റെ തന്ത്രങ്ങളെ അറിയാതെ പോകരുതെന്നു.
ആത്മീയമായി ശക്തി നേടിയവർ
പലരും വീണുപോയതായി സത്യവേദപുസ്തകം ചൂണ്ടികാണിക്കുന്നു. പിശാചിന്റെ
അസ്ത്രങ്ങളുടെ മുന ഒടിക്കുന്നവരായി നാം മാറണം.
യോസഫിൻ്റെ നേരെ പലതവണ
ശത്രുവിൻ്റെ ആക്രമണങ്ങൾ ഉണ്ടായി. നീതിമാനായ യോസഫിൻ്റെ വില്ലുകളെ തകർക്കുവാൻ അവർക്കു കഴിഞ്ഞില്ല. യഹോവയായ പാറയിൽ ആശ്രയം വച്ചതുകൊണ്ടു യോസെഫ് പാറപോലെ ഉറെച്ചുനിന്നു.
യോസഫിനെ പോലെ ഫലപ്രദമായ നീരുറവക്കരികെ
നട്ടിരിക്കുന്ന വ്യക്ഷമാകാം..
യേശുവാകുന്ന പാറയാൽ
ബലപ്പെടാം.
Leave a Reply