Bible

  • ഞാൻ നിന്നെ ഈ തലമുറയിൽ നീതിമാനായി കണ്ടിരിക്കുന്നു”ഉല്പത്തി 7:1

    നോഹ നീതിമാനും തൻ്റെ തലമുറയിൽ നിഷ്കളങ്കനും ആയിരുന്നു അതുകൊണ്ട് നോഹക്ക് ദൈവത്തിൻ്റെ കൃപ ലഭിച്ചു. ഭൂമി ദൈവത്തിൻ്റെ മുമ്പാകെ വഷളായപ്പോൾ ഭൂമിയെയും, ഭൂമിയിലുള്ള സകലത്തെയും ജലപ്രളയം മൂലം നശിപ്പിക്കുവാൻ യഹോവ തീരുമാനിച്ചു. എന്നാൽ നോഹ നീതിമാനും നിഷ്കളങ്കനും ആയിരുന്നു. ആകയാൽ നോഹക്കും, കുടുംബത്തിനും പെട്ടകത്തിൽ കയറുവാൻ ദൈവകൃപ ലഭിച്ചു.ഭൂമിയിലുള്ള സകല ജനങ്ങളും വഷളായി മ്ലേച്ഛമായ പാപത്തിലേക്ക് പതിച്ചപ്പോൾ നോഹ ദൈവത്തോട് കൂടെ നടന്നു. ദൈവാനുഗ്രഹം ലഭിച്ച ദൈവമക്കൾക്ക് ഒരു പ്രത്യേക ജീവിതശൈലിയുണ്ട് അവർ ജീവിത സാഹചര്യങ്ങളിൽ,…

  • ദൈവം അനുകൂലമെങ്കിൽ നമുക്കു പ്രതികൂലം ആർ? റോമർ 8:31

    ഈ വാക്യം ജീവിതത്തിൽപ്രതികൂലങ്ങൾ ഉണ്ടാകില്ല എന്നല്ല,പ്രതികൂല സാഹചര്യങ്ങളിൽ ദൈവം കൂടെ നിന്ന് അന്തിമവിജയം നേടിതരുമെന്നാണ് പറയുന്നത്.ദൈവത്തിൻ്റെ കരം കൂടെയുണ്ടു എന്നു വിശ്വസിക്കുന്നവർ ജീവിതത്തിൽ വന്നു ഭവിക്കുന്നസകലത്തിലും ദൈവത്തിന്റെ കരം ഉണ്ടെന്നു വിശ്വസിക്കും.നാം അനുഭവിക്കുവാൻ പോകുന്ന നിത്യതേജസ്സിനെഓർത്താൽ ഈ ലോകദുരിതങ്ങൾ ഒന്നും സാരമില്ല എന്നു അവർ വിശ്വസിക്കും.അവർ ധൈര്യമായി പറയും “കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകില്ല കാരണം നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” എന്ന്. ഏതു പ്രതികൂലസാഹചര്യങ്ങളിലുംനമ്മുടെ കരം പിടിക്കുന്നവനാണുദൈവമെന്ന വിശ്വാസം പ്രതിസന്ധികളിൽ…

  • തകർന്ന മതിലുകളെ പണിയുന്ന ദൈവം

    ജീവിതത്തിൽ ദൈവം ചുറ്റും കെട്ടിയിരിക്കുന്ന വേലി മനുഷ്യൻതന്നെ തകർത്തുവെന്നുവരാം. ശത്രുവിന്റെ ഭീകരാക്രമണം വേലിയെ തകർക്കാം. യഹൂദയിൽ തൻ്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും വെന്തും തകർന്നും കിടക്കുന്നതു കണ്ടപ്പോൾ നെഹെമ്യാവിൻ്റെ മുഖം വാടി. രാജസന്നിധിയിൽ ചെന്നു രാജാവിനോടു തൻ്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള നാട്ടിലേക്കു തകർന്ന മതിലുകൾ പണിയുന്നതിനായി തന്നെ വിട്ടയക്കുന്നതിനായിഅനുവാദം ചോദിച്ചു. രാജാവു അതിനനുവദിച്ചു. നെഹെമ്യാവുയരുശലേമിൽ എത്തി. യെരുശലേമിന്റെ മതിലുകൾ തകർന്നുകിടക്കുന്നതും വാതിലുകൾ തീ വച്ചു ചുട്ടിരിക്കുന്നതും കണ്ടു. നെഹെമ്യാവു ദൈവത്തിൽ വിശ്വസിച്ചു…

  • നിങ്ങളുടെ പാപങ്ങളെ ശോധനചെയ്യുവിൻ

    പൗലൊസ് അപ്പൊസ്തലനെ ജനം ശോധന ചെയ്തു. അവർ തെളിവുകൾ അന്വേഷിച്ചു. അപ്പോൾ പൗലൊസ് ഇങ്ങനെ പറഞ്ഞു. “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ”2 കൊരിന്ത്യർ 13:5 പൗലൊസ് അപ്പൊസ്തലൻ പറയുകയാണു എന്നെ ശോധന ചെയ്യുന്നതിനുപകരം നിങ്ങൾ നിങ്ങളെത്തന്നെ ശോധന ചെയ്യുവിൻ. ശോധന ചെയ്യാതിരുന്നാൽ ഒരുത്തൻ്റെ attitude മനസ്സിലാക്കുവാൻ സാദ്ധ്യമല്ല. ഒരു വാഹനം ഓടിക്കണമെങ്കിൽ ഡ്രൈവിങ്ങ് ടെസ്റ്റു പാസ്സാകണം.എങ്കിലേ ലൈസൻസു കിട്ടുകയുള്ളു. ഒരുവ്യക്തിയുടെ അവസ്ഥ പരിശോധനയിലൂടെ മാത്രമേ അറിയുവാൻ കഴികയുള്ളു. പലർക്കും ഒരു…

  • കാറ്റിനെ ശാന്തമാക്കുന്നവൻ

    “അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി”മർക്കൊസ് 4:39 ജീവിതത്തിൽ പ്രതിസന്ധികളാകുന്നകാറ്റുകളും,കൊടുങ്കാറ്റുകളും ആഞ്ഞടിക്കാം. തളർന്നുപോകരുത്. ഒരു ദൈവപൈതൽ പാപത്തിൽ പതിക്കുമ്പോൾ സാത്താൻ അവരെ അവകാശം പറയുന്നു.അവർക്ക് അനേകം ദുരിതങ്ങൾ വരുന്നു.പാപം ചെയ്യാതെ നീതിമാനായി ഒരു വ്യക്തി ജീവിക്കുമ്പോൾ സാത്താന് അവനോട് അസൂയ തോന്നുന്നു.ഈ ഭൂമിയിൽ മറ്റുള്ളവർവലുതാകുന്നതിൽ അസൂയ തോന്നുന്നുണ്ടെങ്കിൽഅത് സാത്താന്യ ഭാവമാണ്. ഇയ്യോബ് നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു. ഭൂമിയിൽ ഊടാടി…

  • നീ എന്നെ വലങ്കൈക്ക് പിടിച്ചിരിക്കുന്നു

    ശമുവേലിൻ്റെ പൗത്രനാണ് ആസാഫ് അദ്ദേഹം പതിനൊന്ന് സങ്കീർത്തനങ്ങൾ രചിച്ചു. സ്വർഗ്ഗത്തിൽ ദൈവദൂതന്മാർ ദൈവത്തെ പാടിപുകഴ്ത്തുമ്പോൾഭൂമിയിൽ ദൈവത്തെ പാടിപുകഴ്ത്തുന്നവൻആയിരുന്നു ആസാഫ്.സാക്ഷ്യപേടകത്തിന് മുൻപിൽ ശുശ്രൂഷ ചെയ്തവൻ. വാക്കിലും പ്രവർത്തിയിലും ഒന്നും തന്നെ പാപം ചെയ്യാത്തവൻ. പൂർണ്ണ സമയവും ദേവാലയത്തിൽ പാടുന്നവൻ. എന്നാൽ ആ ഭക്തൻഅസഹനീയമായ മാനസിക സംഘർഷങ്ങളിൽ പെടുന്നു. നീതിമാനായതനിക്ക് എന്തുകൊണ്ട്ഇങ്ങനെ സംഘർഷങ്ങൾ നേരിടേണ്ടി വരുന്നു എന്ന് ആസാഫ് ചിന്തിക്കുന്നു.അങ്ങനെ വിചിന്തനത്തിൻ്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്ന് രചിക്കുന്നതാണ്73-ാം സങ്കീർത്തനം.നീതിമാനായ തനിക്ക് വേദനയും,ദു:ഖവും.എന്നാൽ ദുഷ്ടന്മാരുംഅഹങ്കാരികളും ഭൂമിയിൽ തഴച്ചു വളരുന്നതു കാണുമ്പോൾ അദ്ദേഹത്തിൻ്റെ…

  • കാരാഗ്യഹങ്ങൾ പോലെയുള്ള ഭവനങ്ങളെ ദൈവഭവനമാക്കുക

    ഇന്നു ഒട്ടുമിക്ക വീടുകളും ഇന്നു കാരാഗൃഹം പോലെയാണു. കാരാഗ്യഹത്തിൻ്റെ പ്രത്യേകത എന്താണു? തടവുപുള്ളികൾ ഓരോരുത്തരും വ്യത്യസ്തമായമുറിവുകളിൽ ബന്ധനസ്ഥരായികഴിയുന്നു. അവർ പരസ്പരം കാണുന്നില്ല. സംസാരിക്കുന്നില്ല. സ്നേഹം പങ്കിടുന്നില്ല.ഇന്നത്തെ വീടുകളുടെ സ്ഥിതിയും അതു തന്നെ. മാതാപിതാക്കന്മാർ തങ്ങളുടെ ലോകത്തിൽ സഞ്ചരിക്കുന്നു. കുഞ്ഞുങ്ങൾ digital ലോകത്തിന്റെ മാസ്മരികശക്തിയിലും ഭൗതീകസുഖങ്ങളിലും മുഴുകിമറ്റൊരു ലോകത്തിലും സഞ്ചരിക്കുന്നു. പരസ്പരം മുഖാമുഖം കാണുന്നതിനോ സ്നേഹം പങ്കുവയ്ക്കുന്നതിനോ ആർക്കും സമയമില്ല. ഓരോരുത്തരും കാരാഗ്യഹത്തിലാണു. ” പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽവെച്ചു;…

  • ദൈവത്തിൻ്റെ ദ്യഷ്ടി

    ” യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു”2 ദിനവൃത്താന്തം 16:9 ദൈവത്തിൻ്റെ ദ്യഷ്ടി എല്ലാവരേയും നോക്കികൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിലെസകല കാര്യങ്ങളും ദൈവം അറിയുന്നു. ” യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു”33-ാം സങ്കീ 13-ാം വാക്യം ദൈവത്തിൻ്റെ ദ്യഷ്ടി നമ്മെ ശോധന ചെയ്യുന്നു. ” എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു”139-ാം സങ്കീ 3-ാം വാക്യം ദൈവത്തിൽ നിന്നും മറഞ്ഞിരിക്കാൻ നമുക്ക്…

  • യേശുക്രിസ്തുവിനോടു അനുരൂപപ്പെടുവിൻ

    “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നുമുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുംഇരിക്കുന്നു.റോമർ 8:29,30 ദൈവം നമ്മെ ലോകസ്ഥാപനത്തിനു മുൻപുതന്നെ മുന്നറിഞ്ഞിരിക്കുന്നു.മുൻനിയമിച്ചിരിക്കുന്നു.വിളിച്ചിരിക്കുന്നു. നീതികരിച്ചിരിക്കുന്നു.തേജസ്കരിച്ചിരിക്കുന്നുയേശുവിനോടൊപ്പം തൻ്റെ രണ്ടാംവരവിൽ തേജസ്കരിക്കപ്പെടുവാൻ കഴിയുക എന്നതു ഏറ്റവും വലിയ ഭാഗ്യമാണു.പുത്രനായ യേശുവിനോടു അനുരൂപപ്പെട്ടാലെ തേജസ്കരണം ലഭ്യമാകു. ദൈവം നമ്മെ തൻ്റെ സ്വരൂപത്തിലും സാദ്യശ്യത്തിലുമാണു സ്യഷ്ടിച്ചിരിക്കുന്നതു. പാപം ചെയ്തപ്പോൾ യേശുവിന്റെസഖിത്വവും കൂട്ടായ്മയും ഛായയും നഷ്ടപ്പെട്ടു. ദൈവമക്കൾ എന്ന പദവി നഷ്ടപ്പെടുത്തി. ആ ഛായ…

  • ബേർ-ശെബ

    ബേർ-ശെബ എന്ന വാക്കിനർത്ഥം പ്രതിജ്ഞതയുടെ കിണർ, അഥവാ സത്യത്തിൻ്റെ കിണർ,ഏഴാം കിണർ എന്നൊക്കെയാണ്. അബ്രാഹാം അബീമേലെക്കുമായി ഉടമ്പടി ചെയ്ത സ്ഥലമാണത്. അബ്രാഹാം കിണർ കുഴിച്ചു. അതിനു സാക്ഷിയായിഅബ്രാഹാം ഏഴ് പെണ്ണാടുകളെ അബീമലേക്കിന് നൽകി. അവർ ഇരുവരും ആ സ്ഥലത്ത് സത്യം ചെയ്തു.ഉടമ്പടി ചെയ്തു. സ്ഥലത്തിന് “ബേർ-ശെബ” എന്ന് പേരായി.അവിടെ അബ്രാഹാം ആരാധന കഴിച്ചു. അബ്രാഹാം മോറിയാമലയിൽ നടത്തിയ യാഗത്തിനുശേഷംമടങ്ങിവന്നു അബ്രാഹാമും യിസഹാക്കും ബേർ-ശേബ മരുഭൂമിയിൽ വസിച്ചു. 1)ബേർ-ശേബ അനുഗ്രഹങ്ങളുടെസ്ഥലം. കരുണയുടേയും ക്യപയുടേയും സ്ഥലമാണ് ബേർ-ശേബ. ഒരു…