ദൈവം ഏല്പിക്കുന്നദൗത്യങ്ങൾ വിശ്വസ്തതയോടെചെയ്യുക

ദൈവം ഓരോരുത്തരേയും സ്യഷ്ടിക്കുന്നത് ഓരോ ഉദ്ദേശത്തോടെയാണ്. ആരും വെറുതെ ജീവിച്ച് മരിക്കുവാനല്ല ദൈവം ആഗ്രഹിക്കുന്നത്. ദൈവത്തിന് ഓരോരുത്തരെ കുറിച്ചും ഉദ്ദേശങ്ങൾ ഉണ്ട്.

” യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥ
ദിവസത്തിന്നായി ദുഷ്ടനെയും കൂടെ”
സദൃശ്യവാക്യങ്ങൾ 16:4

ദൈവം ഏൽപ്പിക്കുന്ന ദൗത്യങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും.
ആ ദൗത്യങ്ങൾ തിരിച്ചറിഞ്ഞ് ജീവിക്കുക.

  1. സുവിശേഷം അറിയിക്കുക.

യേശു ശിഷ്യരെ ഏല്പിച്ച ദൗത്യം സുവിശേഷം അറിയിക്കുവാൻ ആയിരുന്നു.

“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കി
ക്കൊൾവിൻ”
മത്തായി 28:19–20

ദൈവമക്കളായ നമുക്ക് സുവിശേഷം അറിയിക്കുക എന്ന ദൗത്യം ഉണ്ട്.

  1. നാം നല്ല പ്രവൃത്തികൾക്കായി സൃഷ്ടിക്കപ്പെട്ടവരാണ്.

” നാം അവന്റെ കൈപ്പണിയായി സൽ പ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവർ
ആകുന്നു”

  1. നാം സ്നേഹിക്കയും
    സേവിക്കുകയും ചെയ്യുവാൻ വിളിക്കപ്പെട്ടവർ

” നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ”
യോഹന്നാൻ 13:34

ദൈവം നമ്മെ സ്നേഹിച്ച പോലെ നമുക്ക് സ്നേഹിക്കുവാൻ കഴിയുമോ? അത് തന്നത്താൻ താഴ്ത്തുന്ന സ്നേഹമാണ്. മറ്റുള്ളവരുടെ കാലുകൾ കഴുകുന്ന സ്നേഹമാണ്.അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുന്ന സ്നേഹമാണ്. ശത്രുവിനെ പോലും
ജീവൻ നൽകി സ്നേഹിക്കുന്ന സ്നേഹമാണ്.

  1. നാം പരിശുദ്ധ ജീവിതം നയിക്കുവാൻ
    വിളിക്കപ്പെട്ടവർ

” നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.
“ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ ” എന്നു എഴുതി
ഇരിക്കുന്നുവല്ലോ”
1 പത്രൊസ് 1:15,16

  1. നീതിയോടെയും കരുണയോടെയും
    ദയയോടെയും ജീവിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു

” മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?
മീഖാ 6:8

  1. ശുശ്രൂഷിപ്പാനും
    സകലതും ദൈവമഹത്വത്തിനായി
    തീരുവാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

” ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ. ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.
1 പത്രൊസ് 4:10,11

ദൈവം നമ്മെ അവനെ മഹത്വപ്പെടുത്താനും, മനുഷ്യരെ സ്നേഹിച്ച് സേവിക്കാനും, സുവിശേഷം അറിയിക്കാനും, വിശുദ്ധജീവിതം നയിക്കാനും ഈ ലോകത്തിൽ ദൗത്യം ഏൽപ്പിച്ചിരിക്കുന്നു.

നോഹ, അബ്രാഹാം
മോശെ, യോശുവാ,
ഗിദെയോൻ,
എസ്ഥേർ, യെശയ്യാവ്,
യിരെമ്യാവ്, യേശുവിൻ്റെ ശിഷ്യന്മാർ
പൗലോസ് എന്നിവരെയെല്ലാം ദൈവം പ്രത്യേക ദൗത്യങ്ങൾക്കായി
തിരഞ്ഞെടുത്തു.
എല്ലാവരും തങ്ങളുടെ ദൗത്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.

നമുക്കുള്ള ദൗത്യം
ദൈവത്തെ സ്നേഹിക്കുക,
അന്യോന്യം സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക,
സുവിശേഷം അറിയിക്കുക,
പ്രാർത്ഥനയിലും വിശുദ്ധജീവിതത്തിലും നിലനിൽക്കുക,
ദൈവം നൽകിയ വരങ്ങൾ അവന്റെ മഹത്വത്തിനായി ഉപയോഗിക്കുക,
ദൈവത്തിൻ്റെ ഭാവം അണിയുക എന്നതാണ്.ജീവിതം വെറുതെ ജീവിച്ച് കളയേണ്ടവരല്ല നാം.നമ്മെ ദൈവം ആക്കി വച്ച സ്ഥാനങ്ങളിൽ നിന്നുകൊണ്ട് ദൈവഹിതം തിരിച്ചറിഞ്ഞ് യേശുവിൻ്റെ ഭാവം അണിയാം.
പരിശുദ്ധാത്മാവിനാൽ
നിറഞ്ഞ് ദൈവഹിതം
നിറവേറപ്പെടാൻ അവസാനശ്വാസം വരെ പോരാടാം. അങ്ങനെയുള്ളവർക്ക്
പൗലൊസ് അപ്പൊസ്തലനെ പോലെ ഇങ്ങനെ പറയുവാൻ കഴിയും.

” ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.
ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ”
2 തിമൊ 4:6-8

Leave a Reply

Your email address will not be published. Required fields are marked *