admin

  • “മരുഭൂമി അനുഭവം നാം ദൈവാലയമായി മാറുവാൻ”

    Good morning ജീവിതത്തിൽ മരുഭൂമി അനുഭവങ്ങൾ ദൈവം തരുന്നതുനാം ദൈവത്തിന്റെ മഹത്വം കാണുന്നതിനും കരുതൽ അനുഭവിക്കുന്നതിനും ദൈവപ്രവർത്തി വെളിപ്പെടുന്നതിനും നാം ഒരു വിശുദ്ധ ആലയമായിപണിയപ്പെടുന്നതിനും ആണു. “അവനിൽ നിങ്ങളേയും ദൈവത്തിന്റെ നിവാസമാകേണ്ടതിനു ആത്മാവിൽ പണിതു വരുന്നു”എഫേസ്യർ 2:22 നാം ദൈവത്തിന്റെ ആലയമായിപണിയപ്പെട്ടിരിക്കുന്നു. ” നിങ്ങൾ ദൈവത്തിന്റെ മന്ദിരമെന്നും ദൈവത്തിന്റെആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?1കൊരിന്ത്യർ 3:16 ഈ ആലയം വിശുദ്ധിയോടെ പരിപാലിക്കുന്നതിനായി ദൈവംമരുഭൂമി അനുഭവങ്ങൾ നൽകും.ദൈവം യിസ്രായേലിനു 400 വർഷകാലം മരുഭൂമി അനുഭവം നൽകിയതു അവർ…

  • “ഞാൻ അധരങ്ങളുടെ ഫലം സ്യഷ്ടിക്കും” യെശയ്യാവു 57:19

    നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ടു. വാക്കുകളുടെഫലം തരുന്നവൻ ദൈവമാണു. ഹ്യദയം നിറഞ്ഞുകവിയുന്നതാണു അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടുശാപം പറഞ്ഞുകൊണ്ടിരിക്കുന്നഒത്തിരിപേരുണ്ടു. അധരങ്ങൾ കൊണ്ടു നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം കൊണ്ടു വിശ്വാസം ഏറ്റുപറഞ്ഞു അത്ഭുതങ്ങൾ ദർശിക്കുന്നവരായി നാം മാറണം.അധരങ്ങൾ കൊണ്ടു പ്രത്യാശാവാക്കുകൾ പറഞ്ഞാൽഅതു തന്നെ നാം അനുഭവിക്കും. “മരണവും ജീവനും നാവിന്റെഅധികാരത്തിൽ ഇരിക്കുന്നു.അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും”സദ്യശവാക്യങ്ങൾ 18:21 നാവു ജീവിതത്തെ…

  • “നല്ല കാവൽക്കാരൻആയിരിക്കുക”

    “ഞാൻ നിന്നെ യിസ്രായേൽഗ്യഹത്തിന്നു കാവൽക്കാരനാക്കിഇരിക്കുന്നു.നീ എന്റെ വായിൽ നിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ബോധിപ്പിക്കണം. ഞാൻ ദുഷ്ടനോടു നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ, ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അക്യത്യത്തിൽ മരിക്കും. അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമാർഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ…

  • വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.

    1) “ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?മത്തായി 16:26 ഈ ലോകത്തിലെ പലതും നമുക്ക് നേടിയെടുക്കുവാൻ കഴിയും. നേടിയെടുക്കുവാൻ പല ദുഷിച്ച വഴികളും തേടുന്നവർ ഉണ്ടാകാം.എന്നാൽ ഈ ലോകത്തിൽ ആയുസ്സുംആരോഗ്യവും,സമ്പത്തുംപ്രശസ്തിയും,സുഹ്യദ്ബന്ധങ്ങളും എല്ലാം നേടിയെടുത്താലുംനിത്യജീവൻ അഥവാ രക്ഷ പ്രാപിക്കുന്നില്ലെങ്കിൽഒരു പ്രയോജനവും ഇല്ല.അവർ തീർച്ചയായും പുഴുക്കൾ,വേദന,ദണ്ഡനംകഠിനദാഹം എന്നിവയുള്ള സാത്താന്റെ സാമ്രാജ്യത്തിലേക്ക്പോകേണ്ടിവരും 2)“ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” മത്തായി 16:13…

  • ” സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ”

    ഇന്ന് ഭാരങ്ങൾ സ്വയം വഹിച്ച് ക്ഷീണിച്ച് പോകുന്നവരാണ് പലരും.സുഖദു:ഖസമ്മിശ്രമായഈ കാലഘട്ടത്തിൽ മനുഷ്യർ ആശങ്കാകുലരാകുന്നത്സ്വയം ഭാരങ്ങൾ വഹിച്ച് നീങ്ങുന്നത് കൊണ്ടാണ്.യേശു നമ്മോടു പറയുന്നു. ” അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”മത്തായി 11:28 നമ്മുടെ ഭാരങ്ങൾ നാം സ്വയം വഹിച്ച് നടക്കേണ്ട.അത് വഹിക്കുവാൻ ശക്തനായവൻ നമ്മോടു കൂടെയുണ്ട്.കരുതുന്ന ദൈവം സന്തതസഹചാരിയായീകൂടെ ഉള്ളതിനാൽ മനം കലങ്ങേണ്ട കാര്യമില്ല.അതിനാൽ നമ്മുടെ ജീവിതംദൈവകരങ്ങളിൽ ഭരമേല്പിക്കേണം. ഭരമേല്പിക്കുക എന്ന് പറഞ്ഞാൽ പരിപൂർണ്ണമായി വിട്ടുകൊടുക്കുക,സമർപ്പിക്കുക എന്നാണർത്ഥം.…

  • നിന്ദകളെ കടാക്ഷിക്കുന്നദൈവം

    ജീവിതത്തിൽ പലകാര്യങ്ങൾ കൊണ്ടും ഒരു മനുഷ്യൻ നിന്ദിക്കപ്പെടാം. 1) ആത്മീയത നിമിത്തം നിന്ദിക്കപെടാം. ദൈവഭക്തി മുറുകെ പിടിച്ച് ജീവിക്കുന്നവർക്ക്നിന്ദകളും, പരിഹാസങ്ങളും ഉണ്ടാകാം. പൗലൊസ് അപ്പൊസ്തലന് നിന്ദകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആ നിന്ദകളെ വലിയ നിക്ഷേപമായി കരുതി. ദാവീദ്ആത്മീയനിലയിൽ നിന്ദിക്കപ്പെട്ടവനാണ്. ” യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു” 2 ശമൂവേൽ 6:16…

  • ദൈവത്തോട് പറ്റി നിന്നാൽ ദൈവം വിശാലത വരുത്തും

    നമ്മുടെ ഉടയവനായ ദൈവം ഇടുക്കത്തിൻ്റെ ദൈവമല്ല. പുഷ്ടിയുടേയും, നിറവിൻ്റേയും,കവിഞ്ഞൊഴുക്കിൻ്റേയുംദൈവമാണ്. ദൈവസന്നിധിയിൽ ആണ് സന്തോഷത്തിൻ്റെപരിപൂർണ്ണത. അവിടുന്നാണ് സകല ബുദ്ധിയേയും കവിയുന്നസമാധാനം കൊണ്ട് നമ്മെ നിറയ്ക്കുന്നത്.അവിടുന്നാണ് രക്താംബരം പോലെ കടും ചുവപ്പായ പാപങ്ങളെ ഹിമം പോലെവെളുപ്പിക്കുന്നത്. അവിടുത്തെ ദയയും കരുണയും ആകാശത്തോളവും,വിശ്വസ്ഥത, മേഘങ്ങളോളം, എന്ന് തുടങ്ങി ദൈവത്തിന്റെ വിശാലതയെ സൂചിപ്പിക്കുന്ന അനേകം വചനങ്ങൾ ഉണ്ട്. എന്നാൽ ഒരു വഴി മാത്രം ഇടുക്കമുള്ളതാണ്. അത് ജീവങ്കലേക്കുള്ള വാതിലും വഴിയുമാണ്.എന്നാൽ ആ വഴിയിലൂടെവിജയകരമായി കടന്നുപോയാൽ ദൈവംനമ്മെ വിശാലതയിൽ എത്തിക്കും. ദൈവത്തോട് പറ്റി…

  • ഉയരത്തിലേക്ക് നോക്കിയാൽ വഴി തുറക്കും

    നാം ഇപ്പോൾ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ ദൈവം തുറന്നു തന്ന വഴികൾ നിമിത്തമാണ്. ബൈബിളിലെ ഏറ്റവും വലിയതും പ്രയോജനകരവും ആയ അൽഭുതം പ്രകൃതിയുടെയും മനുഷ്യന്റെയും സൃഷ്ടിപ്പാണ്.പുതിയനിയമത്തിലെ ഏറ്റവും വലിയതും പ്രയോജനകരവുമായ അത്ഭുതം, പാപികളായ നമുക്കു വേണ്ടിയുള്ള യേശുവിൻ്റെ മരണവും ഉയിർപ്പും ആണ്. ദൈവം നമ്മെ സൃഷ്ടിച്ചതും രക്ഷിച്ചതുമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയതും പ്രയോജനകരവും ആയ രണ്ട് അത്ഭുതങ്ങൾ. ഇവ കഴിഞ്ഞാൽ തിരുവെഴുത്തിലെ ഏറ്റവും വലിയ അത്ഭുതം ദൈവം ചെങ്കടലിൽ വഴിതുറന്നതാണ്. ഈ അത്ഭുതത്തെക്കുറിച്ച് വേദപുസ്തകത്തിൽ അനേകം…

  • എന്തുകൊണ്ട് ദൈവത്തെ നാം ആരാധിക്കണം?

    കേവലം ഭൗതീക സുഖങ്ങൾനേടിയെടുക്കുവാൻ മാത്രമാണോനാം ദൈവത്തെ ആരാധിക്കുന്നതു? ഒരിക്കൽ ഒരു journalist ഒരു ദേവാലയത്തിന്റെ മുന്നിൽ വന്നു.ദേവാലയത്തിൽ നിന്നും ആദ്യം പുറത്തുവന്നതു രണ്ടു യുവമിഥുനങ്ങൾ ആയിരുന്നു. Journalist അവരോടു ചോദിച്ചു.നിങ്ങൾ എന്തിനാണു ദേവാലയത്തിൽ വന്നു ദൈവത്തെ ആരാധിക്കുന്നതു?അവർ മറുപടി പറഞ്ഞു. ഞങ്ങൾക്കു കുഞ്ഞുങ്ങളില്ല.ഒരു തലമുറയെ ലഭിക്കാനാണുഞങ്ങൾ ദൈവത്തെ ആരാധിക്കുന്നതു. പിന്നെ ദേവാലയത്തിൽ നിന്നും രണ്ടുചെറുപ്പക്കാർ പുറത്തേക്കു വന്നു.അവരോടും journalist ചോദിച്ചു.എന്തുകൊണ്ടാണു നിങ്ങൾദൈവത്തെ ആരാധിക്കുന്നതു?അവർ ഇപ്രകാരം മറുപടി പറഞ്ഞു. തലമുറകളായി ഞങ്ങളുടെ പൂർവ്വികർ പള്ളിയിൽ പോകുന്നു. ആ…

  • എന്തുകൊണ്ട് നാം ദൈവത്തെ സ്തുതിക്കണം?

    നാം സ്തുതിയും സ്തോത്രവും ദൈവത്തോട് അർപ്പിക്കുന്നതിൽ പിശുക്ക് കാണിക്കുന്നവരാകരുത്.ഹാലി ബർട്ടൺ ഇങ്ങനെ എഴുതി. ” ഞാൻ നിരാശാനിമഗ്നൻആകുമ്പോൾ പ്രസന്നതയുടെ പ്രകാശത്തിലേക്ക് വരാൻ കഴിയുന്നത് കൃതജ്ഞത അർപ്പിക്കുന്നതിൽ കൂടിയാണ്” പലപ്പോഴും പരാതികളുംആവശ്യങ്ങളും മാത്രമുള്ളതായി തീരുന്നുനമ്മുടെ പ്രാർത്ഥനകൾ.നന്ദിയും സ്തുതിയും ഇല്ലാതെ അർപ്പിക്കുന്ന പ്രാർത്ഥനകൾ നിഷ്ഫലമാണ്. നാം ദൈവത്തെ സ്തുതിക്കുന്നവരാകണംഎന്ന് ദൈവം ആഗ്രഹിക്കുന്നു. പരാതികൾമാത്രം ഇറക്കിവെച്ച് ഭൗതീകാനുഗ്രഹങ്ങൾനേടിയെടുക്കുന്നതല്ല പ്രാർത്ഥന. ദൈവം നമുക്ക് നൽകിയ ചെറിയ ക്യപകൾ പോലും ഓർത്ത്ദൈവത്തെ സ്തുതിക്കുന്നതാണ്ശരിയായ പ്രാർത്ഥന. കോറി ടെൻബൂം ഇങ്ങനെഎഴുതി. ” I grumbled…