1) യേശുവിന്റെ നിമിത്തം പഴികൾ, ഉപദ്രവങ്ങൾ സഹിക്കുന്നതിന്. ഈ ഭൂമിയിൽ യേശുവിന് വേണ്ടി നാം സഹിക്കുന്ന സകല പഴികൾക്കും,നിന്ദകൾക്കും,പ്രതിഫലം ഉണ്ട്. ‘ എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ”മത്തായി 5:11,12 2) പാവപ്പെട്ടവരെ സഹായിക്കുന്നതിന്. വലങ്കൈ ചെയ്യുന്നത് ഇടംങ്കൈ അറിയാതെപാവപ്പെട്ടവരെ സഹായിച്ചാൽ ആയതിന്ഒരു വലിയ പ്രതിഫലം ഉണ്ട്. “നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിൽ ആയിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു…
“മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവൾ കുഞ്ഞിന്നു ഈഖാബോദ് എന്നു പേർ ഇട്ടു”1 ശമൂവേൽ 4:21 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർവിളിക്കും”മത്തായി 1:22 “ഈഖാബോദ്” എന്ന് വാക്കിന്റെ അർത്ഥം മഹത്വം നഷ്ടമാകുകഎന്നതാണ്. ഇമ്മാനുവേൽ എന്ന വാക്കിന് അർത്ഥം ദൈവം നമ്മോടു കൂടെ എന്നാണ്. ഈഖാബോദിൽ നിന്നുംഇമ്മാനുവിലേക്കുള്ള ഒരു ജീവിതമാണ് ശ്രേഷ്ഠമായക്രിസ്തീയ ജീവിതം. ആർക്കാണ് ഈഖാബോദ്എന്ന് പേർ വീണത്. അത് അറിയുവാൻ പഴയനിയമത്തിലെ ഒരു…
” അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു”2 കൊരിന്ത്യർ 4:16 ഇന്ന് പുറമേയുള്ള മനുഷ്യനെ പോഷിപ്പിക്കുവാൻഉത്സാഹിക്കുന്നവരാണ്അധികം പേരും. ഇന്ന്നമ്മുടെ ശരീരത്തെ കുറിച്ച് നാം വ്യാകുലപ്പെടുന്നു. ഭാവിയെ കുറിച്ച് നാം വ്യാകുലപ്പെടുന്നു.യേശു പറഞ്ഞു. “ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു”മത്തായി 6:31 പൗലൊസ് അപ്പൊസ്തലൻ പുറമേയുള്ള മനുഷ്യനെക്ഷീണിപ്പിക്കയുംഅകമേയുള്ള മനുഷ്യനെ പോഷിപ്പിച്ച് പുതുക്കം പ്രാപിക്കയും ചെയ്ത വ്യക്തിയാണ്.സകലവിധത്തിലും കഷ്ടതകൾ…
ഇന്ന് ചുറ്റും നോക്കിയാൽലക്ഷ്യബോധമില്ലാതെ നീങ്ങുന്ന ഒരു ജനസമൂഹത്തെ നമുക്ക് കാണുവാൻ കഴിയും. അദ്ധ്വാനിച്ച് ജീവിക്കുവാൻ മനസില്ലാത്ത ഒരു സമൂഹം.ഏതെല്ലാം വിധത്തിൽ അല്ലെങ്കിൽ ഏതെല്ലാം മാർഗ്ഗങ്ങളിൽ കൂടി ജീവിതം ഉല്ലാസപൂരിതമാക്കാമോ ആ മാർഗ്ഗങ്ങൾ അവർ സ്വീകരിക്കുന്നു. യാതൊരു അടക്കും, ചിട്ടയും ക്രമവും ഇല്ലാതെ അവർ മുന്നോട്ടുപോകുന്നു. ക്രമരഹിതമായലോകത്തെ ക്രമീക്യതമാക്കുവാൻ ദൈവം മനുഷ്യർക്ക് പുരോഹിതന്മാരേയുംന്യായാധിപന്മാരേയും,രാജാക്കന്മാരേയും,പ്രവാചകന്മാരേയും നൽകി. വചനം നൽകി.സംസാരിക്കുന്ന വചനവുംഎഴുതപ്പെട്ട വചനവും ഉണ്ടായിരുന്നു. എന്നാൽ മനുഷ്യരെ പാപത്തിൽ നിന്നും വേർപ്പെടുത്തി ക്രമത്തിലേക്ക് കൊണ്ടുവരുവാൻ ജഡം ധരിച്ച വചനം വേണ്ടി…
ജീവിതത്തിൽ നമ്മെ അവഗണിക്കുന്നവരും,ഒറ്റപ്പെടുത്തുന്നവരും,നിന്ദിക്കുന്നവരും ധാരാളംഉണ്ടാകാം. നമ്മുടേതല്ലാത്ത കാരണങ്ങളാൽ പലവിധപീഢനങ്ങളിൽ കൂടി നമുക്ക് കടന്നു പോകേണ്ടി വരാം.യാതൊരു കുറ്റവും ചെയ്യാതെ ധാരാളം പഴികേൾക്കേണ്ടി വരാം. രാത്രിയുടെ യാമങ്ങളിൽഏകാന്തതയിൽ, കണ്ണീർപൊഴിച്ച്, രാത്രികൾ തള്ളി നീക്കേണ്ട അവസ്ഥകൾവന്നു ച്ചേരാം. എന്നാൽ ഒരു കാര്യം നാം വിസ്മരിച്ച് പോകരുത്. നമ്മുടെ ദൈവത്തിന് നീവിലയേറിയവന്നാണ്. ആരൊക്കെ തള്ളിയാലുംആരൊക്കെ ഉപേക്ഷിച്ചാലും, നിന്ദിച്ചാലും ദൈവം നിന്നെ മാന്യനായും വിലയേറിയവനായുംകാണുന്നു. യശയ്യാപ്രവാചകനിലൂടെദൈവം ഇങ്ങനെ പറയുന്നു. “നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ…
സുവിശേഷം പ്രസംഗിച്ചതിൻ്റെ പേരിൽപൗലൊസിനെ യഹൂദന്മാർ പിടിച്ചുകൊണ്ടുപോയി അന്നത്തെ രാജാവായ അഗ്രിപ്പായുടെ മുൻപിൽവിസ്താരം കഴിച്ചു. അന്നത്തെ യഹൂദന്മാർപല കുറ്റങ്ങളും പൗലൊസിൽ ആരോപിച്ചു. ആയതിന്പൗലൊസ് പറഞ്ഞ മറുപടിപ്രസംഗമാണ് അപ്പൊസ്തലപ്രവർത്തികളുടെ പുസ്തകം 26-ാം അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.അതിൽ വളരെ പ്രധാനപെട്ട വാക്യമാണ്7-ാം വാക്യം. “നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാൻ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നതു” ഈ വാക്യം ധ്യാനിച്ച്…
ഇന്ന് ജീവിതത്തിൽ നാം പതറി പോകുന്നതിന് കാരണം ദൈവത്തിന്റെശക്തിയുടെ അളവറ്റ വലുപ്പം ഗ്രഹിക്കാത്തതുകൊണ്ടാണ്. ഈ ശക്തിയുടെ വലുപ്പം അറിയണമെങ്കിൽ നമ്മുടെ ദൈവം ആരാണെന്ന് നാം അറിയണം. ദൈവം എങ്ങനെ നമ്മെ സ്നേഹിച്ചു എന്നറിയണം.ദൈവഹിതം എന്തെന്നുംദൈവവിളിയുടെ ഉദ്ദേശവും അറിയണം. പൗലൊസ് അപ്പൊസാതലൻ ഇവയെല്ലാം ഗ്രഹിച്ചവനായിരുന്നു.അർത്തീമസ് ദേവിയെ ആരാധിക്കയും, ആഭിചാരങ്ങളും മന്ത്രവാദങ്ങളും നടത്തി അതിൽ അടിമപ്പെട്ട് ജീവിക്കുന്ന ഒരു വലിയ സമൂഹം പാർത്തിരുന്ന സ്ഥലമായിരുന്നുഎഫെസ്യ. അവർ ദൈവത്തെ അറിയുവാനും, ദൈവീകശക്തിയുടെ വലുപ്പം അറിഞ്ഞ് അവർ മനം തിരിയുന്നതിനും പൗലൊസ്…
ഒരിക്കൽ യേശു ശമര്യക്കും ഗലീലെക്കും നടുവിൽകൂടി യാത്ര ചെയ്യുമ്പോൾഒരു ഗ്രാമത്തിൽ ചെന്നു. അവിടെ കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അകലെ നിന്നുകൊണ്ടു: യേശു നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.അവർ അശുദ്ധരായതുകൊണ്ട് പാളയത്തിന് പുറത്ത് കഴിയേണ്ടവരുംജനങ്ങളിൽ നിന്നും അകലം പാലിക്കേണ്ടവരും ആയിരുന്നു. അതുകൊണ്ട് അവർ യേശുവിനെ കണ്ടപ്പോൾ അകലം പാലിച്ചാണ് കരഞ്ഞത്. നാം പലപ്പോഴും പാപം മൂലം ദൈവത്തോട് അടുത്ത് ചെല്ലുവാൻ കഴിയാത്ത അവസ്ഥയിൽആയിരിക്കും. എന്നാൽ ദൂരസ്ഥരായ നമ്മെ ദൈവം സമീസ്ഥരാക്കി മാറ്റി. പുത്രനായ യേശുവിന്റെപുണ്യാഹരക്തമാണ്…
” യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം”യെശയ്യാ 45:15 ദൈവം തന്നെവിളിച്ച് അപേക്ഷിക്കുന്നവർക്ക് എല്ലാം സമീപസ്ഥനാണ് എന്ന് നാം വായിക്കുന്നു. എന്നാൽ മേലെഴുതിയവേദഭാഗത്ത് ദൈവം മറഞ്ഞിരിക്കുന്നവൻഎന്നും എഴുതിയിരിക്കുന്നു. പലപ്പോഴും നാം കഷ്ടതയിൽ ആകുമ്പോൾദൈവം എവിടെ എന്ന് ചോദിച്ചുപോകാറുണ്ട്.ദാവീദ് പോലും ഇങ്ങനെചോദിച്ചു. “യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?13-ാം സങ്കീ 1-ാം വാക്യം കോരഹ്പുത്രന്മാരുംഇതേ കാര്യം ആവർത്തിക്കുന്നു. “നിന്റെ ദൈവം എവിടെ…
ഇന്നെവിടെ നോക്കിയാലും പല കാരണത്താലും ഹ്യദയംമുറിഞ്ഞ് വേദനിക്കുന്നവരെ നമുക്ക് കാണാം. ഉറ്റവരുംസ്നേഹിതരും ഹ്യദയത്തിൽ ആഴമായ മുറിവുകൾ ഉണ്ടാക്കാം.ഭർത്താക്കന്മാരുടെ ക്രൂരമായ പീഢനങ്ങൾ ഭാര്യമാരുടെ ഹ്യദയത്തിൽ മുറിവുണ്ടാക്കാം. മാതാപിതാക്കൾ വ്യദ്ധരാകുമ്പോൾ മക്കളുടെ ക്രൂരമായ പെരുമാറ്റങ്ങൾ അവരുടെ ഹ്യദയത്തിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കാം. ഒരിക്കൽ ദാവീദ് ഇങ്ങനെ പറഞ്ഞു. ” ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു”109-ാം സങ്കീ 22-ാം വാക്യം തകർന്നവരുടെമുറിവുകളെ ദൈവം കെട്ടുന്നു എന്നതിന് വേദപുസ്തകത്തിൽഅനേകം വാക്യങ്ങൾ ഉണ്ട്. “ഹൃദയം നുറുങ്ങിയവർക്കു…