SPIRITUAL EXAMINATION

  • ഞാനെന്തു ചെയ്യേണം?

    വേദപുസ്തകത്തിൽ പല സ്ഥലത്തും ഈ ചോദ്യം കാണാം. യേശു യാത്രചെയ്യുമ്പോൾ ഒരുവൻ വന്നു യേശുവിനോടു ചോദിച്ചു. ” അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.” മർക്കൊസ് 10:17 ആയതിനു ഉത്തരമായി പണത്തെ വളരെയേറെ സ്നേഹിക്കുന്ന അവനോടു യേശു പറഞ്ഞു. ” ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ…

  • അധികമായാൽ ദോഷമായത് ഏതെല്ലാം

    1) അതിഭക്ഷണം ” നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ”ലൂക്കോസ് 21:34 2)അമിതഭാഷണംസംസാരം ആവശ്യമാണ്.അധികമായാൽ കേൾക്കുന്നവർക്ക് അരോചകമാകും. വാക്കുകൾ പെരുകിയാൽ ലംഘനം ഉണ്ടാകും. ” എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ”യാക്കോബ് 1:19 3) അതിമൗനം. മൗനം നല്ലതാണ്. എന്നാൽ അതിമൗനം ദോഷമാണ്. ” കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം,…

  • ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ…

    ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ പ്രാപിച്ചു കഴിഞ്ഞാൽ പിന്നീടു അതെല്ലാം മറന്നു സ്വന്തം കഴിവുകൊണ്ടുനേടിയതാണു എന്ന വിധം ജീവിക്കുന്നവരാണു പലരും യേശു സൗഖ്യമാക്കിയ പത്തു കുഷ്ഠരോഗികളിൽ ഒരാൾ മാത്രമാണു നന്ദി കരേറ്റുവാൻ യേശുവിന്റെ അടുക്കലേക്കു മടങ്ങി വന്നതു. കരം കൊടുത്തു ഉയർത്തിയ വരെ മറന്നുപോകുന്ന സമൂഹം. മോശയോടു ദൈവം കല്പിച്ചു. ” കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ…

  • ഞാൻ പലർക്കും ഒരു അത്ഭുതമായിരിക്കുന്നു”71-ാം സങ്കീ 7-ാം വാക്യം

    അത്ഭുതങ്ങൾ തേടി ഇന്നു മനുഷ്യർ അലയുന്നു. എന്നാൽദൈവമക്കളെ തമ്പുരാൻ ഒരു അത്ഭുതമാക്കി മാറ്റുന്നു. മോശയെ ദൈവം ഒരു അത്ഭുതമനുഷ്യനാക്കി. സങ്കീർത്തനക്കാരൻ തൻ്റെ ജീവിതം അയവിറക്കി കൊണ്ടുപറയുകയാണു ഞാൻ പലർക്കും ഒരു അത്ഭുതമായി മാറിയിരിക്കുന്നു എന്നു. ആയതിനു പ്രധാനമായും അഞ്ചുകാര്യങ്ങൾ സങ്കീർത്തനക്കാരൻപറയുന്നു. 1) ദൈവത്തിലുള്ള ആശ്രയം . 71-ാം സങ്കീർത്തനം തുടങ്ങുന്നതുതന്നെ ദൈവത്തിലുള്ള ആശ്രയംപ്രകീർത്തിച്ചുകൊണ്ടാണു. ” യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ” ദൈവത്തിലുള്ള ആശ്രയമാണുസങ്കീർത്തനക്കാരനെ മറ്റുള്ളവരുടെ മുൻപിൽഅത്ഭുതമാക്കിയതു.ഇന്നുചിലർ പണത്തിലും ചിലർ പ്രശസ്തിയിലും, ചിലർ…

  • കഷ്ടതകളിൽ ദൈവം വിടുവിക്കുന്ന വിധങ്ങൾ

    1) പരീക്ഷകൾ ഒഴിവാക്കി ദൈവം വിടുവിക്കുന്നു. കഷ്ടതകളും പ്രതിസന്ധികളും വരുമ്പോൾ ദൈവം വിടുവിക്കുന്ന വിധങ്ങൾ അത്ഭുതാവഹമാണു.കഷ്ടതകൾ ഒഴിഞ്ഞുപോകത്തക്കവണ്ണം ദൈവം വിടുവിക്കും. തലനാരിഴക്കു ചില വലിയ അപകടങ്ങൾ ഒഴിഞ്ഞുപോകാറാറുണ്ടു. ദൈവത്തോടുള്ള പ്രാർത്ഥന അപകടങ്ങളെ ഒഴിവാക്കും. യേശുവിനു ജീവഹാനി വരുത്താതിരിക്കുന്നതിനുവേണ്ടി ദൈവദൂതൻ ജോസഫിനു പ്രത്യക്ഷപ്പെട്ടു അവരോടു ആ ദേശത്തു നിന്നും മിസ്രയീമിലേക്കു പോകുവാൻ കല്പിച്ചു. “എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.യെശയ്യാവു 26:20 ലോത്തിനോടും കുടുംബത്തോടുംദേശത്തു നിന്നും ഓടി…

  • വിശ്വാസത്താൽ തീയുടെ ബലം കെടുക്കാം

    വിശ്വാസത്താൽ തീയുടെ ബലം കെടുത്തി തീച്ചൂളയിൽ നിന്നുംപുറത്തുവന്ന യഹൂദ യവനക്കാരായിരുന്നു ശദ്രക്ക്,മേശക്ക്,അബേദ്നെഗൊ.( ഹനന്യാവ്, മീശായേൽ, അസര്യാവ്) എന്നിവർ എന്ന് ദാനിയേലിന്റെപുസ്തകം പ്രതിപാദിക്കുന്നു. വിശ്വാസജീവിതത്തിനു പരീക്ഷകളും പരിശോധനകളുംഉണ്ടു. ബാബിലോണിലായിരുന്നവിശ്വാസികൾക്കു പ്രധാനമായിമൂന്നു വിധ പരീക്ഷകളാണു ഉണ്ടായിരുന്നതു. 1)ഭക്ഷണത്തോടു ബന്ധപ്പെട്ടതു. 2) പേരിനോടു ബന്ധപ്പെട്ടതു 3) ആരാധനയോടു ബന്ധപ്പെട്ടതു. യേശുക്രിസ്തുവിന്ഉണ്ടായ പരീക്ഷകളും ഈ മൂന്നു വിഷയത്തോടു ബന്ധപ്പെട്ടവയായിരുന്നു. എല്ലാകാലത്തുമുള്ള വിശ്വാസികളുടെ പരിശോധനയുംഈ വിഷയങ്ങളുമായി ബന്ധിച്ചു നിൽക്കുന്നു. വിശ്വാസത്തിന്റെപരിശോധനയെ വിശ്വാസത്താൽമാത്രമേ അതിജീവിക്കുവാൻ കഴിയൂ. ആരാധനയോടു ബന്ധപ്പെട്ട കഠിന പരിശോധനയിലൂടെആണു ശദ്രക്ക്, മേശക്ക്,…

  • ദൈവം ഒരവധി വച്ചെങ്കിൽ കൊള്ളാമായിരുന്നു

    “കൊള്ളാമായിരുന്നു” എന്ന പദം എട്ടു തവണ ഇയ്യോബ് പറഞ്ഞതായിനാം ഇയ്യോബിൻ്റെ പുസ്തകത്തിൽ വായിക്കുന്നു. 1) “അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു”ഇയ്യോബ് 19:23 2) “അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയിൽ സദാകാലത്തേക്കു കൊത്തിവെച്ചെങ്കിൽ കൊള്ളായിരുന്നു”ഇയ്യോബ് 19:24 3) “അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു”ഇയ്യോബ് 23:3 4) “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു”ഇയ്യോബ് 29:2 5) “എന്റെ…

  • യേശുവിന്റെ അടുക്കൽ വന്നാൽ

    “പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. “യോഹ 6:37 യേശുവിന്റെ അടുക്കൽ വരുവാൻ യോഗ്യതയുള്ളവരായിശിശുക്കളെ യേശു കണ്ടു. അതിനാൽ ശിശുക്കളെ തൻ്റെ അടുക്കലേക്കു കൊണ്ടുവരുമ്പോൾ തടഞ്ഞവരോടു യേശു പറഞ്ഞു. ” ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.” മർക്കൊസ് 10:14 ശിശുക്കളുടെ മനസ്സുപോലെ നിഷ്കളങ്ക ഹ്യദയത്തോടെ വരുന്നവർക്കു ദൈവം സ്വർഗ്ഗരാജ്യം വാഗ്ദത്തം ചെയ്യുന്നു.യേശുവിന്റെ അടുക്കൽ വന്നാൽലഭിക്കുന്ന ധാരാളം ഗുണങ്ങൾ…

  • നടുവാനും, പണിയുവാനും,പൊളിക്കുവാനും

    നമുക്കുള്ള സകലവും ദൈവത്തിന്റെ ദാനമായിരിക്കെദാനമല്ല എന്നു ചിന്തിച്ചു അഹങ്കരിക്കുന്നവരാണു മിക്കവരും. യഹോവയുടെ വചനം ശ്രദ്ധിക്കു “ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു;യിരെമ്യാവു 45:4 വിലാപത്തിൻ്റെപ്രവാചകനായിട്ടാണു യിരെമ്യാവുഅറിയപ്പെടുന്നതു. യിരെമ്യാവിൻ്റെ കൂടെ നടന്നു ശുശ്രൂഷ ചെയ്ത ബാരൂക്കിനുഒരുപാടു വേദനകളും ആവലാതികളും ഉണ്ടായിരുന്നു.ആ ആവലാതിക്കും, ഞരക്കത്തിനും, ദു:ഖത്തിനും ഉള്ളമറുപടി, ദൈവം യിരെമ്യാ പ്രവാചകനിലൂടെ നൽകുന്നു.ആ മറുപടിയാണു മുകളിൽപ്രതിപാദിച്ചിരിക്കുന്നതു.ഈ വചനം നമ്മെ വലിയ സത്യം പഠിപ്പിക്കുന്നു. നാമാകുന്ന മുന്തിരി വള്ളിയെ എവിടെ നടണമെന്ന് നിശ്ചയിക്കുന്നത്…

  • വരുവാനുള്ളവൻ നിശ്ചയമായുംവരും. അവസാനത്തോളം സഹിച്ചു നില്പിൻ

    വേദപുസ്തകം പ്രതീക്ഷയുടെപുസ്തകമാണു. കാത്തിരിപ്പിന്റെപുസ്തകമാണു.നമ്മുടെ കർത്താവു എത്രയും വേഗം വരും. അതിനു മുൻപേ നാം ഒന്നും വിധിക്കരുതു. ഇനി രക്ഷയില്ലെന്നു പറയരുതു.നാം എത്രനാൾ കാത്തിരിക്കേണം. 1) നമ്മുടെ കർത്താവു വരുവോളം. കർത്താവിനു വേണ്ടി ധീരമായി പോരാടിയ പൗലൊസ് അപ്പൊസ്തലനു പല ന്യായവിസ്താരങ്ങളും നേരിടേണ്ടി വന്നു. പൗലൊസിന്റെനേരെ പല കുറ്റാരോപണങ്ങളുംഉണ്ടായി. എന്നാൽ പൗലൊസിനുഒരു പ്രതീക്ഷഉണ്ടായിരുന്നു.എൻ്റെ കർത്താവു വരും. അതിനാൽ പൌലൊസ് കൊരിന്ത്യ സഭക്കു ലേഖനം എഴുതിയപ്പോൾ ഇപ്രകാരം എഴുതി. “ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു;…