യേശു സകലത്തിലും അധികാരമുള്ളവൻ.യേശുവിൻ്റെ വാക്കുകൾ അധികാരവാക്കുകൾ

  1. യേശുവിന്റെ വാക്കുകൾ
    അവസ്ഥകളെ മാറ്റുന്നു.

കാനാവിൽ കല്യാണവീട്ടിൽ പച്ചവെള്ളത്തെ വീഞ്ഞാക്കിയതു
യേശുവിന്റെ വാക്കുകളുടെ ശക്തി കൊണ്ടാണു. യേശു രണ്ടു വാക്കാണു ഇവിടെ ഉപയോഗിച്ചതു. നിറക്കുക.കൊടുക്കുക. നിറമോ,രുചിയോ ഇല്ലാത്ത വെള്ളത്തെ യേശുവിൻ്റെ വാക്കുകൾ മധുരമുള്ള വീഞ്ഞാക്കി മാറ്റി. ജീവിതം പച്ചവെള്ളം പോലെ രുചിയില്ലാത്ത അവസ്ഥയിൽ
ആണെങ്കിൽ അതിനെ മധുരമാക്കുവാൻ യേശുവിന്റെ വാക്കുകൾക്കു
അധികാരമുണ്ടു.

  1. യേശുവിന്റെ വാക്കുകളുടെ അധികാരം പ്രക്ഷുബ്ധമായ പ്രക്യതിയെ ശാന്തമാക്കുന്നു.
    യേശു കടലിൽ കൂടി യാത്ര ചെയ്യുമ്പോൾ കടൽ പ്രക്ഷുബ്ദമായി.

” പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി.
ലൂക്കൊസ് 8:24

  1. യേശുവിന്റെ വാക്കുകൾക്കു
    ഭൂതത്തിന്മേൽ അധികാരമുണ്ടു.

യേശു പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽനിന്നു വന്നു അവനെ എതിരേറ്റു.
അവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു. അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു

“അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക” എന്നു യേശു കല്പിച്ചിരുന്നു.
മർക്കൊസ് 5: 7,8

യേശു കല്പിച്ചു. ഭൂതങ്ങൾ അവനെ വിട്ടുമാറി.

  1. യേശുവിന്റെ വാക്കുകൾ പാപങ്ങളെ മോചിക്കുവാൻ അധികാരമുള്ള വാക്കുകൾ.

യേശു കഫർന്നഹൂമിൽ ഇരിക്കുമ്പോൾ ഒരു പക്ഷവാതക്കാരനെ കുറേപ്പേർ യേശു ഇരിക്കുന്ന വീടിന്റെ മേൽക്കൂര
പൊളിച്ചു ഇറക്കി.

” യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: “മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു. മർക്കൊസ് 2:5

പാപങ്ങളെ മോചിച്ചു കിട്ടിയപ്പോൾ അവൻ സൗഖ്യമായി. യേശുവിനു പാപത്തിന്മേൽ അധികാരമുണ്ടു.

  1. യേശുവിന്റെ വാക്കുകൾക്കു മരണത്തിന്മേൽ അധികാരമുണ്ടു. ലാസർ മരിച്ചു
    നാലുദിവസമായിട്ടും യേശു അധികാരത്തോടെ പറഞ്ഞു.

” ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു. മരിച്ചവൻ പുറത്തുവന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
യോഹന്നാൻ 11:43,44

നമ്മുടെ യേശു സകലവിധ അധികാരവും ഉള്ളവൻ. യേശുവിന്റെ വായിൽ നിന്നും എന്നും വീണതു ലാവണ്യ വാക്കുകൾ. യേശുവേ!
നിന്റെ ഒരു വാക്കു മതി.
ഞങ്ങളുടെ ശാരീരികവും ആത്മീയവുമായ സൗഖ്യത്തിനും
വിടുതലിനും. കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ..
ക്യപചൊരിയണമേ

Leave a Reply

Your email address will not be published. Required fields are marked *