1) പരീക്ഷകൾ ഒഴിവാക്കി ദൈവം വിടുവിക്കുന്നു.
കഷ്ടതകളും പ്രതിസന്ധികളും വരുമ്പോൾ ദൈവം വിടുവിക്കുന്ന വിധങ്ങൾ അത്ഭുതാവഹമാണു.
കഷ്ടതകൾ ഒഴിഞ്ഞു
പോകത്തക്കവണ്ണം ദൈവം വിടുവിക്കും. തലനാരിഴക്കു ചില വലിയ അപകടങ്ങൾ ഒഴിഞ്ഞുപോകാറാറുണ്ടു. ദൈവത്തോടുള്ള പ്രാർത്ഥന അപകടങ്ങളെ ഒഴിവാക്കും. യേശുവിനു ജീവഹാനി വരുത്താതിരിക്കുന്നതിനുവേണ്ടി ദൈവദൂതൻ ജോസഫിനു പ്രത്യക്ഷപ്പെട്ടു അവരോടു ആ ദേശത്തു നിന്നും മിസ്രയീമിലേക്കു പോകുവാൻ കല്പിച്ചു.
“എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.
യെശയ്യാവു 26:20
ലോത്തിനോടും കുടുംബത്തോടും
ദേശത്തു നിന്നും ഓടി പോകുവാൻ ദൈവം മുന്നറിയിപ്പു നൽകി. ഇങ്ങനെ ദൈവം തൻ്റെ ജനത്തെ സഹായിക്കുന്ന അനേകം സന്ദർഭങ്ങൾ വേദപുസ്തകത്തിൽ കാണാം
2) ഒഴിഞ്ഞുപോകാത്ത കഷ്ടങ്ങളിൽ, ദൈവം ശക്തി നൽകുന്നു.
ജീവിതത്തിലെ ചില കഷ്ടങ്ങൾ ഒഴിഞ്ഞു
പോകണമെന്നില്ല.
സ്തെഫാനൊസ് നീതിയുള്ളവനായിരുന്നു. എന്നിട്ടും സതെഫാനൊസിനു
വലിയ കഷ്ടങ്ങൾ ഉണ്ടായി. അവനെ നഗരത്തിൽ നിന്നും
തള്ളിപുറത്താക്കി. ഈയവസരത്തിലും സ്തെഫാനൊസ് ദൈവത്തിൽ നിന്നും ശക്തിപ്രാപിച്ചു ആത്മാവിനെ
ദൈവകരങ്ങളിൽ ഏല്പിച്ചു മുട്ടുകുത്തി പറഞ്ഞു.
“കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.
അപ്പൊ.പ്രവ 7:60
കഷ്ടതകളിൽ ലഭിച്ച ദൈവീകശക്തി
കൊണ്ടാണു സ്തെഫാനൊസിനു ഇങ്ങനെ പെരുമാറുവാൻ കഴിഞ്ഞതു.ചില
കഷ്ടതകൾ നമ്മെ ഒഴിഞ്ഞുപോയില്ലെങ്കിലും ദൈവം അവയെ തരണം ചെയ്യുവാനുള്ള ശക്തിയും ക്യപയും നമുക്ക് തരും.
ഒഴിഞ്ഞുപോകാത്ത കഷ്ടതകൾ പൗലൊസിനെ പിന്തുടർന്നു. അന്ത്യൊക്ക്യയിൽ യഹൂദന്മാർ പൗലൊസിനെ കൊല്ലുവാൻ നോക്കി.അവനെ കല്ലെറിഞ്ഞു. അവൻ മരിച്ചു എന്നു കരുതി അവനെ
പട്ടണത്തിലേക്കു ഇഴെച്ചുകളഞ്ഞു. എന്നാൽ പിറ്റെന്നാൾ പൗലൊസ് ശാരീരിക
ബലഹീനതകൾ മറന്നു
ശക്തിപ്രാപിച്ചു ബർന്നബാസിനോടു കൂടെ ദെർബെക്കു
പോയി അവിടെ സുവിശേഷം അറിയിച്ചു. ആ അധരം ഇങ്ങനെ
മന്ത്രിച്ചു.
“എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.
ഫിലിപ്പിയർ 4:13
ജീവിതത്തിൽ കഷ്ടങ്ങളെ ദൈവം മാറ്റിയില്ലെന്നു വരാം.
ആ സമയം നാം പറയണം “ദൈവമേ നിൻ്റെ ക്യപ എനിക്ക് മതി”
എന്ന്.
3) കഷ്ടങ്ങളിൽ ദൈവം ഇറങ്ങി വന്നു നമ്മെ സഹായിക്കുന്നു.
” നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,
യെശയ്യാവു 41:10
കഷ്ടങ്ങളിൽ ഭയപ്പെടേണ്ടതില്ല.
കാരണം കരം തന്നു സഹായിക്കുവാനും ശക്തീകരിക്കുവാനും ദൈവം കൂടെയുണ്ടു. കഷ്ടങ്ങൾ അനുവദിക്കുന്ന ദൈവം വിടുവിക്കുന്നതിനുള്ള വഴിയും കാണിച്ചു തരും.
” മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
1കൊരിന്ത്യർ 10:13
4) കഷ്ടങ്ങളിൽ ദൈവമഹത്വം
കാണും.
യേശു നമുക്കുവേണ്ടി എത്രയോ
കഷ്ടങ്ങളും പീഢകളും നിന്ദകളും പരിഹാസങ്ങളും സഹിച്ചു. യേശു മരിച്ചു അടക്കപ്പെട്ടതിനുശേഷം മൂന്നാം നാൾ ദൈവദൂതൻ യേശുവിന്റെ കല്ലറയുടെ കല്ലു ഉരുട്ടികളഞ്ഞു. ലോകത്തിലെ എല്ലാ കല്ലറകളും അടഞ്ഞുകിടക്കുമ്പോൾ മരണത്തെ തോല്പിച്ചു യേശുവിന്റെ കല്ലറ
തുറക്കപ്പെട്ടു യേശു ഉയിർത്തെഴുന്നേറ്റു. ജീവിതത്തിലെ കഷ്ടതകൾ നാം തേജസ്കരിക്കുവാൻ
മാത്രം.ആയതിനാൽ കഷ്ടങ്ങൾ
ഒഴിഞ്ഞുപോയില്ലെങ്കിലും സന്തോഷിക്കാം.
” എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.
1പത്രൊസ് 5:10
ഈ വചനത്താൽ ആശ്വസിച്ച് അനുഗ്രഹം പ്രാപിക്കാം.
Leave a Reply