” അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം”സദ്യശവാക്യങ്ങൾ 15:15 ജീവിതത്തിൽ വ്യാകുലതയുംഉൽകണ്ഠയും തന്നു നമ്മെ നിരാശയിൽ വീഴ്ത്തുന്നതു സാത്താനാണു. ഇവ രണ്ടും അവൻ്റെ ആയുധങ്ങളാണു.ദൈവത്തിനു മനുഷ്യനെ കുറിച്ചുമനോഹരമായ പദ്ധതി ഉള്ളതുപോലെ സാത്താനുമനുഷ്യരെ കുറിച്ചും ഒരു പദ്ധതിയുണ്ടു. അതു നാശകരമായ പദ്ധതിയാണെന്നുമാത്രം. സാത്താൻ്റെ ഈ തന്ത്രങ്ങളെ നാം അറിയാതെ പോകരുതു. ജീവിതം അവനോടുള്ള ഒരു പോരാട്ടമാണു. അവനോടു നാം യുദ്ധം ചെയ്തു ഈ തന്ത്രങ്ങളെതോല്പിക്കണം. ദൈവവുമായിനാം അടുപ്പത്തിലാകുന്നതു സാത്താനു ഇഷ്ടമല്ല. ആ അടുപ്പം ഇല്ലാതാക്കാൻ…
ഓരോ ഭവനത്തിനും ദൈവവിളിയും,വിധിയും ഉണ്ട്. വിളിയുടേയും വിധിയുടേയും ഇടയിലുള്ള ജീവിതം ലക്ഷ്യസഥാനത്തേക്ക്എത്തണമെങ്കിൽ ദൈവപൈതൽ നാല് പീഠങ്ങളെ കണ്ടെത്തണം. എല്ലാവരുടേയും വളർച്ച ആരംഭിക്കുന്നത് ഭവനത്തിലെ പാദപീഠത്തിലാണ്.ദൈവത്തിൻ്റെ പാദപീഠത്തിൽ നാം നന്ദിയോടും, കണ്ണുനീരോടും, സ്തോത്രത്തോടും, ആരാധനയോടെയും വരണം.ഒരു വ്യക്തി ആത്മീയവികാസം പ്രാപിക്കുന്നതിന് ദൈവത്തിൻ്റെപാദപീഠത്തിൽ നിന്നാണ്. ദൈവത്തെ അബ്ബാ പിതാവേ! എന്ന് വിളിക്കുവാൻ തക്ക ഭാഗ്യമുള്ളവർ ആണ് നാം. ഏലിയുടെ ഭവനം അങ്ങനെ ആയിരുന്നില്ല.ദൈവത്തിൻ്റെ പാദപീഠംതല കുനിയാനുള്ള ഇടമാണ്. ഉള്ളത്തിൽ ക്യപയും അധരത്തിൽ സ്തുതിയും ഉള്ളവരാണ് ദൈവമക്കൾ. ആരൊക്കെപാദപീഠത്തിൽ തലകുനിക്കുന്നുവോ,അവരെ…
പൗലൊസ് അപ്പൊസ്തലൻ്റെ റോമർക്കെഴുതിയ ലേഖനം ഗഗനമായിരിക്കുന്ന ആഴമേറിയവിശ്വാസസത്യങ്ങൾ ഉൾകൊള്ളുന്നവയാണു. 11-ാം അദ്ധ്യായത്തിൽ നാട്ടൊലിവായ യഹൂദജനം അവിശ്വാസം മൂലം ഒടിഞ്ഞു പോയെന്നും ആ ലംഘനം മൂലം ജാതികൾക്കു രക്ഷ വന്നു എന്നും എഴുതിയിരിക്കുന്നു. “അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു.എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം ?റോമർ 11:11,12 യഹൂദന്മാരുടെ അവിശ്വാസവുംകല്പനലംഘനങ്ങളും വെറും കാട്ടൊലിവായ…
ലോകത്തെ ജയിക്കുവാൻ നമ്മുടെ ശക്തിയും ബലവും പോരാ. കോടാനുകോടി നിക്ഷേപങ്ങൾ സ്വന്തമാക്കിയാലും അകത്തെ മനുഷ്യൻ തളരുന്ന അനേകം സന്ദർഭങ്ങൾ ജീവിതത്തിൽ വന്ന് ഭവിക്കാം. ആ സമയങ്ങളിൽ ശക്തി തരുന്നത് ആത്മാവാണ്. ” സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.സെഖർയ്യാവു 4:6 യേശു ഈ ലോകത്തിൽ നിന്നും മരിച്ച് ഉയിർത്ത് എഴുന്നേറ്റ് സ്വർഗ്ഗം പൂകിയെങ്കിലും യേശു നമ്മെ അനാഥരാക്കിയിട്ടല്ലപോയത്. നാം ബലഹീനരാണെന്ന്യേശുവിനറിയാം. പലപ്പോഴും സഹിക്കാൻ കഴിയാതെ തളർന്നു പോകുന്നവർ ആണെന്നും യേശുവിനറിയാം. അതിനാൽ…
ദൈവത്തോട് ച്ചേർന്നിരിക്കുന്നത് വലിയ സന്തോഷമാണ്. ” ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”യാക്കോബ് 4:8 അകന്നിരുന്നാൽ അത് നാശകരമാണ്. ” ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.”73-ാം സങ്കീ 27-ാം വാക്യം ജീവിതത്തിൽ നമ്മുടെ മാത്രം ശക്തി കൊണ്ടോ, സമ്പത്തു കൊണ്ടോ, കഴിവു കൊണ്ടോ യാതൊന്നുംചെയ്യുവാൻ നമുക്ക് സാദ്ധ്യമല്ല. നാം രണ്ടടി നടക്കണമെങ്കിൽ, നമ്മുടെ കരം ഒന്ന് ഉയർത്തണമെങ്കിൽ, എന്തിനേറെ ദൈവത്തിൻ്റെ സൗജന്യദാനമായ വായു…
മോവാബ് സമതലത്തിൽ വച്ച് മോശെ ദൈവജനത്തിന് നൽകുന്ന ദൂതുകളാണ്ആവർത്തനപുസ്തകത്തിൽ നാം കാണുന്നത്. യഹോവ എന്തുകൊണ്ട് യിസ്രായേൽ ജനതയെമരുഭൂമിയിൽ നാല്പത് സംവത്സരം വഴി നടത്തി? ” നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും…
അടുത്ത തലമുറയെ ഓർത്തു എത്രപേർ പ്രാർത്ഥിക്കും ദൈവത്തെ അറിയാതെ ജീവിക്കുന്ന ഒരു തലമുറവളർന്നു കൊണ്ടിരിക്കുന്നു. ഇന്നുമാതാപിതാക്കൾ മത്സരബുദ്ധിയോടെ ഓടി നടക്കുകയാണു. തൻ്റെ കുഞ്ഞുസകലമത്സരങ്ങളിലും ഒന്നാം സ്ഥാനത്തെത്തണമെന്നു മാത്രമാണു അവരുടെ ചിന്ത.ഭൗതീകമായ ഈ വളർച്ചയോടൊപ്പം കുഞ്ഞുങ്ങൾആത്മീയമായി വളരുന്നുണ്ടോ എന്നു മാതാപിതാക്കൾ ശ്രദ്ധിക്കാറില്ല. ഫലമോ? ജീവിതത്തിൽ യാതൊരു പ്രതികൂലങ്ങളും നേരിടാൻ അവർക്കു കഴിയുന്നില്ല. വചനത്താൽ ശക്തിപ്രാപിച്ചു വളർന്നില്ലെങ്കിൽ അവർ വീണുപോകും. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.സദ്യശവാക്യങ്ങൾ 22:6 ” ബാലൻ തന്റെ…
നോഹ നീതിമാനും തൻ്റെ തലമുറയിൽ നിഷ്കളങ്കനും ആയിരുന്നു അതുകൊണ്ട് നോഹക്ക് ദൈവത്തിൻ്റെ കൃപ ലഭിച്ചു. ഭൂമി ദൈവത്തിൻ്റെ മുമ്പാകെ വഷളായപ്പോൾ ഭൂമിയെയും, ഭൂമിയിലുള്ള സകലത്തെയും ജലപ്രളയം മൂലം നശിപ്പിക്കുവാൻ യഹോവ തീരുമാനിച്ചു. എന്നാൽ നോഹ നീതിമാനും നിഷ്കളങ്കനും ആയിരുന്നു. ആകയാൽ നോഹക്കും, കുടുംബത്തിനും പെട്ടകത്തിൽ കയറുവാൻ ദൈവകൃപ ലഭിച്ചു.ഭൂമിയിലുള്ള സകല ജനങ്ങളും വഷളായി മ്ലേച്ഛമായ പാപത്തിലേക്ക് പതിച്ചപ്പോൾ നോഹ ദൈവത്തോട് കൂടെ നടന്നു. ദൈവാനുഗ്രഹം ലഭിച്ച ദൈവമക്കൾക്ക് ഒരു പ്രത്യേക ജീവിതശൈലിയുണ്ട് അവർ ജീവിത സാഹചര്യങ്ങളിൽ,…
ഈ വാക്യം ജീവിതത്തിൽപ്രതികൂലങ്ങൾ ഉണ്ടാകില്ല എന്നല്ല,പ്രതികൂല സാഹചര്യങ്ങളിൽ ദൈവം കൂടെ നിന്ന് അന്തിമവിജയം നേടിതരുമെന്നാണ് പറയുന്നത്.ദൈവത്തിൻ്റെ കരം കൂടെയുണ്ടു എന്നു വിശ്വസിക്കുന്നവർ ജീവിതത്തിൽ വന്നു ഭവിക്കുന്നസകലത്തിലും ദൈവത്തിന്റെ കരം ഉണ്ടെന്നു വിശ്വസിക്കും.നാം അനുഭവിക്കുവാൻ പോകുന്ന നിത്യതേജസ്സിനെഓർത്താൽ ഈ ലോകദുരിതങ്ങൾ ഒന്നും സാരമില്ല എന്നു അവർ വിശ്വസിക്കും.അവർ ധൈര്യമായി പറയും “കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകില്ല കാരണം നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” എന്ന്. ഏതു പ്രതികൂലസാഹചര്യങ്ങളിലുംനമ്മുടെ കരം പിടിക്കുന്നവനാണുദൈവമെന്ന വിശ്വാസം പ്രതിസന്ധികളിൽ…
ജീവിതത്തിൽ ദൈവം ചുറ്റും കെട്ടിയിരിക്കുന്ന വേലി മനുഷ്യൻതന്നെ തകർത്തുവെന്നുവരാം. ശത്രുവിന്റെ ഭീകരാക്രമണം വേലിയെ തകർക്കാം. യഹൂദയിൽ തൻ്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും വെന്തും തകർന്നും കിടക്കുന്നതു കണ്ടപ്പോൾ നെഹെമ്യാവിൻ്റെ മുഖം വാടി. രാജസന്നിധിയിൽ ചെന്നു രാജാവിനോടു തൻ്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള നാട്ടിലേക്കു തകർന്ന മതിലുകൾ പണിയുന്നതിനായി തന്നെ വിട്ടയക്കുന്നതിനായിഅനുവാദം ചോദിച്ചു. രാജാവു അതിനനുവദിച്ചു. നെഹെമ്യാവുയരുശലേമിൽ എത്തി. യെരുശലേമിന്റെ മതിലുകൾ തകർന്നുകിടക്കുന്നതും വാതിലുകൾ തീ വച്ചു ചുട്ടിരിക്കുന്നതും കണ്ടു. നെഹെമ്യാവു ദൈവത്തിൽ വിശ്വസിച്ചു…