“അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു
മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചും
ഇരിക്കുന്നു.
റോമർ 8:29,30
ദൈവം നമ്മെ ലോകസ്ഥാപനത്തിനു മുൻപുതന്നെ മുന്നറിഞ്ഞിരിക്കുന്നു.
മുൻനിയമിച്ചിരിക്കുന്നു.വിളിച്ചിരിക്കുന്നു. നീതികരിച്ചിരിക്കുന്നു.
തേജസ്കരിച്ചിരിക്കുന്നു
യേശുവിനോടൊപ്പം തൻ്റെ രണ്ടാം
വരവിൽ തേജസ്കരിക്ക
പ്പെടുവാൻ കഴിയുക എന്നതു ഏറ്റവും വലിയ ഭാഗ്യമാണു.പുത്രനായ യേശുവിനോടു അനുരൂപപ്പെട്ടാലെ തേജസ്കരണം ലഭ്യമാകു. ദൈവം നമ്മെ തൻ്റെ സ്വരൂപത്തിലും സാദ്യശ്യത്തിലുമാണു സ്യഷ്ടിച്ചിരിക്കുന്നതു. പാപം ചെയ്തപ്പോൾ യേശുവിന്റെ
സഖിത്വവും കൂട്ടായ്മയും ഛായയും നഷ്ടപ്പെട്ടു. ദൈവമക്കൾ എന്ന പദവി നഷ്ടപ്പെടുത്തി. ആ ഛായ തിരിച്ചുതരുവാൻ, ദൈവമക്കളായി നമ്മെ വീണ്ടെടുക്കുവാൻ ദൈവപുത്രൻ
രാജകീയ പ്രതാപങ്ങൾ വെടിഞ്ഞു ഭൂമിയിലിറങ്ങി.
യേശു നമ്മെ രാജകീയ
പുരോഹിത
വർഗ്ഗമാക്കി.
വിശുദ്ധവംശമാക്കി.
അതുകൊണ്ടു വിശുദ്ധ ജീവിതം
അവസാനിക്കുന്നില്ല. നാം എപ്പോഴും യേശുവിനോടു അനൂരൂപപ്പെടണം. യേശുവിനോടു അനുരൂപ
പ്പെടണമെങ്കിൽ എന്തു
ചെയ്യണം?
“ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
റോമർ 12:2
ഒരു ദൈവപൈതൽ രണ്ടു യജമാനന്മാരെ സ്നേഹിക്കരുതു.
ലോകത്തേയും ലോകമോഹങ്ങളേയും സ്നേഹിക്കരുതു.
“ലോകത്തെയും ലോകത്തിൽ
ഉള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നു
എങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.
ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.
1യോഹന്നാൻ 2:15-17
യേശുവിനോടു അനുരൂപ
പ്പെടണമെങ്കിൽ ഒരു
വലിയ പ്രക്രിയയിൽ കൂടി ജീവിതം കടന്നുപോകണം.
ഫാക്ടറികളിൽ ഒരു ഉല്പന്നം
മേത്തരമായി ഉൽപ്പാദിക്കണമെങ്കിൽ അവ ഒരു വലിയ process ലൂടെ കടന്നു പോകണം. ആദ്യം കുറേ materials ഇടുന്നു. അവ പലതരത്തിലും process ചെയ്യപ്പെട്ടതിനുശേഷമാണു നല്ല ഉല്പന്നങ്ങൾ പുറത്തുവരുന്നതു. അതു പോകുന്ന
tract ൽ നിന്നും
പുറത്തുചാടിയാൽ അതു നല്ല
ഉല്പന്നമാകയില്ല.ഒരു
ദൈവപൈതൽ നേർവഴി വിട്ടു ഓടിപോകരുതു. കഠിനമാകുന്ന
process ൽ നിന്നും മാറിയാൽ
ഒരു നല്ല ദൈവപൈതൽ ആകയില്ല. നാം തള്ളപ്പെടുവാൻ സാദ്ധ്യതയുണ്ടു. ലോകത്തിന്റെ
ഇഷ്ടങ്ങളെ കൈവെടിഞ്ഞാലെ
ദൈവത്തിനു അനുരൂപരായി നിൽക്കുവാൻ പറ്റുകയുള്ളു.
നാം ആരുടെ കൈയ്യിലാണോ
ഇരിക്കുന്നതു അതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ ജീവിതം. മനുഷ്യരുടെ കരങ്ങൾക്കു നമ്മെ രക്ഷിക്കുവാൻ കഴികയില്ല. പണത്തിനും, സമ്പത്തിനും, പ്രശസ്തിക്കും
കുടുംബമഹിമകൾക്കും
പാരമ്പര്യത്തിനും നമ്മെ രക്ഷിക്കുവാൻ കഴിയാത്ത സന്ദർഭങ്ങൾ ജീവിതത്തിൽ കടന്നുവരും. എന്നാൽ
നാം ദൈവത്തിൻ്റെ കരങ്ങളിലാണെങ്കിൽ ഒന്നും
ഭയപ്പെടേണ്ടതില്ല. കാരണം നമ്മെ തൊടുന്നവൻ ദൈവത്തിന്റെ ക്യഷ്ണമണിയെ
തൊടുന്നു എന്നാണു വചനം പറയുന്നതു. അവൻ്റെ കൈയ്യിൽ നിന്നും നമ്മെ പിടിച്ചുപറിപ്പാൻ
ആർക്കും കഴികയില്ല. ക്രിസ്തുവിനോടു അനുരൂപരായി
ജീവിക്കുമ്പോൾ യേശുവിന്റെ കരങ്ങളിലെ നല്ല വിത്തായി നാം മാറും. സാത്താനു അവിടെ കളവിതപ്പാൻ കഴികയില്ല. യേശു
എവിടെയാണു ഈ വിത്തു പാകിയെങ്കിൽ അവിടെ ദൈവത്തിനു നമ്മെ കുറിച്ചു ഒരു
വലിയ പദ്ധതിയുണ്ടു. നീ വിദേശത്തു നട്ടപ്പെട്ടുവോ? അവിടെ ദൈവം ഒരു വലിയ ശുശ്രൂഷ ഒരുക്കിയിട്ടുണ്ടു.നമ്മെ
ഏതു സാഹചര്യത്തിൽ നിറുത്തിയാലും അതിന്റെ പിന്നിൽ ദൈവത്തിനു വലിയ പദ്ധതിയുണ്ടു. ഏതുസാഹചര്യത്തിൽ
ആണെങ്കിലും
ദൈവത്തിനു അനുരൂപരായി വളരുക.അപ്പോൾ നാം നീതികരിക്കപ്പെടുകയും തേജസ്കരിക്ക
പ്പെടുകയും ചെയ്യും.
ലോകത്തിൻ്റെ പാപം പറ്റാതെ യേശുവിനോടു അനുരൂപരായി വളരാം.
Leave a Reply