” യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടി
ക്കൊണ്ടിരിക്കുന്നു”
2 ദിനവൃത്താന്തം 16:9

ദൈവത്തിൻ്റെ ദ്യഷ്ടി എല്ലാവരേയും നോക്കി
കൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിലെ
സകല കാര്യങ്ങളും ദൈവം അറിയുന്നു.

” യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു”
33-ാം സങ്കീ 13-ാം വാക്യം

ദൈവത്തിൻ്റെ ദ്യഷ്ടി നമ്മെ ശോധന ചെയ്യുന്നു.

” എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു”
139-ാം സങ്കീ 3-ാം വാക്യം

ദൈവത്തിൽ നിന്നും മറഞ്ഞിരിക്കാൻ നമുക്ക് സാദ്ധ്യമല്ല. അത്രയും ശക്തമാണ് ആ ദ്യഷ്ടി. ആ ദ്യഷ്ടി കരുതലിൻ്റേയും,
കരുണയുടേയും, സ്നേഹത്തിൻ്റേയും അലിവിൻ്റേയും ദ്യഷ്ടിയാണ്.കണ്ണുനീർ കാണുന്ന ദ്യഷ്ടിയാണ്.

” യഹോവയുടെ കണ്ണു നീതിമാന്മാരുടെമേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു”
34-ാം സങ്കീ 15-ാം വാക്യം.

ദൈവത്തിൻ്റെ ദ്യഷ്ടി നമ്മെ വഴിനടത്തുകയും ആലോചന പറഞ്ഞു തരികയും ചെയ്യുന്നു.

” ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും”
32-ാം സങ്കീ 8-ാം വാക്യം

യേശുവിന്റെ ഒരു നോട്ടം
പോലും വളരെ ഹൃദയസ്പർശിയും
ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കാൻ ശക്തിയുള്ളതായിരുന്നു.
“കർത്താവ് തിരിഞ്ഞു പത്രോസിനെ നോക്കി.” ലൂക്കോസ് 22:61
യേശുവിനെ മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞതിന് ശേഷം യേശുവിന്റെ ആ നോട്ടം പത്രോസിൻ്റെ ഹ്യദയത്തിലേക്ക് തുളച്ചു കയറി അവനിൽ അനുതാപം ജനിപ്പിച്ചു. അവൻ പുറത്തുപോയി കഠിനമായി കരഞ്ഞു.
നിരാശയുള്ളവന് അനുതാപവും പ്രത്യാശയും നൽകുന്നു യേശുവിൻ്റെ നോട്ടം.

നിത്യജീവനെ അവകാശമാക്കുവാൻ എന്തു ചെയ്യണമെന്ന ചോദ്യവുമായി തന്നെ സമീപിച്ചവനെ യേശു നോക്കി.

” യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു”
മർക്കൊസ് 10:21

യേശുവിന്റെ നോട്ടം ശിക്ഷയുടെ നോട്ടമല്ല; സ്നേഹത്തിന്റെയും കരുണയുടെയും മാറ്റത്തിന്റെയും നോട്ടമാണ്.”

The Passion of the Christ (2004) എന്ന സിനിമയിൽ ബറാബാസ് (Barabbas) ആയി അഭിനയിച്ചത് Pietro Sarubbi എന്ന ഇറ്റാലിയൻ നടനാണ്.
ഈ സിനിമ സംവിധാനം ചെയ്തത് Mel Gibson ആണ്.
Pietro Sarubbi, ഈ സിനിമയിൽ അഭിനയിച്ച അനുഭവം, തന്റെ ആത്മീയ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചുവെന്ന് പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച്, യേശുവിനെ അവതരിപ്പിച്ച Jim Caviezel ക്രൂശു മരണത്തിന് മുൻപ് പാപിയായ തന്നെ നോക്കിയ നോട്ടം നിരീശ്വരവാദിയായ
തന്നെ ക്രിസ്തു വിശ്വാസിയാക്കി എന്ന്
Pietro Sarubbi
സാക്ഷ്യപ്പെടുത്തു.
കേവലം യേശുവായി അഭിനയിച്ച ഒരു നടൻ്റെ നോട്ടം പോലും ഇത്തരം മാറ്റങ്ങൾ വരുത്തുന്നു
എങ്കിൽ സാക്ഷാൽ ദൈവപുത്രൻ്റെ നോട്ടം എത്ര ശക്തമായി രൂപാന്തരം വരുത്തും.
വ്യഭിചാരിണിയായി തൻ്റെ മുന്നിൽ പിടിച്ചു കൊണ്ടുവന്ന സ്ത്രീയിൽ യേശുവിൻ്റെ
സാമീപ്യം ആശ്വാസം നൽകി. പോക മേലിൽ പാപം ചെയ്യരുതെന്ന്
അവളോട് പറഞ്ഞപ്പോൾ ആ വചനങ്ങൾ അവളുടെ ആത്മാവിൽ അനുതാപം വരുത്തി.

യേശുവിൻ്റെ നോട്ടം അനേകരെ ബലവാന്മാരാക്കി. സൗഖ്യം നേടാൻ ഇടവരുത്തി. മാനസാന്തരം വരുത്തി.
യഹോവയുടെ ദ്യഷ്ടി എല്ലായിടവും ഉണ്ട്. ആ ദ്യഷ്ടിയിൽ നിന്നും
യേശുവിൽ നിന്നും മാറി പോകുവാൻ ശ്രമിക്കരുത്.

” അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.”
എബ്രായർ 4:13

ദൈവസന്നിധിയിൽ നിന്നും മറഞ്ഞിരിക്കരുതേ..
അവൻ്റെ ചിറകിൻ കീഴിൽ എന്നും വസിക്കാം.

” എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും”
1 പത്രൊസ് 5:4