ശമുവേലിൻ്റെ പൗത്രനാണ് ആസാഫ് അദ്ദേഹം പതിനൊന്ന് സങ്കീർത്തനങ്ങൾ രചിച്ചു. സ്വർഗ്ഗത്തിൽ ദൈവദൂതന്മാർ ദൈവത്തെ പാടിപുകഴ്ത്തുമ്പോൾ
ഭൂമിയിൽ ദൈവത്തെ പാടിപുകഴ്ത്തുന്നവൻആയിരുന്നു ആസാഫ്.
സാക്ഷ്യപേടകത്തിന് മുൻപിൽ ശുശ്രൂഷ ചെയ്തവൻ. വാക്കിലും പ്രവർത്തിയിലും ഒന്നും തന്നെ പാപം ചെയ്യാത്തവൻ. പൂർണ്ണ സമയവും ദേവാലയത്തിൽ പാടുന്നവൻ. എന്നാൽ ആ ഭക്തൻ
അസഹനീയമായ മാനസിക സംഘർഷങ്ങളിൽ പെടുന്നു. നീതിമാനായ
തനിക്ക് എന്തുകൊണ്ട്
ഇങ്ങനെ സംഘർഷങ്ങൾ നേരിടേണ്ടി വരുന്നു എന്ന് ആസാഫ് ചിന്തിക്കുന്നു.
അങ്ങനെ വിചിന്തനത്തിൻ്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്ന് രചിക്കുന്നതാണ്
73-ാം സങ്കീർത്തനം.
നീതിമാനായ തനിക്ക് വേദനയും,ദു:ഖവും.
എന്നാൽ ദുഷ്ടന്മാരും
അഹങ്കാരികളും ഭൂമിയിൽ തഴച്ചു വളരുന്നതു കാണുമ്പോൾ അദ്ദേഹത്തിൻ്റെ മനസ് ഉലയുന്നു.
നിലവിളിയുമായി അദ്ദേഹം ദേവാലയത്തിലേക്ക്
കടന്നുവരുന്നു. അവിടെ വച്ച് ആസാഫിന് ദൈവീകവെളിച്ചം ലഭിക്കുന്നു. ദുഷ്ടന്മാർ
ഉന്നതി പ്രാപിക്കുന്നത് കാണുന്നുണ്ടെങ്കിലും
അവർ ഏതുനേരവും
വീഴാവുന്ന
വഴുവഴുപ്പിലാണ് നിൽക്കുന്നത് എന്ന ആത്മീയ ബോധം
അവനിൽ ദൈവം നൽകുന്നു.
“നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞു
പോയിരിക്കുന്നു”
73-ാം സങ്കീ 18,19
ദുഷ്ടന്മാരുടെ ഓർമ്മ പോലും ഭൂമിയിൽ നിലനിൽക്കാതെ നശിച്ച് പോകും. എന്നാൽ നിർമ്മല ഹ്യദയം ഉള്ളവർക്ക്
ദൈവം നല്ലവൻ എന്ന്
ദൈവം ആസാഫിന് വെളിപ്പെടുത്തി കൊടുക്കുന്നു.
” എന്നിട്ടും ഞാൻ എപ്പോഴും നിന്നോടു കൂടെ ഇരിക്കുന്നുവല്ലോ.നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു.
നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും”
73-ാം സങ്കീ 23,24 വാക്യങ്ങൾ
ഈ വാക്യങ്ങളിൽ കൂടി ദൈവം നാല് ഉറപ്പ് നൽകുന്നു.
1) Divine Assurance
ദൈവം നമ്മോടു കൂടെ എപ്പോഴും ഇരിക്കുന്നു
എന്ന ഉറപ്പ് ദൈവം
നമുക്ക് നൽകുന്നു.
എന്നിട്ടും നാം എന്തിനാണ് ദൈവത്തോട് അനാവശ്യ ചോദ്യങ്ങൾ
ചോദിക്കുന്നത്? ലോകത്തിൽ കഷ്ടങ്ങൾ ഉണ്ടെങ്കിലും ലോകാവസാനത്തോളം
ദൈവം നമ്മുടെ കൂടെയുണ്ടെന്ന വാഗ്ദത്തത്തിൽ പൂർണ്ണമായ് വിശ്വസിച്ചാൽ അവർ ദാവീദിനെ പോലെ ഇങ്ങനെ പറയും.
” കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു”
23-ാം സങ്കീ 4-ാം വാക്യം
2) Divine Protection
ദൈവം നമ്മുടെ വലങ്കൈ പിടിച്ചിരിക്കുന്നു. ഒരു കുഞ്ഞിനെ വഴി നടത്തുമ്പോൾ പിതാവ്
ആ കുഞ്ഞിൻ്റെ വലങ്കെ
മുറുകെ പിടിക്കും. കാരണം പിടിവിട്ടാൽ കുഞ്ഞ് വഴി തെറ്റി പോകും. നമ്മുടെ പിതാവ് നമ്മെ മുറുകെ പിടിച്ചിരിക്കുന്നു.
“നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും”
യശയ്യാ 41:10
3) Assurance of divine guidance
യഹോവ പറയുന്നു.
” നിന്റെ ആലോചനയാൽ നീ എന്നെ നടത്തും”
73-ാം സങ്കീ 24-ാം വാക്യം
ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കുവാൻ ദൈവം നമ്മെ സഹായിക്കും.
” ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും”
32-ാം സങ്കീ 8-ാം വാക്യം
” നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.
യെശയ്യാ 30:21
4) Assurance of Eternity
ദൈവം നിത്യമായ ആനന്ദം നമുക്ക് വാഗ്ദത്തം ചെയ്യുന്നു.
“പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും”
ഈ ലോകത്തിലെ കഷ്ടങ്ങൾ ഒന്നും സാരമില്ല. കഷ്ടതകളിൽ ദൈവം എപ്പോഴും കൂടെയുണ്ട്.
ദൈവം നമ്മുടെ വലങ്കരം പിടിച്ചിരിക്കുന്നു. ആലോചന പറഞ്ഞ് വഴി നടത്തുന്നു. അവസാനം ദൈവ
മഹത്വത്തിലേക്ക് നാം ച്ചേർക്കപ്പെടുന്നു.
അതിനാൽ ആസാഫിനെ പോലെ പറയാം.
” എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകല
പ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതം
ആക്കിയിരിക്കുന്നു.
73-ാം സങ്കീ 28-ാം വാക്യം
Leave a Reply