ലോകത്തെ ജയിക്കുവാൻ നമ്മുടെ ശക്തിയും ബലവും പോരാ. കോടാനുകോടി നിക്ഷേപങ്ങൾ സ്വന്തമാക്കിയാലും അകത്തെ മനുഷ്യൻ തളരുന്ന അനേകം സന്ദർഭങ്ങൾ ജീവിതത്തിൽ വന്ന് ഭവിക്കാം. ആ സമയങ്ങളിൽ ശക്തി തരുന്നത് ആത്മാവാണ്.
” സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
സെഖർയ്യാവു 4:6
യേശു ഈ ലോകത്തിൽ നിന്നും മരിച്ച് ഉയിർത്ത് എഴുന്നേറ്റ് സ്വർഗ്ഗം പൂകിയെങ്കിലും യേശു നമ്മെ അനാഥരാക്കിയിട്ടല്ല
പോയത്. നാം ബലഹീനരാണെന്ന്
യേശുവിനറിയാം. പലപ്പോഴും സഹിക്കാൻ കഴിയാതെ തളർന്നു പോകുന്നവർ ആണെന്നും യേശുവിനറിയാം. അതിനാൽ യേശു ഇങ്ങനെ പറഞ്ഞു.
” ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.
സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യത്തിലും വഴിനടത്തും”
യോഹന്നാൻ 16:12,13
ഈ ആത്മാവ് നമ്മിൽ
വ്യാപരിക്കുമ്പോൾ നാം
ഒന്നിനേയും ഭയപ്പെടില്ല.
കാരണം നമ്മെ നയിക്കുന്നത് ദുഷ്ടാത്മാവല്ല, ശക്തിയുടെ ആത്മാവാണ്. ഒരു കുഞ്ഞ് പിതാവിൻ്റെ കരം പിടിച്ചു നടക്കുമ്പോൾ ആ കുഞ്ഞ് ഒന്നിനേയും
ഭയപ്പെടില്ല. അതുപോലെ നാം പരിശുദ്ധാത്മാവിനെ
സന്തത
സഹചാരിയാക്കി
ജീവിക്കുമ്പോൾ യാതൊന്നിനേയും ഭയപ്പെടുകയില്ല.
” ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു”
2 തിമൊഥെയൊസ് 1:7
പരിശുദ്ധാത്മാവ് വചനം നൽകി നമ്മെ ശക്തിപ്പെടുത്തുന്നു.
” പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ”
2 പത്രൊസ് 1:21
ആത്മാവിൻ്റെ വാളെന്ന്
പറയുന്നത് വചനമാണ്.
പ്രതിസന്ധികളിൽ ആത്മാവിൻ്റെ വാൾ നമ്മെ ബലപ്പെടുത്തും
വചനമെന്ന ആത്മാവിൻ്റെ വാൾ കൊണ്ട് യേശു സാത്താനെ ഓടിച്ച പോലെ ദൈവം വചനമാകുന്ന ആത്മാവിൻ്റെ വാളിനാൽ പോരാടി സാത്താനെ തോല്പിക്കാം.
ആത്മാവ് പ്രാർത്ഥിക്കുവാൻ നമ്മെ പഠിപ്പിക്കുന്നു.
എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് നമുക്ക് അറിയാതെ വരാം. എന്നാൽ ആത്മാവ് നമ്മെ സഹായിക്കുന്നു.
” അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു”
റോമർ 8:26
പരിശുദ്ധാത്മാവ് ഉള്ളിൽ
വസിക്കുന്നവൻ
ജഡത്തോടു പോരാടി
വിജയം പ്രാപിക്കുന്നു.
” ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു”
ഗലാത്യർ 5:16
ജഡീകമോഹങ്ങളിൽ ജീവിക്കുന്നവൻ്റെ ആത്മാവ് മരിക്കും.
” നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും”
റോമർ 8:13
അനുദിനം പരിശുദ്ധാത്മാവിൻ്റെ
സ്വരം ശ്രവിക്കുവിൻ. തിരുസന്നിധിയിൽ നിശ്ശബ്ദമായി ദൈവസ്വരത്തിനായി
കാതോർക്കുമ്പോൾ ധ്യാനത്തിങ്കൽ തീ കത്തും. ദൈവം സംസാരിക്കും. ആത്മാവ് സകല സത്യത്തിലും വഴി നടത്തും. പാപബോധം തരും. സകല ഭാരങ്ങളിലും ആശ്വാസം നൽകും.
നമ്മുടെ ശരീരത്തേയും മനസിനേയും പരിശുദ്ധമാക്കി ദൈവസന്നിധിയിൽ
സമ്പൂർണ്ണമായ് സമർപ്പിക്കുമ്പോൾ
ഈ ആത്മാവ് നമ്മിൽ
വസിക്കും. ഈ ആത്മാവ് വന്നു കഴിയുമ്പോൾ വചനം ശുശ്രൂഷിക്കാനും, യേശുവിൻ്റെ എളിയ സാക്ഷിയായി ജീവിക്കുവാനും, സകല
പ്രതികൂലങ്ങളേയും തരണം ചെയ്യുവാനും നമുക്ക് കഴിയും. കാരണം നാം അനാഥരല്ല. അങ്ങനെയുള്ളവർ
ആത്മബലത്തോടെ ഇങ്ങനെ പറയും.
” എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു”
ഫിലിപ്പിയർ 4:13
” ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു”
ഗലാത്യർ 2:20
Leave a Reply