പൗലൊസ് അപ്പൊസ്തലൻ്റെ റോമർക്കെഴുതിയ ലേഖനം ഗഗനമായിരിക്കുന്ന ആഴമേറിയ
വിശ്വാസസത്യങ്ങൾ ഉൾകൊള്ളുന്നവയാണു. 11-ാം അദ്ധ്യായത്തിൽ നാട്ടൊലിവായ യഹൂദജനം അവിശ്വാസം മൂലം ഒടിഞ്ഞു പോയെന്നും ആ ലംഘനം മൂലം ജാതികൾക്കു രക്ഷ വന്നു എന്നും എഴുതിയിരിക്കുന്നു.
“അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു.എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം ?
റോമർ 11:11,12
യഹൂദന്മാരുടെ അവിശ്വാസവും
കല്പനലംഘനങ്ങളും വെറും കാട്ടൊലിവായ ജാതികൾക്കു രക്ഷയെ പ്രദാനം ചെയ്തു. അവയെ യേശുവാകുന്ന ഒലിവുമരത്തോടു ഒട്ടിച്ചു ച്ചേർത്തു. അങ്ങനെ ഒലിവു മരത്തിന്റെ ഫലത്തിനു അർഹരാക്കി.
“കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ,
കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നു
എങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓർക്ക.എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും.ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും”
റോമർ 11:17-21
കാട്ടൊലിവായ നിന്നെ ഒലിവുമരത്തിനോടു ഒട്ടിച്ചു അനേകർക്കു പ്രകാശമാകുവാനായി ഒരു വിളക്കായി നിറുത്തിയിരിക്കുന്നു.
ഈ വിളക്കിൽ പാപത്തിന്റെ കരിതിരികൾ കത്തരുതു. ദൈവത്തിൻ്റെ സ്വന്തം ജനമായ നാട്ടൊലിവിനോടു പോലും ദൈവം കരുണ കാണിക്കാതെ അവരുടെ അവിശ്വാസം മൂലം അവരെ ഒടിച്ചു കളഞ്ഞു. അപ്പോൾ നമ്മിൽ നിന്നും വിശ്വാസലംഘനമോ,
ദൈവകല്പന ലംഘനമോ ഉണ്ടായാൽ ദൈവം നമ്മെ ഒടിച്ചു കളയുമെന്നതിൽ
ഒട്ടും സംശയം വേണ്ട.
വീണ്ടും പൗലൊസ് അപ്പൊസ്തലൻ പറയുകയാണു.
അവിശ്വാസം കളഞ്ഞു വിശ്വാസത്തിലേക്കു ആർ തിരിച്ചുവന്നാലും വീണ്ടും ഒലിവുമരത്തോടു അവരെ ച്ചേർത്തു ഒട്ടിക്കുവാൻ ദൈവം സർവ്വശക്തനാണെന്നു.
” അവിശ്വാസത്തിൽ നിലനിൽക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ.
സ്വഭാവത്താൽ കാട്ടുമരമായതിൽ
നിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.
റോമർ11: 23,24
ദേവാലയത്തിലെ വിളക്കിൽ കത്തിക്കുന്നതു ഒലിവുമരത്തിലെ
കായ്കൾ ചക്കിലിട്ടാട്ടി ലഭിക്കുന്ന എണ്ണയാണു.
നാം എപ്പോഴും യേശുവാകുന്ന
ഒലിവു മരത്തിൽ നിലനിൽക്കണം. നാം നിലനിൽക്കേണ്ടതു മൂന്നു കാര്യങ്ങളിലാണു.
- വചനത്തിൽ നിലനിൽക്കുക.
- വിശ്വാസത്തിൽ നിലനിൽക്കുക
- ക്യപയിൽ നിലനിൽക്കുക.
ഈ മൂന്നും ജീവശ്വാസം പോലെയാണു. ഇവ മൂന്നും ഇല്ലാതെ ജീവിക്കുവാൻ സാദ്ധ്യമല്ല. കഷ്ടങ്ങൾ വരുമ്പോൾ വചനത്തിൽ നിലനിൽക്കുന്നു
എങ്കിൽ അവർ
ആടിയുലയുകയില്ല. പാറപോലെ ഉറച്ചവിശ്വാസം ഉണ്ടെങ്കിൽ
ജീവിതത്തിലെ ഒരു കാറ്റിനോ,
കൊടുങ്കാറ്റിനോ,
പേമാരിക്കോ അവരെ വീഴ്ത്തുവാൻ സാദ്ധ്യമല്ല. അങ്ങനെയുള്ളവർ കഷ്ടതകളിലും പറയും.
“യേശുവേ! നിന്റെ ക്യപ എനിക്കു മതി.നിൻ്റെ ശക്തി എൻ്റെ ബലഹീനതയിൽ തികഞ്ഞുവരുന്നു”
Leave a Reply