Bible

  • ദൈവത്തിൻ്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കുവിൻ

    ” ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്താനുഭവം ശേഷിച്ചിരിക്കുന്നു. ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നുഎബ്രായർ 4:9,10 എന്താണ് ശബത്താനുഭവം? എന്താണ് സ്വസ്ഥതയുടെ അനുഭവം? ആറുദിവസം വേല ചെയ്യുവാനും ഏഴാം ദിവസം വേലയിൽ നിന്നും ഒഴിഞ്ഞ് ശാബത് നാളിനെ ശുദ്ധീകരിക്കുവാനും സ്വസ്ഥതയോടെ ഇരിക്കുന്നതിനും യഹോവ കല്പിച്ചു. യഹോവയും ഇങ്ങനെസ്വസ്ഥതയിലേക്ക് പ്രവേശിച്ചതായി നാം കാണുന്നു. ” ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിൽ ഉള്ളതൊക്കെയും ഉണ്ടാക്കി,…

  • ഇരുട്ടിന്റെ സാക്ഷികളാകാതെവെളിച്ചത്തിന്റെ സാക്ഷികളാകുവിൻ

    യോഹന്നാൻ്റെ സുവിശേഷം ആരംഭിക്കുന്നതു ദൈവം ആരാണെന്നു വെളിപ്പെടുത്തിയിട്ടാണു. “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ പിടിച്ചടക്കിയില്ല.യോഹന്നാൻ 1:1-5 ദൈവത്തിലുള്ള ജീവൻ മനുഷ്യരുടെ വെളിച്ചമാണെന്നുഇവിടെ പ്രസ്താവിക്കുന്നു.യോഹന്നാൻസ്നാപകനെ കുറിച്ചു യോഹന്നാൻ അപ്പൊസ്തലൻ പറയുന്നതു ഇങ്ങനെയാണു. “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു…

  • പെസഹാ” ….”Passover

    യഹൂദ മതത്തിലെ ഒരു പ്രധാനപ്പെട്ട പെരുന്നാൾ ആണ് പെസഹാ പെരുന്നാൾ.പെസഹാ എന്ന വാക്കിനർത്ഥം “കടന്നുപോകൽ”എന്നാണു. മിസ്രയീം രാജാവിൻ്റെ ക്ഷണം അനുസരിച്ച്ഇസ്രായേൽ കുടുംബം മിസ്രയീമിലേക്ക് യാത്രയാവുകയും അവിടെ താമസിക്കുകയും ചെയ്യുന്നു . പിന്നീട് ജോസഫിനെ അറിയാത്ത ഒരുവൻ അവിടെ രാജാവായി.അവരുടെ സംഖ്യ വർധിച്ചപ്പോൾ അവർ വലിയ ശക്തിയായി തീരുമെന്ന് രാജാവ് ഭയപ്പെട്ടു. അവരെ അടിമവേല ചെയ്യിക്കുന്നു. 430 വർഷമുള്ളദുരിതപൂർണ്ണമായ ജീവിതം. അവരുടെ കണ്ണീർ യഹോവ കണ്ടു. ഈജിപ്തിലെ അടിമത്വത്തിൽ നിന്നും യിസ്രായേൽ ജനതയെയഹോവ മോചിപ്പിച്ചതിന്റെ ഓർമ്മ പുതുക്കലാണു…

  • Were you there when they crucified my Lord?When they nailed Him to the tree

    യേശുവിനെ ക്രൂശിച്ച സദൂക്യരുടേയും പരീശന്മാരുടേയും, പടയാളികളുടേയും ഒപ്പം നാമും ഉണ്ടായിരുന്നോ? അതോ ക്രൂശിനോടൊപ്പം ഉള്ളുരുകി നിന്നയേശുവിന്റെ മാതാവിനോടുംയോഹന്നാനോടും ഒപ്പമാണോ? ഈ ചോദ്യം ആത്മാർത്ഥമായിനമ്മോടു തന്നെ ചോദിച്ചു നാം ഉത്തരം കണ്ടെത്തണം. നാംയേശുവിന്റെ ക്രൂശികരണത്തിനുഇന്നും കാരണക്കാരായി നിലകൊള്ളുന്നുണ്ടോ? താൽകാലിക നിലനില്പിനുവേണ്ടിദൈവീക പ്രമാണങ്ങൾ കൈവെടിയുമ്പോൾ, മറ്റുള്ളവരോടു വെറുപ്പും, ശത്രുതയും പുലർത്തുമ്പോൾ,അപരനിൽ കുറ്റമില്ലെന്നറിഞ്ഞിട്ടും കുറ്റംആരോപിക്കുമ്പോൾ, അന്യായമായി മറ്റുള്ളവരെനിന്ദിക്കയും പരിഹസിക്കയുംചെയ്യുമ്പോൾ, സ്വന്തം മാതാപിതാക്കളേയും സഹോദരങ്ങളേയും കൈവെടിയുമ്പോൾ, ദൈവീകപ്രമാണങ്ങൾ കൈകൊള്ളാതെഹ്രദയം കഠിനമാക്കുമ്പോൾ നാംയേശുവിനെ കൊല്ലുവാൻ തക്കം നോക്കി പ്രവർത്തിച്ച പരീശന്മാരുടേയും സദൂക്യരുടേയും പക്ഷം…

  • ലോകം കണ്ട ഏറ്റവും വലിയഅത്ഭുതം. യേശുവിന്റെ ഉയിർപ്പു

    ഈ ഭൂമിയിൽ യേശുവിനെ പോലെ ആരെങ്കിലും ജനിച്ചിട്ടുണ്ടോ? യേശുവിനെപോലെ ആരെങ്കിലും ജീവിച്ചിട്ടുണ്ടോ? യേശുവിനെ പോലെ ആരെങ്കിലും മരിച്ചിട്ടുണ്ടോ? യേശുവിനെ പോലെ ആരെങ്കിലും കല്ലറയെ തകർത്തു ഉയിർത്തെഴുന്നേറ്റിട്ടുണ്ടോ? ഞാൻ ഇനി രണ്ടാമതും വരും എന്ന്അരുളിച്ചെയ്തീട്ടുണ്ടോ?ഇല്ലേ ഇല്ല… മരണത്തെ തോല്പിച്ചു പുനരുത്ഥാനം ചെയ്യുവാൻആർക്കാണു സാധിക്കുക?യേശു പുനരുത്ഥാനം ചെയ്തില്ലെങ്കിൽ കല്ലറയിൽഎല്ലാം അവസാനിക്കുമായിരുന്നു.ഉയിർത്തെഴുന്നേറ്റ യേശു പലർക്കും പലതവണ പ്രത്യക്ഷമായി. യഹൂദന്മാരെപേടിച്ചു വാതിലടച്ചിരുന്ന ശിഷ്യന്മാർക്കു ശക്തി കൊടുത്തതും, പഴയ മുക്കുവജോലിയിലേക്കു തിരിഞ്ഞ പത്രോസിനെ മനുഷ്യരെ പിടിക്കുന്നവനാക്കിമാറ്റിയതും യേശുവിന്റെ പുനരുത്ഥാനമാണു. യേശുവിന്റെക്രൂശുമരണത്തോടെ എല്ലാം അവസാനിച്ചുവെന്നു…

  • ആത്മീയ വിജയം

    ജീവിതത്തിലെ നേട്ടങ്ങളെയും വിജയങ്ങളേയും കുറിച്ച് മനുഷ്യർക്ക് വിവിധതരത്തിലുള്ള കാഴ്ച്ചപ്പാടുകൾ ആണ് ഉള്ളത്. ചിലർ നിക്ഷേപങ്ങളാണ് വിജയങ്ങൾ എന്ന് കരുതി സ്വത്തുക്കൾ വർദ്ധിപ്പിക്കുവാൻ ഏതു മാർഗ്ഗം വേണമെങ്കിലും സ്വീകരിക്കുന്നു. ചിലർ അധികാരങ്ങളും, പ്രശസ്തിയും ജീവിത വിജയമായി കരുതി അത് നേടിയെടുക്കാൻ നെട്ടോട്ടം ഓടുന്നു. ചിലർ സൗന്ദര്യമാണ് ജീവിതവിജയം എന്ന് കരുതി ലക്ഷങ്ങൾ മുടക്കി സൗന്ദര്യത്തെ കാത്ത് സൂക്ഷിക്കുന്നു.ഒടുവിൽ സകലതും നേടിയെടുത്തിട്ടും സമാധാനമില്ലാതെ പലരും അഴലുന്നു.നേടിയെടുത്തതെല്ലാംസന്തോഷം നൽകില്ലെന്ന് കാണുമ്പോൾ അവർ നിരാശയിലേക്കും,ശൂന്യതയിലേക്കും,ആത്മഹത്യയിലേക്കും വഴുതി വീഴുന്നു. ലോകത്തിൽഉള്ളവയേക്കാൾ, വലിയവനായ സാക്ഷാൽ…

  • കർത്താവിൻ മക്കൾ പാട്ടുപാടും

    അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നതിനു മുൻപു ദൈവംഅറിഞ്ഞു വേർതിരിച്ച പ്രവാചകനാണു യിരെമ്യാവു പ്രവാചകൻ.യഹോവ അരുളിച്ചെയ്ത പ്രകാരം ദൈവത്തിന്റെ ശിക്ഷാനടപടികളെ കുറിച്ചു യിരെമ്യാവു തോഫെത്തിൽ ജനത്തോടു പറഞ്ഞു.അതിനുശേഷം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു സകലജനത്തിനോടുമായി യിരെമ്യാവു ഇപ്രകാരം അരുളിച്ചെയ്തു. “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങളെ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാൻ ഈ നഗരത്തിന്നു വിധിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും അതിന്നും അതിന്നടുത്ത എല്ലാപട്ടണങ്ങൾക്കും വരുത്തും എന്നു പറഞ്ഞു”യിരെമ്യാവു 19:15 യഹോവയുടെ ഈ ശിക്ഷകളെകുറിച്ചു യിരെമ്യാവു…

  • “കാരണം കൂടാതെ ശാപം പറ്റുകയില്ല”സദ്യശ 26:2

    ആരെങ്കിലും ശാപവാക്കുകൾ പറഞ്ഞാൽ ഭയപ്പെടുന്നവർ ധാരാളം ഉണ്ടു. സത്യവേദപുസ്തകം പരിശോധിച്ചാൽ ശാപം വന്നു ഭവിക്കുവാൻ പല കാരണങ്ങൾഉണ്ടെന്നു കാണാം. നോഹ മുന്തിരി തോട്ടം നട്ടുണ്ടാക്കി അതിലെ വീഞുകുടിച്ചു കിടന്നു. അതു നോഹക്കു പറ്റിയഅബദ്ധമായിരുന്നു.ദൈവത്തിൻ്റെ അഭിഷിക്തനും പ്രവാചകനുമായിരുന്ന നോഹക്കുഈ അബദ്ധം പറ്റരുതായിരുന്നു.വീഞ്ഞു കുടിച്ചു നോഹ വിവസ്ത്രനായി കിടന്നപ്പോൾകനാൻ്റെ പിതാവായ ഹാം നോഹയുടെ നഗ്നതയെ കുറിച്ചു തൻ്റെ രണ്ടു സഹോദരന്മാരേയുംഅറിയിച്ചു. ഹാം അതു ചെയ്യരുതായിരുന്നു. സഹോദരന്മാരോടു സ്വന്തം പിതാവിൻ്റെ നഗ്നത പ്രസിദ്ധപ്പെടുത്തിയതു തെറ്റായിരുന്നു. സഹോദരന്മാരായ ശേമിനോടുംയാഫെത്തിനോടും ഈ വിവരംപറഞ്ഞപ്പോൾ…

  • കോരഹ് പുത്രന്മാർ

    മോശയുടെ സമകാലികനായ കോരഹ് വലിയ ധനികനായിരുന്നു എന്ന് യഹൂദ ചരിത്രം പറയുന്നു. കോരഹ്, ലേവി ഗോത്രത്തിൽ പെട്ട കെഹാത്തിൻ്റെ മകനായ യിസ്സ്ഹാറിന്റെ മകനായിരുന്നു.കോരഹ് സമാഗമനകൂടാരത്തിലെ ദൈവം ഏൽപ്പിച്ച വേലയിൽ തൃപ്തനല്ലായിരുന്നു. തനിക്കും കുടുംബത്തിനും അഹരോനെപ്പോലെ പൗരോഹിത്വം കിട്ടണമെന്ന് അവൻ ആഗ്രഹിച്ചു.രുബേൻ ഗോത്രത്തിലെ ദാഥാൻ, അബീരാം,ഓൻ എന്നിവരെയും ചേർത്ത് ഒരു ലഹള മോശയ്ക്ക് നേരെ കോരഹ് ഉണ്ടാക്കി. അതിൻ്റെ ഫലമായി ദൈവം ശിക്ഷ അയച്ചു ഭൂമി വായ്പിളർന്ന്, ജീവനോടെ കോരഹിനേയും, കൂടെയുള്ള ആളുകളെയും വിഴുങ്ങി പാതാളത്തിലേക്ക് കൊണ്ടെത്തിച്ചു.…

  • എഫ്രയീം നീ എൻ്റെ വത്സല പുത്രൻ

    യോസേഫിന്റെ രണ്ടു പുത്രന്മാരാണു മൂത്തവനായ മനശ്ശെയും ഇളയവനായ എഫ്രയീമും. യാക്കോബ് ദീനമായി കിടക്കുന്നു എന്നറിവുകിട്ടിയപ്പോൾ യാക്കോബിൻ്റെ അനുഗ്രഹത്തിനായി യോസേഫ് തൻ്റെ രണ്ടു പുത്രന്മാരേയും കൂട്ടി യാക്കോബിൻ്റെ അടുക്കലെത്തി.യാക്കോബ് അനുഗ്രഹിക്കുന്നതിനായി ഇളയവനായ എഫ്രയീമിനെ യാക്കോബിന്റെഇടങ്കൈക്കുനേരെയും,മൂത്തവനായ മനശ്ശെയെ യാക്കോബിന്റെ വലങ്കൈക്കു നേരെയും നിറുത്തി.എന്നാൽ യാക്കോബ് വലങ്കെ എഫ്രയീമിൻ്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി പിണെച്ചുവച്ചു.അതു യോസേഫിനു വിഷമമുണ്ടാക്കി. യോസേഫ് അപ്പനോടു പറഞ്ഞു. മനശ്ശെയാണു ആദ്യജാതൻ. ഇവൻ്റെ തലയിലാണു വലങ്കൈവയ്ക്കേണ്ടതു.എന്നാൽ യാക്കോബ് അതിനുസമ്മതിക്കാതെ ഇങ്ങനെ പറഞ്ഞു. ” എനിക്കു…