ഓരോ ഭവനത്തിനും ദൈവവിളിയും,
വിധിയും ഉണ്ട്. വിളിയുടേയും വിധിയുടേയും ഇടയിലുള്ള ജീവിതം ലക്ഷ്യസഥാനത്തേക്ക്
എത്തണമെങ്കിൽ ദൈവപൈതൽ നാല് പീഠങ്ങളെ കണ്ടെത്തണം.
- വളർച്ചയുടെ
പാദപീഠം.
എല്ലാവരുടേയും വളർച്ച ആരംഭിക്കുന്നത് ഭവനത്തിലെ പാദപീഠത്തിലാണ്.
ദൈവത്തിൻ്റെ പാദപീഠത്തിൽ നാം നന്ദിയോടും, കണ്ണുനീരോടും, സ്തോത്രത്തോടും, ആരാധനയോടെയും വരണം.ഒരു വ്യക്തി ആത്മീയവികാസം പ്രാപിക്കുന്നതിന് ദൈവത്തിൻ്റെ
പാദപീഠത്തിൽ നിന്നാണ്. ദൈവത്തെ അബ്ബാ പിതാവേ! എന്ന് വിളിക്കുവാൻ തക്ക ഭാഗ്യമുള്ളവർ ആണ് നാം. ഏലിയുടെ ഭവനം അങ്ങനെ ആയിരുന്നില്ല.
ദൈവത്തിൻ്റെ പാദപീഠം
തല കുനിയാനുള്ള ഇടമാണ്. ഉള്ളത്തിൽ ക്യപയും അധരത്തിൽ സ്തുതിയും ഉള്ളവരാണ് ദൈവമക്കൾ. ആരൊക്കെ
പാദപീഠത്തിൽ തലകുനിക്കുന്നുവോ,
അവരെ ദൈവം മാനിച്ച് ഉയർത്തും..
“എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും. എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും”
1 ശമൂവേൽ 2:30
- ഒരുക്കത്തിൻ്റെ പാദപീഠം
ഏലിയുടെ മക്കൾ യാഗപീഠത്തിന്മേൽ
നിലയുറപ്പിച്ചു. അവർ
പുറമേ ഒരുങ്ങി. അവർ സൗരഭ്യവാസനയുള്ളയാഗപീഠം ഒരുക്കി. എഫോദു ധരിച്ചു.
അവർ മലിനതയോടെ
യാഗം അർപ്പിച്ചു.അവർ
എന്തു പാപമാണ് ചെയ്തത്? യാഗവസ്തുക്കളെ മോഷ്ടിച്ചു.
യാഗവസ്തുക്കളെ ചവിട്ടി കളഞ്ഞു. ദേവാലയത്തെ അശുദ്ധമാക്കി. ഇന്ന് നാം വിശുദ്ധ യാഗമായി
ദൈവസന്നിധിയിൽ അർപ്പിക്ക
പ്പെടുന്നുണ്ടോ?
” സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ”
റോമർ 12:1
- ധ്യാനത്തിൻ്റെ യാഗപീഠം.
നാം നമ്മെ തന്നെ ശോധന ചെയ്യുന്ന
ഇടമാണ് ധ്യാനത്തിൻ്റെ
യാഗപീഠം. ഏലിയുടെ മക്കൾക്ക് ദർശനമില്ലായിരുന്നു.
കണ്ണ് മങ്ങി പോയിരുന്നു. അതുകൊണ്ട് അവർക്ക് ദൈവത്തിൽ നിന്നും ഗൗരവമായ ശിക്ഷാവിധികൾ ഉണ്ടായി. വെളിച്ചമായ ദൈവം നമ്മിൽ കത്തിച്ചിരിക്കുന്ന വിളക്കിനെ, വേണ്ടപോലെ,
എണ്ണ പകർന്ന് കത്തിച്ചില്ലെങ്കിൽ അത് ആർക്കും
ജ്വലിപ്പിക്കുവാൻ കഴിയാത്ത വിധം കെട്ടു പോകും. നാം നമ്മെ നടത്തിയ വിധങ്ങളേയും, നടത്തിയവരേയും മറക്കുമ്പോൾ, ദർശനങ്ങൾ നഷ്ടപ്പെടുത്തുമ്പോൾ,
നമ്മിലുള്ള വെളിച്ചത്തെ ഇരുട്ടാക്കുമ്പോൾ ദൈവവിളി നഷ്ടപ്പെടുത്തുന്നു. ദൈവത്തിൻ്റെ ശിക്ഷാവിധികൾ അനുഭവിക്കേണ്ടി
വരുന്നു. അതിനാൽ
ധ്യാനപീഠത്തിൽ കയറി ഉള്ളിലെ കണ്ണുകൾ കൊണ്ട് നാം കാണണം.
വിധി ഒഴിവാക്കാൻ ദൈവത്തിലേക്ക് മടങ്ങി വരണം.
- ന്യായപീഠം
നമ്മിൽ പകർന്നു തന്നിരിക്കുന്ന താലന്തുകളുടെ കണക്കുചോദിപ്പാൻ
ദൈവം ന്യായപീഠത്തിൽ ഇരിക്കുന്നു. ദൈവം
ചോദിക്കും. ഞാൻ ഏല്പിച്ചതെവിടെ?
ഞാൻ പകർന്നതെവിടെ?
നീ പ്രാപിച്ചതെവിടെ?
ശരിയായി കൈകാര്യം
ചെയ്ത് തിരികെ ഏല്പിക്കുന്നവന് അരുമനാഥൻ മൂന്ന് പ്രതിഫലങ്ങൾ നൽകുന്നു.
1)കിരീടം, 2)സിംഹാസനം 3)രാജ്യം.
” ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.
ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല”
വെളിപ്പാട് 21:3-5
Leave a Reply