ഒരാള്‍ എവിടെ ജനിക്കണം എന്നു തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നല്‍കിയിട്ടില്ല. അങ്ങനെ ഒരവസരം നമുക്ക് ലഭിച്ചിരുന്നെങ്കില്‍ നമ്മില്‍ പലരും ഇന്നത്തെ ഈ അവസ്ഥയില്‍ കാണപ്പെടുമായിരുന്നില്ല. നാം ജനിച്ചുവളര്‍ന്നു തിരിച്ചറിവായ ശേഷമാണ് നമ്മുടെ കുടുംബപശ്ചാത്തലവും മത പശ്ചാത്തലവും മറ്റും നാം മനസ്സിലാക്കുന്നത്. താങ്കള്‍ എന്തുകൊണ്ട് ഒരു കത്തോലിക്കാ വിശ്വാസിയായിരിക്കുന്നു എന്ന് ഒരാളോടു ചോദിച്ചാല്‍ അവന്‍റെ ഉത്തരം ഞാന്‍ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു എന്നു തന്നെ ആയിരിക്കും. അപ്പോള്‍ താങ്കള്‍ ഒരു ഹിന്ദുകുടുംബത്തിലാണ് ജനിച്ചിരുന്നതെങ്കിലോ?…
അനേകം മതങ്ങളും പാരമ്പര്യസഭകളും നിത്യരക്ഷ കര്‍മ്മമാര്‍ഗ്ഗത്താല്‍ സാധിക്കുമെന്ന് പഠിപ്പിക്കുന്നു. അനേകം മതങ്ങളും പാരമ്പര്യസഭകളും നിത്യരക്ഷ കര്‍മ്മമാര്‍ഗ്ഗത്താല്‍ സാധിക്കുമെന്ന് പഠിപ്പിക്കുന്നു. രക്ഷക്കായി അനേകം കര്‍മ്മമാര്‍ഗ്ഗങ്ങള്‍ ഈ കൂട്ടര്‍ ചെയ്യണമെന്ന് പഠിപ്പിക്കുന്നു. അതില്‍ ചില കര്‍മ്മാചാരങ്ങളാണ് നേര്‍ച്ചകാഴ്ചകള്‍, തിരുനാളുകള്‍, ഉത്സവങ്ങള്‍, നോമ്പ്, മലകയറ്റങ്ങള്‍, ശയനപ്രദിക്ഷണം, തുടങ്ങി അനേക കര്‍മ്മാചാരങ്ങളിലൂടെ സ്വര്‍ഗ്ഗത്തിലെത്തിച്ചേരാമെന്ന് മനുഷ്യന്‍ പ്രത്യാശിക്കുന്നു, എന്നാല്‍ യാതൊരു കര്‍മ്മമാര്‍ഗ്ഗത്തിലൂടെയും മനുഷ്യന് ശാശ്വതമായ സമാധാനമോ സന്തോഷമോ ലഭിക്കുന്നില്ല. മാത്രമല്ല ഇത്രയൊക്കെ കര്‍മ്മാചാരങ്ങള്‍ ചെയ്താലും താന്‍ പാപിയാണെന്നുള്ള ചിന്ത തന്നെ ഭരിക്കുന്നു. യാതൊരു…
മനുഷ്യനെ നരകത്തിലേക്ക് തള്ളുവാനല്ല ദൈവം നരകം സൃഷ്ടിച്ചത്. സ്വര്‍ഗ്ഗത്തിലെ ചില ദൂതന്മാര്‍ നിഗളത്താല്‍ വീണപ്പോള്‍ അവര്‍ക്കു പിന്നീട് അവിടെ തുടരുവാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഈ വീണുപോയ ദൂതന്മാരെ അഥവാ പിശാചുക്കളെ അയക്കുവാന്‍ ദൈവം നരകം സൃഷ്ടിക്കുകയായിരുന്നു. “പിശാചിന്നും അവന്‍റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നി” (മത്തായി 25:41) എന്നത്രേ യേശു പറഞ്ഞിരിക്കുന്നത്. വീണുപോയ ദൂതന്മാര്‍ക്ക് വേണ്ടി മാത്രമാണ് ദൈവം നരകം സൃഷ്ടിച്ചതെങ്കില്‍ എന്തുകൊണ്ട് മനുഷ്യനെ അവിടേയ്ക്ക് അയയ്ക്കുന്നു? ആരും നരകത്തില്‍ പോകുവാന്‍ സ്നേഹവാനായ ദൈവം ആഗ്രഹിക്കുന്നില്ല. യേശു…
അനേക മനുഷ്യര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് യേശു ക്രിസ്തു മാത്രം ലോകരക്ഷിതാവ് എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറയുന്നു? യേശുക്രിസ്തു ഒരു ചരിത്രപുരുഷനല്ലേ? യേശുക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം ദൈവമല്ലേ? ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ചുവടെ രേഖപ്പെടുത്തുകയാണ്. ലോകത്തിലെ മഹാന്മാരില്‍ ഒരുവനായിട്ടല്ല യേശുക്രിസ്തുവിനെ ബൈബിളില്‍ ചിത്രീകരിച്ചിരിക്കുന്നത്. മഹാനായ യേശു എന്നു നാം ഒരിക്കലും പറയുന്നില്ല. അവിടുന്ന് നിസ്തുല്യനാണ്. ഒരു വിശേഷണപദവും ചേര്‍ത്ത് തന്‍റെ മഹത്വത്തെ വര്‍ദ്ധിപ്പിക്കാനാവില്ല. യേശുക്രിസ്തു ഒരു ചോദ്യമല്ല. ഉത്തരമാണ്; ഒരു പ്രശ്നമല്ല ഒരു പോംവഴിയാണ്.…
മനുഷ്യന്‍റെ ആത്മീയമായ അന്ധതയാണ് പെരുന്നാളുകളും ഉത്സവങ്ങളും വെളിപ്പെടുത്തുന്നത്. ദൈവത്തില്‍നിന്ന് അകന്നുപോയ മനുഷ്യര്‍ മതത്തിന്‍റെയും സഭയുടെയും പ്രസ്ഥാനങ്ങളുടെയും, പുണ്യവാളന്മാര്‍, ദേവന്മാര്‍, ദേവിമാര്‍ തുടങ്ങിയവയുടെയും പേരില്‍ കാട്ടിക്കൂട്ടുന്ന പ്രവൃത്തികള്‍ അപരിഷ്കൃതവും കിരാതവും ലജ്ജിപ്പിക്കുന്നതുമാണ്. പുരോഗതി കൈവരിച്ചു, സാംസ്ക്കാരികമായി ഉയര്‍ന്നു എന്നും അഭിമാനിക്കുന്ന ഈ 21-ാം നൂറ്റാണ്ടിലും മനുഷ്യര്‍ ദൈവത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടന്ന വികൃതികള്‍ കണ്ടാല്‍ ലജ്ജിച്ചു പോകും. വിദ്യാഭ്യാസം ഉണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ മൃഗങ്ങള്‍, പക്ഷി, ഇഴജാതി (പാമ്പ്), കല്ല്, മരം, സൂര്യന്‍, ചന്ദ്രന്‍, കാറ്റ്, ഇടി, പേമാരി…
കൂദാശകളിലൂടെ നിത്യരക്ഷ പ്രാപിക്കാമെന്ന് പട്ടത്വ സഭകള്‍ പഠിപ്പിക്കുന്നു ഏഴു കൂദാശകളാണ് ഇക്കൂട്ടര്‍ പഠിപ്പിക്കുന്നത്. അവ: 1. മാമ്മോദീസ 2. കുമ്പസാരം 3. കുര്‍ബ്ബാന 4. സ്ഥൈര്യലേപനം 5. രോഗീലേപനം 6. തിരുപ്പട്ടം 7. വിവാഹം ഈ കൂദാശകളിലൂടെ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാന്‍ സാധിക്കുമോ എന്ന് തിരുവചന വെളിച്ചത്തില്‍ പഠിക്കാം. 1) മാമ്മോദീസാ “വിശ്വസിക്കുകയും സ്നാനം ഏല്ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.” (മര്‍ക്കോസ് 16:16) യേശുക്രിസ്തുവില്‍ വിശ്വസിച്ച് പാപജീവിതം ഉപേക്ഷിച്ച് യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച്…
പല സ്ഥലത്തും മാതാവ് പ്രത്യക്ഷപ്പെട്ടതായിപ്പറയുന്നു. അതു പല പേരുകളിലാണ്. വഴിപാട് മാതാവ്, കാണിക്കമാതാവ്, ആരോഗ്യമാതാവ്, വിദ്യവിജയ മാതാവ്, ലൂര്‍ദ്ദ്മാതാവ്, വേളാങ്കണ്ണി മാതാവ്, ഉപദേശമാതാവ്, ലൊറേറ്റൊ മാതാവ്, സിസ്റ്റോക്കോവാ മാതാവ്, കാശുരൂപ മാതാവ്, ഓസ്ട്രാ ബ്രാമാ മാതാവ്, ക്നോക്കിലെ മാതാവ്, കൊരട്ടിമുത്തി ഇങ്ങനെ പോകുന്നു പട്ടിക. ഈ പ്രത്യക്ഷതകള്‍ എല്ലാം സഭ മലിനപ്പെട്ടതിനുശേഷം ഉണ്ടായതാണ്. ഒന്നുപോലും അപ്പൊസ്തലിക കാലത്തിലൊ സമയത്തൊ പ്രത്യക്ഷപ്പെട്ടവയല്ല. അന്നു മിണ്ടാതിരുന്ന ഇവര്‍ പിന്നീട് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് എന്തിന്? ഇത് പിശാചിന്‍റെ കളികളാണ്. ചതിക്കപ്പെടരുത്.…
1. യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു. യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു എന്ന് ബൈബിളില്‍ പറയുന്നില്ല. വഴിയമ്പലത്തില്‍ സ്ഥലമില്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തിയെന്നേ ഉള്ളൂ. ജനിച്ചത് പശുത്തൊട്ടിയിലല്ല. ജനിച്ചശേഷം കിടത്തിയ സ്ഥലമാണ് പശുത്തൊട്ടി. (ലൂക്കാ 2:7) 2. യേശു രാത്രിയിലാണ് ജനിച്ചത്. ബൈബിളില്‍ അങ്ങനെ പറയുന്നില്ല. ദൂതന്മാര്‍ ഇടയന്മാര്‍ക്ക് പ്രത്യക്ഷമായ സമയമാണ് രാത്രി. (ലൂക്കോ 2:8) 3. വിദ്വാന്മാര്‍ യേശുവിന്‍റെ ജനനദിവസം സന്ദര്‍ശിച്ചു. ഇല്ല: യേശു ജനിച്ചതിന്‍റെ അടുത്ത ദിവസങ്ങളിലോ മാസങ്ങളിലോ വര്‍ഷമോ ആകാം ഈ സന്ദര്‍ശനം. കാരണം മത്തായി…
ഇന്നാകുന്നു രക്ഷാദിവസം രക്ഷ എന്ന ദാനത്തിനായി ക്രിസ്തുവിങ്കലേക്ക് വ്യക്തിപരമായി കടന്നുവരാതെ തന്നെ എല്ലാവരും രക്ഷിക്കപ്പെടുന്നു എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. ഒരു ദാനം അത് സ്വീകരിക്കപ്പെടാത്തിടത്തോളം ഒരു ദാനവും ആകുന്നില്ല എന്ന കാര്യം നാം ഓര്‍ക്കുമല്ലോ. റോമര്‍ 5:17 ഇപ്രകാരം നമ്മോട് പറയുന്നു ദൈവം നമുക്ക് ക്രിസ്തുവില്‍ നല്‍കുന്ന നിത്യജീവന്‍റെ ദാനത്തെ “നാം സ്വീകരിക്കണം” നാം അതു സ്വീകരിക്കുന്നില്ലയെങ്കില്‍ അത് നമുക്ക് ഒരു നന്മയും ചെയ്യുന്നില്ല. ഇത് ഇതിനകം വാഗ്ദാനം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കയാണ്. പക്ഷേ അത് അംഗീകരിക്കപ്പെടണം.…
രക്ഷയുടെ ഫലങ്ങള്‍ നമ്മുടെ രക്ഷയുടെ ഫലങ്ങള്‍ മാനസാന്തരവും വീണ്ടെടുപ്പുമാണ്. “മാനസാന്തരപ്പെടുക” എന്നാല്‍ ഒരു വഴിയില്‍ നിന്നു മറ്റൊന്നിലേക്കു തിരിയുക എന്നാണ്. ദൈവത്തിന്‍റെ കൃപയാല്‍ നാം മരണത്തിന്‍റെ വഴിയില്‍ നിന്നും അവന്‍റെ ജീവന്‍റെ വഴിയിലേയ്ക്കു തിരിഞ്ഞുകഴിഞ്ഞു. നമ്മുടെ പാപവും അനുസരണക്കേടും കൊണ്ടു ഒരിക്കല്‍ നാം അവനില്‍ നിന്നും “അകന്നു പോയിരുന്നു”, അല്ലെങ്കില്‍ “വേര്‍പ്പെട്ടിരുന്നു”. ക്രിസ്തുവില്‍ നാം “വീണ്ടെടുക്കപ്പെട്ടു”. അല്ലെങ്കില്‍ ദൈവത്തിന്‍റെ പ്രിയപ്പട്ടതും രാജകീയമായതും ആയ കുടുംബത്തിന്‍റെ കൂട്ടായ്മയിലേക്കു തിരികെ കൊണ്ടുവരപ്പെട്ടു. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതിന്നും നിത്യജീവന്‍ ലഭിക്കുന്നതിന്നും…