രക്ഷയ്ക്കുളള ഏഴുപടികള്‍ വ്യക്തിപരമായി യേശുക്രിസ്തുവിനെ നിന്‍റെ കര്‍ത്താവു ഉടയവനായി നിന്‍റെ ഹൃദയത്തില്‍ സ്വീകരിച്ചു എന്നു നിനക്കുറപ്പില്ലായെങ്കില്‍ ഈ ഏഴുപടികളും തുടരുക. 1. നീ ഒരു പാപിയാണെന്നു മനസ്സിലാക്കുക “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു”. (റോമ 3:23) (1 യോഹ 1:8 നോക്കുക) 2. നിങ്ങളുടെ പാപങ്ങളെപ്പറ്റി സത്യമായി ദു:ഖിക്കുയും അനുതപിക്കുകയും ചെയ്യുക “ദൈവഹിതപ്രകാരമുളള ദു:ഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു.”(2 കൊരി 7:10; ലൂക്കൊ 18:13) 3. നിന്‍റെ പാപങ്ങളെ ദൈവത്തേടു എറ്റുപറയുക…
രക്ഷിക്കപ്പെടുന്നത് എങ്ങനെ നിങ്ങള്‍ക്കു എങ്ങനെ നരകത്തില്‍ നിന്നു രക്ഷിക്കപ്പെടാം, നിങ്ങളുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കപ്പെടാം, മരണത്തില്‍ നിന്നും, രോഗത്തില്‍ നിന്നും, ദോഷത്തില്‍ നിന്നും എങ്ങനെ രക്ഷിക്കപ്പെടാം എന്നു നിങ്ങളോടു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വേദപുസ്തകം പറയുന്നത്, “യേശുക്രിസ്തു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു എന്നുളളത് വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനം തന്നേ” (1 തിമൊ 1:15)എന്നാണ്. വേദപുസ്തകം “ദൈവം തന്‍റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല. ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ” (യോഹ 3:17)…
ദൈവത്തിന്‍റെ കരുതല്‍ ഓരോ പാപിയും പ്രതിക്ഷയറ്റവനും ദൈവത്തെക്കൂടാത്തവനും ആണ്. ഈ ലോകത്തിന്‍ ഇത് യഥാര്‍ത്ഥത്തില്‍ നൈരാശ്യത്തിന്‍റെ ഒരു ഇരുണ്ട രാത്രിയാണ്. എന്നാല്‍ ഈ ഇരുണ്ട പശ്ചാത്തലത്തിനെതിരായി ദൈവസ്നേഹത്തിന്‍റെ പ്രഭാകിരണങ്ങള്‍ ഒളി വീശുന്നു. ബൈബിള്‍ നമ്മോട് ഇപ്രകാരം പറയുന്നു.”എങ്കിലും പാപം പെരുകിയേടത്ത് കൃപ അത്യന്തം വര്‍ദ്ധിച്ചു.” (റോമര്‍ 5:20) “പാപത്തിന്‍റെ ശമ്പളം മരണമത്രേ” എന്ന വാക്യത്തിന് രണ്ടാമത്തെ ഒരുഭാഗം കൂടിയുണ്ട് എന്നുളളതിനാല്‍ നാം കൃതജ്ഞതയുളളവര്‍ ആയിരിക്കാം. രണ്ടാമത്തെ ഭാഗം നമുക്ക് പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും ദൂത് നല്‍കുന്നു.”ദൈവത്തിന്‍റെ കൃപാവരമോ…
പാപത്തിന്‍റെ ശിക്ഷ പാപത്തിന്‍റെ അവസ്ഥ “സാര്‍വ്വത്രികം” ആണ് എന്ന് നാം കണ്ടു കഴിഞ്ഞു. അതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത് എല്ലായിടത്തുമുളള എല്ലാവരും പാപികള്‍ ആണ് എന്നതാണ്. മാത്രമല്ല പാപത്തിന്‍റെ ശിക്ഷയും സാര്‍വ്വത്രികമാണ്. അവരവരുടെ പാപം നിമിത്തം ഓരോരുത്തരും മരണത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു.”എല്ലാവരും പാപം ചെയ്തുٹ പാപത്തിന്‍റെ ശമ്പളം(ശിക്ഷ) മരണം അത്രേ.” (റോമര്‍ 3:23,6:23) മരണനിരയില്‍ ഓരോ മനുഷ്യനും മരണനിരയിലാണ് എന്നു ബൈബിള്‍ വിവരിക്കുന്നു- മരണ ശിക്ഷയുടെ കീഴില്‍ ദൈവകൃപയില്‍ നിന്നും വിട്ടുളള ആരും തന്നെ ഇതില്‍ നിന്നും ഒഴിവുളളവര്‍…
പാപത്തിന്‍റെ അവസ്ഥ നമ്മുടെ പാപമാണ് ദൈവത്തിന് നമ്മെക്കുറിച്ചുളള വിശുദ്ധമായ ആഗ്രഹത്തില്‍നിന്നും ലക്ഷ്യത്തില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്നത്. നാം എന്തുകൊണ്ടാണ് പാപം ചെയ്യുന്നത് എന്നു നാം മനസ്സിലാക്കുമ്പോള്‍ നാം നമ്മുടെ രക്ഷയുടെ മാഹാത്മ്യം അറിയുന്നു. ഇത് അപ്പോള്‍ രണ്ട് പ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 1. പാപം ചെയ്യുന്നതുകൊണ്ടാണോ നാം പാപികള്‍ ആകുന്നത്? 2. പാപികള്‍ ആയതുകൊണ്ടാണോ നാം പാപം ചെയ്യുന്നത്? നൂറ്റാണ്ടുകളായി പല മത പണ്ഡിതന്മാരും ഈ വിഷയത്തെപ്പറ്റി വാദപ്രതിവാദം നടത്തി വരികയാണ്. പലരും ഈ ചോദ്യങ്ങള്‍ക്ക്…
ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെപോയാല്‍ എങ്ങനെ തെറ്റി ഒഴിയുംڈ(എബ്രാ 2:4) നിങ്ങളുടെ മഹത്തായ രക്ഷയില്‍ നിങ്ങള്‍ക്ക് താത്പര്യം ഇല്ലാത്തവരാണെങ്കില്‍, പ്രാവാചകന്‍മാരും, ദൂതന്‍മാരും അതില്‍ താത്പര്യം ഉളളവരാണ്.പഴയ നിയമ പ്രവാചകന്‍മാര്‍ ദൈവത്തിന്‍റെ വലിയ രക്ഷാ പദ്ധതിയില്‍ വളരെ താത്പര്യം ഉളളവരായിരുന്നു. മനുഷ്യനു വേണ്ടിയുളള ദൈവത്തിന്‍റെ വലിയ രക്ഷാപദ്ധതിയെക്കുറിച്ചറിയുന്നതിനായി അവര്‍ ആകാംക്ഷയുളളവരായിരുന്നു. ക്രിസ്തുവിന്‍റെ “മരിച്ച് അടക്കപ്പെടല്‍”വഴി എങ്ങനെ മനുഷ്യന്‍റെ ഈ മഹാരക്ഷ സാദ്ധ്യമാകും എന്നതിന്‍റെ വിശദവിവരങ്ങളെക്കുറിച്ചും, ക്രിസ്തുവിന്‍റെ ഉയര്‍പ്പില്‍ ക്കൂടി എങ്ങനെ ഈ രക്ഷ ഉറപ്പാക്കപ്പെട്ടു എന്നതിനെക്കുറിച്ചും…
ജയജീവിതം നയിക്കുന്നവര്‍ക്ക് ദൈവം നല്കുന്ന പ്രതിഫലത്തെക്കുറിച്ച് ചുവടെ വിവരിക്കുന്നു. 1: പറുദീസായിലെ ജീവവൃക്ഷത്തിന്‍റെ ഫലം “ജയിക്കുന്നവന് ഞാന്‍ ദൈവത്തിന്‍റെ പറുദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്‍റെ ഫലം തിന്നുവാന്‍ കൊടുക്കും.” (വെളിപാട് – 2:7) 2: രണ്ടാം മരണത്താലുള്ള ദോഷം ഇല്ല. “ജയിക്കുന്നവനു രണ്ടാം മരണത്താല്‍ ദോഷം വരുകയില്ല.” (വെളിപ്പാട് – 2:11) 3: മറഞ്ഞിരിക്കുന്ന മന്ന “ജയിക്കുന്നവര്‍ക്കു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും.” (വെളിപ്പാട് – 2:17) 4: വെള്ളകല്ലും ആരും അറിയാത്ത പേരും “ജയിക്കുന്നവനു ഞാന്‍…
ജയജീവിതത്തിന്‍റെ രഹസ്യം അനുദിനജീവിതത്തില്‍ നാം ഒരു ജയജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ അനേകം പേര്‍ക്കും ജയജീവിതം നയിക്കുവാന്‍ സാധിക്കുന്നില്ല. അതിന്‍റെ കാരണം ജയജീവിതത്തെക്കുറിച്ചുള്ള വെളിപ്പാട് അവര്‍ക്കില്ലാത്തതാണ്. ജയജീവിതം നയിക്കുവാന്‍ ആവശ്യമായ ചില കാര്യങ്ങളെക്കുറിച്ച് താഴെപ്പറയുന്നു. 1. സമര്‍പ്പണം “നിങ്ങളുടെ ജഡത്തിന്‍റെ ബലഹീനതനിമിത്തം ഞാന്‍ മാനുഷരീതിയില്‍ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധര്‍മ്മത്തിനായി അശുദ്ധിക്കും അധര്‍മ്മത്തിനും അടിമകളാക്കി സമര്‍പ്പിച്ചതുപോലെ ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമര്‍പ്പിക്കുവിന്‍.” (റോമന്‍ – 6:19) ആകയാല്‍ ലോകത്തില്‍ വരുമ്പോള്‍:…
“ജയിക്കുന്നവനു ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നല്കും.” (വെളിപാട് – 3:21) യേശുക്രിസ്തുവിന്‍റെ ജീവിതം ജയജീവിതമായിരുന്നു. യേശു പാപം, രോഗം, സാത്താന്‍, ലോകം, ജഡം, പാതാളം, മരണം തുടങ്ങിയവയെല്ലാം ജയിച്ചു. അതുപോലെ യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഓരോ ദൈവപൈതലും ഒരു ജയജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. “നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്‍റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രോസ് – 2:9)…
“ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും.” (ഉല്പത്തി 3:15) സാത്താന്‍ എന്ന എബ്രായപദത്തിനു പ്രതിയോഗി അഥവാ എതിരാളി എന്നാണര്‍ത്ഥം. ബൈബിളില്‍ 52 പ്രാവശ്യം ഈ പദം ഉപയോഗിച്ചിട്ടുണ്ട്. പുതിയ നിയമ എഴുത്തുകാര്‍ എല്ലാവരുംതന്നെ സാത്താനെക്കുറിച്ച് പ്രത്യക്ഷമായൊ പരോക്ഷമായൊ പരാമര്‍ശിച്ചിട്ടുണ്ട്. മറ്റു പല പേരുകളിലും സാത്താന്‍ അറിയപ്പെടുന്നു. 1. പിശാച് – ലൂക്കോസ് 4:2; വെളിപ്പാട് – 20:2…