“ജയിക്കുന്നവനു ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നല്കും.” (വെളിപാട് – 3:21) യേശുക്രിസ്തുവിന്‍റെ ജീവിതം ജയജീവിതമായിരുന്നു. യേശു പാപം, രോഗം, സാത്താന്‍, ലോകം, ജഡം, പാതാളം, മരണം തുടങ്ങിയവയെല്ലാം ജയിച്ചു. അതുപോലെ യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഓരോ ദൈവപൈതലും ഒരു ജയജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. “നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്‍റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രോസ് – 2:9)…