ഈ ഭൂമിയിൽ യേശുവിനെ പോലെ ആരെങ്കിലും ജനിച്ചിട്ടുണ്ടോ?
യേശുവിനെപോലെ ആരെങ്കിലും ജീവിച്ചിട്ടുണ്ടോ?
യേശുവിനെ പോലെ ആരെങ്കിലും മരിച്ചിട്ടുണ്ടോ?
യേശുവിനെ പോലെ ആരെങ്കിലും കല്ലറയെ തകർത്തു ഉയിർത്തെഴുന്നേറ്റിട്ടുണ്ടോ?
ഞാൻ ഇനി രണ്ടാമതും വരും എന്ന്
അരുളിച്ചെയ്തീട്ടുണ്ടോ?
ഇല്ലേ ഇല്ല…
മരണത്തെ തോല്പിച്ചു പുനരുത്ഥാനം ചെയ്യുവാൻ
ആർക്കാണു സാധിക്കുക?
യേശു പുനരുത്ഥാനം ചെയ്തില്ലെങ്കിൽ കല്ലറയിൽ
എല്ലാം അവസാനിക്കുമായിരുന്നു.
ഉയിർത്തെഴുന്നേറ്റ യേശു പലർക്കും പലതവണ പ്രത്യക്ഷമായി. യഹൂദന്മാരെ
പേടിച്ചു വാതിലടച്ചിരുന്ന ശിഷ്യന്മാർക്കു ശക്തി കൊടുത്തതും, പഴയ മുക്കുവജോലിയിലേക്കു തിരിഞ്ഞ പത്രോസിനെ മനുഷ്യരെ പിടിക്കുന്നവനാക്കി
മാറ്റിയതും യേശുവിന്റെ പുനരുത്ഥാനമാണു.
യേശുവിന്റെ
ക്രൂശുമരണത്തോടെ എല്ലാം അവസാനിച്ചുവെന്നു കരുതി യരുശലേമിൽ നിന്നും
എമ്മവൂസിലേക്കു തങ്ങളുടെ
പഴയ ജോലിയിലേക്കു മടങ്ങിയ
രണ്ടു ശിഷ്യന്മാർ..യെരുശലേം
കിഴക്കു ഭാഗത്തും എമ്മവൂസ്
പടിഞ്ഞാറു ഭാഗത്തുമാണു.
ഉദയത്തിൽ നിന്നും അസ്തമനത്തിലേക്കു മടങ്ങിയ
ശിഷ്യർ..ജീവിതത്തിൽ നിരാശപൂണ്ട അനുഭവത്തിലൂടെ
സഞ്ചരിക്കുന്ന വേളയിൽ ഉയിർത്തെഴുന്നേറ്റ യേശു അവർക്കും പ്രത്യക്ഷപ്പെട്ടു..എന്നാൽ അവർക്കു യേശുവിനെ മനസ്സിലായില്ല.ഒടുവിൽ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി
അവർക്കു കൊടുത്തപ്പോൾ അവരുടെ കണ്ണുതുറന്നു..
ഹ്യദയത്തിൽ പരിശുദ്ധാത്മാവിന്റെ തീ കത്തി..
യേശുവിന്റെ പുനരുത്ഥാനം അവരെ തിരികെ യരുശലേമിലേക്ക്
എത്തിച്ചു…
നാം നമ്മുടെ അനുദിനജീവിതയാത്രയിൽ
യേശുവിനെ കൂടെ കൂട്ടുമോ?
ഇരുളടഞ്ഞ വഴിയിൽ യേശുവിന്റെ വചനം വിളക്കും
വെളിച്ചവുമാകാറുണ്ടോ?
ദീപമാകാറുണ്ടോ? ഭാവിദു
പറഞ്ഞു
” നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.
119-ാം സങ്കീർത്തനം 105
എന്നും സമാധാനം ഇച്ഛിക്കുകയും സമാധാനം തേടി
പോകുന്നവനുമാണു മനുഷ്യൻ.
ഈ സമാധാനമാണു യേശു നമുക്കു തരുന്നതു. “നിങ്ങൾക്കു സമാധാനം” എന്നു
പറഞ്ഞാണു യേശു പലർക്കും
പ്രത്യക്ഷപ്പെട്ടതു. യേശു പറഞ്ഞു
” സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.
യോഹ 14:27
യേശുവിന്റെ പുനരുത്ഥാനത്തിന്റെ മർമ്മം
സമാധാനമാണു..
പ്രത്യാശയാണു.
ആദാമിൽ കൂടി നമ്മിൽ പാപം കടന്നുവന്നു.
“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. റോമർ 6:23
നാം പാപം ചെയ്തതിനാൽ മരിക്കേണ്ടവരാണു. ഏദൻ
തോട്ടത്തിൽ നിത്യജീവന്റെ ഫലം
ആദാമും ഹവ്വായും രുചിച്ചില്ല. ദൈവകല്പനയെ ധിക്കരിച്ചതു കൊണ്ടു പാപത്തിന്റെ ശിക്ഷയായ മരണം കടന്നുവന്നു.
എന്നാൽ ആ മരണത്തെ യേശു
കാൽവരിയിൽ സ്വയം ഏറ്റെടുത്തതിനാൽ നമ്മുക്കു
പാപമോചനവും നീതികരണവും
സാദ്ധ്യമായി. സ്ത്രീയുടെ സന്തതി
സാത്താനാകുന്ന സർപ്പത്തിന്റെ
തല ചതച്ചു മരണത്തെ ജയിച്ചു.
ഇന്നു നാം പാപത്തിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ട. കാൽവരിയിൽ
യാഗമായ യേശു ആ ശിക്ഷ സകല
മനുഷ്യർക്കും വേണ്ടി ഏറ്റു വാങ്ങി നമ്മെ മരണത്തിൽ നിന്നും രക്ഷിച്ചു..ആദാം ഏദൻതോട്ടത്തിൽ രുചി നോക്കാത്ത ഫലം രുചിച്ചു
നോക്കുവാൻ യേശു ക്യപചെയ്തു..ഇനി മരണമില്ല.
ലോകത്തിൽ സകല കല്ലറകളും
അടഞ്ഞു കിടക്കുമ്പോൾ യേശുവിന്റെ കല്ലറ മാത്രം ഇന്നും തുറന്നു കിടക്കുന്നു. അവിടെ
എഴുതപ്പെട്ടിരിക്കുന്നു.
“അവൻ ഇവിടെ ഇല്ല. താൻ പറഞ്ഞതു
പോലെ ഉയിർത്തെഴുന്നേറ്റു”
ഇനി മരണം ഉണ്ടാകയില്ല..
നിത്യജീവനായി കാൽവരിയിൽ നാട്ടപ്പെട്ടിരിക്കുന്ന നിത്യജീവന്റെ വ്യക്ഷത്തിലേക്കു നോക്കാം..
നിത്യജീവന്
അവകാശികളാകാൻ, വിശുദ്ധിയോടെ, പ്രത്യാശയോടെ
ജീവിക്കാം..കാരണം യേശു മരണത്തെ തോല്പിച്ചു ജയം
തന്നവൻ..
“ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.
1കൊരിന്ത്യർ 15-55-57
Leave a Reply