നമുക്കുള്ള സകലവും ദൈവത്തിന്റെ ദാനമായിരിക്കെ
ദാനമല്ല എന്നു ചിന്തിച്ചു അഹങ്കരിക്കുന്നവരാണു മിക്കവരും. യഹോവയുടെ വചനം ശ്രദ്ധിക്കു
“ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു;
യിരെമ്യാവു 45:4
വിലാപത്തിൻ്റെ
പ്രവാചകനായിട്ടാണു യിരെമ്യാവു
അറിയപ്പെടുന്നതു. യിരെമ്യാവിൻ്റെ കൂടെ നടന്നു ശുശ്രൂഷ ചെയ്ത ബാരൂക്കിനു
ഒരുപാടു വേദനകളും ആവലാതികളും ഉണ്ടായിരുന്നു.
ആ ആവലാതിക്കും, ഞരക്കത്തിനും, ദു:ഖത്തിനും ഉള്ള
മറുപടി, ദൈവം യിരെമ്യാ പ്രവാചകനിലൂടെ നൽകുന്നു.
ആ മറുപടിയാണു മുകളിൽ
പ്രതിപാദിച്ചിരിക്കുന്നതു.ഈ വചനം നമ്മെ വലിയ സത്യം പഠിപ്പിക്കുന്നു. നാമാകുന്ന മുന്തിരി വള്ളിയെ എവിടെ നടണമെന്ന് നിശ്ചയിക്കുന്നത് ദൈവമാണ്.ചെത്തി വെടിപ്പാക്കുന്നത് എപ്പോഴാണ് എന്ന് നിശ്ചയിക്കുന്നത് ദൈവമാണ്. എത്രമാത്രം
ചെത്തണമെന്ന് നിശ്ചയിക്കുന്നതും ദൈവമാണ്. അത് നമ്മെ വേദനിപ്പിക്കുവാൻ അല്ല.
ദൈവം ആരുടേയും വേദനകൾ കൂട്ടുന്നവനല്ല. സകല വേദനകളുടേയും ദു:ഖത്തിൻ്റേയും പുറകിൽ ദൈവത്തിനു ഒരു വലിയ പദ്ധതി
വെളിപ്പെടുത്തുവാനുണ്ടു.
ദൈവത്തിനു നടുവാനും,
പണിയുവാനും, പൊളിക്കുവാനും
അവകാശമുണ്ടു. എന്തിനാണു
ദൈവം നട്ടതു പറിക്കുന്നതു?
എന്തിനാണു ദൈവം പണിതതു
പൊളിക്കുന്നതു? എന്നു നാം ചോദിച്ചേക്കാം.
നിന്റെ ഉടയവനായ ദൈവത്തിനറിയാം
അതു കൂടുതൽ ഫലഭൂയിഷ്ഠമായി നിന്നെ വളർത്താനാണെന്നു. ഉടയവനറിയാം നീ കൂടുതൽ മനോഹരമായി
പണിയപ്പെടാൻ പോകയാണെന്നു.
ഒരു ഭവനത്തിന്റെ ഉടമസ്ഥൻ വീടു
പണിത്
കൊണ്ടിരിക്കുമ്പോൾ
താൻ ഉദ്ദേശിച്ച രീതിയിൽ ആ ഭവനം പണിയപെട്ടില്ല, കുറേകൂടി
മനോഹരമാക്കാം
ആയിരുന്നു എന്നു തോന്നുമ്പോൾ ഭവനത്തിന്റെ പൂമുഖമോ, അടുക്കളയോ, കുളിമുറിയോ ഇടിച്ചുകളഞ്ഞു, വീണ്ടും കൂടുതൽ മനോഹരമായി പണിയുന്നതു കണ്ടിട്ടുണ്ടു. അങ്ങനെ ഇടിച്ചുകളയുമ്പോൾ എന്തിനാണു
അതു ചെയ്തതെന്നു ആരും ചോദിക്കയില്ല. കാരണം അയാൾ
ആ ഭവനത്തിന്റെ യജമാനനാണു. ഇടിക്കുവാനും
പണിയുവാനും അവകാശമുള്ള
ഒരേ ഒരു വ്യക്തി ഭവനത്തിൻ്റെ ഉടയവനാണ്. നമ്മുടെ ദൈവമാണു നമ്മുടെ ശരീരമാകുന്ന ഭവനത്തിന്റെ അവകാശി.
നമ്മുടെ ശരീരം ദൈവത്തിൻ്റെ മന്ദിരമാണ്. ദൈവീക പദ്ധതിക്കനുസ്യതമായി നാം
പണിയപ്പെട്ടില്ലെങ്കിൽ അതു ഇടിച്ചു കളഞ്ഞു മനോഹരമായി പണിയാൻ, നമ്മെ ഒന്നുമില്ലായ്മയിൽ മെനെഞ്ഞെടുത്ത ദൈവത്തിനു
അവകാശമുണ്ടു. കാരണം നാം
ഓരോരുത്തരെ കുറിച്ചും ദൈവത്തിനു വലിയ പദ്ധതികൾ ഉണ്ടു. യിരെമ്യാ പ്രവാചകൻ തന്നെ അതു പ്രതിപാദിക്കുന്നു.
” നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 29:11
യശയ്യാപ്രവാചകനും
ദൈവീകപദ്ധതിയെ കുറിച്ചു ഇങ്ങനെ രേഖപ്പെടുത്തി.
“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.
യശയ്യാവു 55:8,9
കുശവൻ പാത്രങ്ങൾ മെനയുമ്പോൾ ചീത്തയായവയെ ഉപേക്ഷിച്ച് കളയുന്നില്ല. അവയെ വീണ്ടും ചവിട്ടി കുഴച്ച് അവയെ മനോഹരമായ പാത്രങ്ങളായി കുശവൻ മാറ്റുന്നു. കുശവൻ്റെ കരങ്ങളിൽ സമർപ്പിക്കപ്പെടാത്ത ഒരു പാത്രവും മനോഹര പാത്രമായി തീരുന്നില്ല.
“കുശവൻ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു.
യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു”
യിരേമ്യാവു 18:4,6
ദൈവത്തിനു നമ്മെ കുറിച്ചു ഉന്നത പദ്ധതികൾ ഉണ്ടു. നാം
ആരാകണം, നമ്മുടെ മക്കൾ ആരാകണം എന്നു ദൈവം
മുൻകൂട്ടി നിശ്ചയിച്ചു വച്ചിട്ടുണ്ടു. അവൻ പറിച്ചുകളയാം, തകർത്തുകളയാം.
എന്നാൽ
കൂടുതൽ മനോഹരമായി പണിയും..ആ ദൈവീക പദ്ധതി വെളിപ്പെട്ടു കിട്ടുവാനും
ദൈവീകപദ്ധതിക്ക്
അനുസ്യതമായി
പണിയപ്പെടുവാനും നമ്മേയും
നമുക്കുള്ള സകലത്തേയും സ്രഷ്ടാവിൽ സമർപ്പിക്കാം..
Leave a Reply