“പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. “
യോഹ 6:37

യേശുവിന്റെ അടുക്കൽ വരുവാൻ യോഗ്യതയുള്ളവരായി
ശിശുക്കളെ യേശു കണ്ടു. അതിനാൽ ശിശുക്കളെ തൻ്റെ അടുക്കലേക്കു കൊണ്ടുവരുമ്പോൾ തടഞ്ഞവരോടു യേശു പറഞ്ഞു.

” ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.” മർക്കൊസ് 10:14

ശിശുക്കളുടെ മനസ്സുപോലെ നിഷ്കളങ്ക ഹ്യദയത്തോടെ വരുന്നവർക്കു ദൈവം സ്വർഗ്ഗരാജ്യം വാഗ്ദത്തം ചെയ്യുന്നു.യേശുവിന്റെ അടുക്കൽ വന്നാൽ
ലഭിക്കുന്ന ധാരാളം ഗുണങ്ങൾ ഉണ്ടു.

1)യേശുവിന്റെ അടുക്കൽ വരുന്നവരെ യേശു ആശ്വസിപ്പിക്കുന്നു.

” അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. മത്തായി 11:28

കുടുംബത്തിൽ പിതാവിനേയും മാതാവിനേയും ജോലികാര്യങ്ങളിൽ സഹായിച്ച യേശുവിനു അദ്ധ്വാനത്തിന്റെ വിലയറിയാം. ഭാരം ചുമക്കുന്നവരുടെ വേദനയും അറിയാം. ഇന്നു ധനവാന്മാർ
ദരിദ്രരെ മാറ്റി നിറുത്തുന്നു. എന്നാൽ യേശു ദരിദ്രരുടെ അടുക്കലേക്കിറങ്ങി വരുന്നു. ആരോഗ്യമുള്ളവർ രോഗികളെ
മാറ്റി നിറുത്തുന്നു. എന്നാൽ യേശു രോഗികളെ ച്ചേർത്തു പിടിച്ചു. തൻ്റെ അടുക്കൽ നിലവിളിച്ചു വന്ന കുഷ്ഠരോഗിയേയും ഭൂതഗ്രസ്തനേയും, കുരുടനേയും
മുടന്തനേയും, അനാഥരേയും ആലംബഹീനരേയും യേശു തള്ളികളഞ്ഞില്ല. യേശുവിൻ്റെ
അടുക്കൽ വന്ന പാപികളേയും
യേശു കൈവിട്ടില്ല. യേശു പാപത്തെ വെറുത്തു പാപിയെ സ്നേഹിച്ചു.

2) യേശുവിൻ്റെ അടുക്കൽ വരുന്നവർക്കു യേശു ജീവൻ
നൽകുന്നു.

“എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല”. യോഹ 5:40

യേശുവിന്റെ അടുക്കൽ വരുന്നവർക്കു സമ്യദ്ധിയായ
ജീവൻ ലഭിക്കുന്നു.

‘ മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.
യോഹന്നാൻ 10:10

3) യേശുവിന്റെ അടുക്കൽ വരുന്നവനെ യേശു ഉയിർപ്പിക്കുന്നു.

“എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
യോഹന്നാൻ 6:44

4) യേശുവിന്റെ അടുക്കൽ വരുന്നവൻ്റെ ഉള്ളിൽ നിന്നും
ജീവജലത്തിൻ്റെ നദികൾ ഒഴുകും. അവൻ വിശപ്പും ദാഹവും അറികയില്ല.

“എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.” യോഹ 6:35

“ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
യോഹ 7:37,38

നാം ദൈവത്തിനോടു അടുത്തു ചെന്നാൽ അവൻ നമ്മോടു അടുത്തു വരും.

“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. യാക്കോബ് 4:8

5) യേശുവിനോടു അടുത്തു വന്നാൽ യേശു നമുക്കു വേണ്ടി
പക്ഷവാദം ചെയ്യുകയും പൂർണ്ണമായി രക്ഷ നൽകുകയും ചെയ്യും.

“അതുകൊണ്ടു താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
എബ്രായർ 7:25

6) യേശുവിന്റെ അടുക്കൽ വന്നാൽ കരുണയും ക്യപയും
യേശു വാരി കോരി തരുന്നു.

ആ ക്യപാസനം
ജാതിമതഭേദമന്യേ സർവ്വർക്കായും തുറന്നു കിടക്കുന്നു. യേശുവിന്റെ അടുക്കൽ ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാം. യേശുവിനു മുഖപക്ഷമില്ല. തൻ്റെ അടുക്കൽ വരുന്നവരെ
മാറോടണയ്ക്കുവാൻ നമ്മുടെ യേശു നാഥൻ കടന്നുവരും.

“അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. എബ്രായർ 4:16