ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെപോയാല്‍ എങ്ങനെ തെറ്റി ഒഴിയുംڈ(എബ്രാ 2:4)

നിങ്ങളുടെ മഹത്തായ രക്ഷയില്‍ നിങ്ങള്‍ക്ക് താത്പര്യം ഇല്ലാത്തവരാണെങ്കില്‍, പ്രാവാചകന്‍മാരും, ദൂതന്‍മാരും അതില്‍ താത്പര്യം ഉളളവരാണ്.പഴയ നിയമ പ്രവാചകന്‍മാര്‍ ദൈവത്തിന്‍റെ വലിയ രക്ഷാ പദ്ധതിയില്‍ വളരെ താത്പര്യം ഉളളവരായിരുന്നു. മനുഷ്യനു വേണ്ടിയുളള ദൈവത്തിന്‍റെ വലിയ രക്ഷാപദ്ധതിയെക്കുറിച്ചറിയുന്നതിനായി അവര്‍ ആകാംക്ഷയുളളവരായിരുന്നു.

ക്രിസ്തുവിന്‍റെ “മരിച്ച് അടക്കപ്പെടല്‍”വഴി എങ്ങനെ മനുഷ്യന്‍റെ ഈ മഹാരക്ഷ സാദ്ധ്യമാകും എന്നതിന്‍റെ വിശദവിവരങ്ങളെക്കുറിച്ചും, ക്രിസ്തുവിന്‍റെ ഉയര്‍പ്പില്‍ ക്കൂടി എങ്ങനെ ഈ രക്ഷ ഉറപ്പാക്കപ്പെട്ടു എന്നതിനെക്കുറിച്ചും അിറയുന്നതിനായി അവര്‍ ആഗ്രഹിച്ചു. എപ്രകാരമാണ് ക്രിസ്തു പാപത്തില്‍ മേലും, സാത്താന്‍റെ മേലും, പാതാളത്തില്‍ മേലും ജയം ഘോഷിക്കുന്നത് എന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

എന്നാല്‍ നമുക്ക് വെളിപ്പെട്ടിരിക്കുന്ന ഈ വലിയ രക്ഷയെക്കുറിച്ച് പ്രവാചകന്‍മാര്‍ മാത്രമായിരുന്നില്ല ആകാംക്ഷയോടെ കാത്തിരുന്നത്. നിങ്ങള്‍ക്കു വേണ്ടി മാത്രമുളള ദൈവത്തിന്‍റെ വലിയ ഈ പദ്ധതിയെ മനസ്സിലാക്കുന്നതിന് മാലാഖമാരും ആത്മാര്‍ത്ഥതയോടെ കാത്തിരുന്നു.

എന്നാല്‍ ഇത് പഴയനിയമപ്രകാരമുളള പ്രവാചകന്‍മാര്‍ക്കുവേണ്ടി ആയിരുന്നില്ല ധമാലാഖമാരെ ദൈവം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകപോലും ചെയ്തിരുന്നില്ലപ. ഇത് അവന്‍ നിങ്ങള്‍ക്കു വേണ്ടി മാത്രം കരുതിവെച്ചതാണ്.

പത്രോസ് അപ്പൊസ്തലന്‍ ഈ ആശയത്തെ ഇപ്രാകാരം വിവരിക്കുന്നു.

“നിങ്ങള്‍ക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്‍മാര്‍ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുളള ക്രിസ്തുവിന്‍റെ ആത്മാവ് ക്രിസ്തുവിന് വരേണ്ടിയ കഷ്ടങ്ങളെയും പിന്‍വരുന്ന മഹിമയെയും മുമ്പില്‍ക്കൂട്ടി സാക്ഷീകരിച്ചപ്പോള്‍ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുളളതോ എന്നു പ്രവാചകന്‍മാര്‍ ആരാഞ്ഞു നോക്കി. തങ്ങള്‍ക്കായിട്ടല്ല നിങ്ങള്‍ക്കായിട്ടത്രേ തങ്ങള്‍ ആ ശുശ്രൂഷ ചെയ്യുന്നു എന്ന് അവര്‍ക്ക് വെളിപ്പെട്ടു. സ്വര്‍ക്ഷത്തില്‍ നിന്നു അയച്ച പരിശുദ്ധാത്മാവിനാല്‍ നിങ്ങളോടു സുവിശേഷം അറിയിച്ചവര്‍ അതു ഇപ്പോള്‍ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവ ദൂതന്മാരും കുനിഞ്ഞു നോക്കുവാന്‍ ആഗ്രഹിക്കുന്നു” (പത്രോസ് 1:10-12)

നിങ്ങള്‍ക്കു വേണ്ടിയുളള അസാധാരണവും അത്ഭുതകരവുമായ ദൈവത്തിന്‍റെ ഈ പദ്ധതിയെക്കുറിച്ച് വേദപുസ്തകം എന്ത് പറയുന്നു എന്ന് അറിയുന്നതിന് പഴയ നിയമപ്രവാചകന്‍മാര്‍ എന്തു വില കൊടുക്കുവാനും തയ്യാറായിരുന്നു.

എത്ര തന്നെ ആയിരുന്നാലും നമ്മുടെ രക്ഷ എത്ര വിലപ്പെട്ടതാണ് എന്ന് നാം അറിയാതിരുന്നാല്‍, ഈ അറിവില്ലായ്മ നമ്മെ ആത്മീക അടിമത്വത്തിലും, ദാരിദ്ര്യത്തിലും കൊണ്ടെത്തിക്കും.ഇപ്രകാരം സംഭവിക്കാതിരിക്കുന്നതിനു വേണ്ടി, നാം ആരാണ് എന്നും ക്രിസ്തുവില്‍ പിതാവ് നമുക്ക് എന്താണ് തന്നിട്ടുളളതെന്നും, ആസൂത്രണം ചെയ്തിട്ടുളളതു എന്നും നമ്മെ പഠിപ്പിക്കുന്നതിനായി പിതാവ് തന്‍റെ സ്വന്ത ആത്മാവിനെ നമുക്കായി അയച്ചുതന്നു. അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ എഴുതിയിരിക്കുന്നു.”ദൈവം നമുക്ക് നല്‍കിയത് അറിവാനായി ദൈവത്തില്‍ നിന്നുളള ആത്മാവിനെ അത്രേ പ്രാപിച്ചത്.”(1 കൊരി. 2:12)

അതുകൊണ്ട് യുഗങ്ങളായുളള ദൈവത്തിന്‍റെ പദ്ധതിയില്‍ നമ്മുടെ രക്ഷയുടെ പങ്ക് എത്രത്തോളം പ്രാധാന്യമുളളമുളളതാണെന്നു നമുക്ക് ജാഗ്രതയോടെ പഠിക്കാം.