പാപത്തിന്‍റെ അവസ്ഥ

നമ്മുടെ പാപമാണ് ദൈവത്തിന് നമ്മെക്കുറിച്ചുളള വിശുദ്ധമായ ആഗ്രഹത്തില്‍നിന്നും ലക്ഷ്യത്തില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്നത്. നാം എന്തുകൊണ്ടാണ് പാപം ചെയ്യുന്നത് എന്നു നാം മനസ്സിലാക്കുമ്പോള്‍ നാം നമ്മുടെ രക്ഷയുടെ മാഹാത്മ്യം അറിയുന്നു.

ഇത് അപ്പോള്‍ രണ്ട് പ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

1. പാപം ചെയ്യുന്നതുകൊണ്ടാണോ നാം പാപികള്‍ ആകുന്നത്?

2. പാപികള്‍ ആയതുകൊണ്ടാണോ നാം പാപം ചെയ്യുന്നത്?

നൂറ്റാണ്ടുകളായി പല മത പണ്ഡിതന്മാരും ഈ വിഷയത്തെപ്പറ്റി വാദപ്രതിവാദം നടത്തി വരികയാണ്. പലരും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ താമസമുളളവരാണ്, കാരണം അവര്‍ തങ്ങളുടെ ഉത്തരങ്ങളില്‍ തീര്‍ച്ചയുളളവരല്ല എന്നതാണ്. എന്നിരുന്നാലും ബൈബിളില്‍ ഈ പ്രാധാന്യമുളള ചോദ്യത്തിനു വ്യക്തമായ ഉത്തരം കാണുവാന്‍ സാധിക്കും.

1. ഏകമനുഷ്യനാല്‍ പാപം ലോകത്തില്‍ കടന്നു

പാപിയും പാപവും തമ്മിലുളള ബന്ധത്തെ മനസ്സിലാക്കുന്നതിനുളള ഉത്തരം നമുക്ക് റോമര്‍ അഞ്ചാം അദ്ധ്യായത്തില്‍ക്കാണുവാന്‍ സാധിക്കുന്നു. പാപത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചും, അത് എപ്രകാരം നമ്മെ ഓരോരുത്തരേയും ബാധിക്കുന്നു, എന്നതിനെക്കുറിച്ചും പൗലോസ് അപ്പൊസ്തലന്‍ ഇവിടെ പറയുന്നു.”അതുകൊണ്ട് ഏക മനുഷ്യനാല്‍ (ആദാമില്‍) പാപവും പാപത്താല്‍ മരണവും ലോകത്തില്‍ (മനുഷ്യവര്‍ഗ്ഗം) കടന്നു”(റോമന്‍ 5:12)

മനുഷ്യവര്‍ക്ഷം എന്നര്‍ത്ഥം വരുന്ന “കോസ് മോസ്”എന്ന ഗ്രീക്ക് പദത്തിന്‍റെ വിവര്‍ത്തനമാണ് ഇവിടെ പറഞ്ഞിരിക്കുന്ന ڇലോകംڈ. ആദാം തന്‍റെ പാപത്താല്‍ എല്ലാ മനുഷ്യരേയും ബാധിക്കുകയും ചെയ്തു എന്നാണ് പൗലോസ് ഇവിടെ സമര്‍ത്ഥിക്കുന്നത്. ഈ ഭയങ്കരമായ പാപത്താലുളള ബാധയുടെ ഫലം ആത്മീയവും ശാരീരികവുമായ മരണം ആയിരുന്നു.(ഉല്പത്തി പുസ്തകം 3-ാം അധ്യായം കാണുക)

2. ആദാമില്‍ എല്ലാവരും പാപം ചെയ്യുകയും എല്ലാവരും മരിക്കുകയും ചെയ്തു

ആദാമിന്‍റെ പാപം മൂലം നാമെല്ലാവരും പാപികളായി ജനിച്ചു എന്നത് ഒരു നഗ്ന സത്യമാണ്. നമ്മുടെ ഭാഗത്തു നിന്നുളള ഏതെങ്കിലും പാപപ്രവര്‍ത്തനം കൂടാതെ തന്നെ നാമെല്ലാവരും ആദാമിന്‍റെ പാപത്തിന്‍റെ പാപ സ്വഭാവത്തിന്‍റെ അവകാശികള്‍ ആണ്.

നാം ഒരിക്കല്‍ പോലും പാപം ചെയ്തിട്ടില്ല എങ്കില്‍ പോലും നാം പാപികളും മരണശിക്ഷക്ക് അധീനരും ആണ്.”അങ്ങനെ ഏകലംഘനത്താല്‍ സകല മനുഷ്യര്‍ക്കും ശിക്ഷവിധി വന്നതു പോലെ …….”(റോമന്‍ 5:18)”

“മനുഷ്യന്‍ മൂലം മരണം ഉണ്ടാകയാല്‍……..ആദാമില്‍ എല്ലാവരും മരിക്കുന്നതുപോലെ” ( 1കൊരി 15:21:22)

ആദാമില്‍ നാമെല്ലാവരും പാപം ചെയ്തു. ആദാമില്‍ നാമെല്ലാവരും മരിച്ചു. ആദാമില്‍ നാമെല്ലാവരും പാപികളായിത്തീര്‍ന്നു എന്ന് പറയുമ്പോള്‍ പൗലോസ് എന്താണ് അര്‍ത്ഥമാക്കുന്നത്. ആദാം പാപം ചെയ്തപ്പോള്‍ നാമെല്ലാവരും ആദാമിന്‍റെ കടിപ്രദേശത്ത് (ശരീരത്തില്‍) ആയിരുന്നു.

ഞാനും നിങ്ങളും പുറപ്പെട്ടു വന്ന വിത്ത് തുടക്കത്തില്‍ തന്നെ ആദാമില്‍ ആയിരുന്നു. പിന്നെ ആദാം പാപം ചെയ്തപ്പോള്‍ നിങ്ങള്‍ക്കും എനിക്കും (ആദാമിലായിരുന്ന) എന്ത് സംഭവിച്ചു? എന്താണോ ആദാം ആയിത്തീര്‍ന്നത് നാമും അതായിത്തീര്‍ന്നു-പാപികള്‍

ദാവീദ് ഈ സത്യത്തെക്കുറിച്ച് വളരെ ജാഗരൂഗനായിരുന്നു. തന്‍റെ ഒരു സങ്കീര്‍ത്തനത്തില്‍ ദാവീദ് വ്യക്തമായി ഈ ആശയത്തെ പ്രസ്ഥാവിച്ചിരിക്കുന്നു.

“ഇതാ, ഞാന്‍ അകൃത്യത്തില്‍ ഉരുവായി, പാപത്തില്‍ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു”.(സങ്കീ.51:5)

താനൊരു പാപിയായിട്ടാണു ജനിച്ചത് എന്ന് ദാവീദ് ഏറ്റു പറയുന്നു. മറ്റ് എല്ലാ മനുഷ്യരേയും പോലെ ദാവീദും, ആദാമില്‍ പാപിയായിത്തീര്‍ന്നു.

3. പ്രകൃത്യാ പാപികളായി ജനിച്ചവര്‍

നിങ്ങള്‍ പാപം ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ പാപിയാണ് എന്നതും ഒരു സത്യമാണ്.

അതെ, നാമെല്ലാവരും പാപികളായാണ് ജനിച്ചത്. എങ്ങനെയാണെങ്കിലും നമ്മുടെ ആവര്‍ത്തിച്ചുളള പാപ പ്രവര്‍ത്തികള്‍ ഇതു തെളിയിച്ചിരിക്കുന്നു. പൗലോസ് നമ്മോട് ഏറ്റവും വ്യക്തമായി പറയുന്നു “നീതിമാന്‍ ആരുമില്ല ഒരുത്തന്‍ പോലുമില്ല…. എല്ലാവരും പാപം ചെയ്തു ദൈവതേജസ് ഇല്ലാത്തവരായി തീര്‍ന്നു.”(റോമര്‍ 3:.10,23)

അതുകൊണ്ട് ആരെങ്കിലും നമ്മോട് നാം പാപികളായതുകൊണ്ടാണോ നാം പാപം ചെയ്യുന്നത്? എന്ന് ചോദിക്കുകയാണെങ്കില്‍ “അതെ”എന്നാണ് നാം പറയേണ്ടത്.