ദൈവത്തിന്‍റെ കരുതല്‍

ഓരോ പാപിയും പ്രതിക്ഷയറ്റവനും ദൈവത്തെക്കൂടാത്തവനും ആണ്. ഈ ലോകത്തിന്‍ ഇത് യഥാര്‍ത്ഥത്തില്‍ നൈരാശ്യത്തിന്‍റെ ഒരു ഇരുണ്ട രാത്രിയാണ്. എന്നാല്‍ ഈ ഇരുണ്ട പശ്ചാത്തലത്തിനെതിരായി ദൈവസ്നേഹത്തിന്‍റെ പ്രഭാകിരണങ്ങള്‍ ഒളി വീശുന്നു. ബൈബിള്‍ നമ്മോട് ഇപ്രകാരം പറയുന്നു.”എങ്കിലും പാപം പെരുകിയേടത്ത് കൃപ അത്യന്തം വര്‍ദ്ധിച്ചു.” (റോമര്‍ 5:20)

“പാപത്തിന്‍റെ ശമ്പളം മരണമത്രേ” എന്ന വാക്യത്തിന് രണ്ടാമത്തെ ഒരുഭാഗം കൂടിയുണ്ട് എന്നുളളതിനാല്‍ നാം കൃതജ്ഞതയുളളവര്‍ ആയിരിക്കാം. രണ്ടാമത്തെ ഭാഗം നമുക്ക് പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും ദൂത് നല്‍കുന്നു.”ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ”. (റോമര്‍ 6:23)

നിത്യജീവന്‍:ദൈവസ്നേഹത്തിന്‍റെ ദാനം

യോഹന്നാന്‍റെ സുവിശേഷത്തിലെ ഒരു ഉദ്ധരണി, ദൈവസ്നേഹത്തിന്‍റെ ഈ മഹാദാനത്തെക്കുറിച്ച് നമ്മോട് വിവരിക്കുന്നു.”ദൈവം തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ച് (മരിച്ച്) പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ(പാപികളെ) സ്നേഹിച്ചു”(യോഹ 3:16)

1. ഒരു ദാനത്തിന്‍റെ നിര്‍വ്വചനം

ദാനത്തെക്കുറിച്ച് നിയപ്രകാരമുളള നിര്‍വചനത്തില്‍ മൂന്നു സുപ്രധാനഭാഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. അവ താഴെ പറയുംപ്രകാരമാണ്.

1. ഒരു സമ്മാനം

2. ഒരു സ്വീകരിക്കല്‍

3. പണം കൊടുക്കാതുളളത്.

ഒരു ദാനം എന്നത് ഒരു സൗജന്യസമ്മാനം കൊടുക്കുന്നതും പണം നല്‍കാതെ സ്വീകരിക്കപ്പെടുന്ന ഒന്നുമാണ്.

2. ദൈവം തന്‍റെ ദാനം തയ്യാറാക്കി

ദൈവം തന്‍റെ പുത്രനെ നല്‍കിയപ്പോള്‍ അവന്‍ തന്‍റെ ദാനം നിലവില്‍ കൊണ്ടുവന്നു. എന്നിരുന്നാലും തന്‍റെ ദാനം സ്വീകരിക്കപ്പെടുന്നതുവരെ നിയമപ്രകാരം അതു ഒരു സമ്മാനം അല്ല.

നിങ്ങള്‍ ഓര്‍ക്കുക. “അവന്‍ സ്വന്തത്തിലേയ്ക്കു വന്നു. സ്വന്തമായവരോ അവനെ കൈകൊണ്ടില്ല”(യോഹ 1:11). യേശുക്രസ്തു ജീവിച്ചകാലത്തുളള യഹുദന്‍മാര്‍ അവനെ സ്വീകരിക്കായ്കയാല്‍ അവര്‍ക്ക് ദൈവത്തിന്‍റെ സൗജന്യദാനത്തിന്‍റെ പ്രയോജനവും അനുഗ്രഹവും ലഭിച്ചില്ല.

“അവനെ കൈകൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.” (യോഹ 1:12)

3. രക്ഷ: സൗജന്യമായി നല്‍കപ്പെടുന്ന ഒരു സമ്മാനം (ദാനം)

സൗജന്യമായി നല്‍കപ്പെടുന്ന ഒന്നാണ് ഒരു സമ്മാനം. ഇതിന് പണം കൊടുക്കേണ്ട. പണം കൊടുത്താല്‍ അത് വിലയ്ക്കു വാങ്ങല്‍ ആകുന്നു.

ദൈവത്തിന്‍റെ രക്ഷയുടെ ദാനം സൗജന്യമായി നല്‍കപ്പെട്ടതാണ്. നാം വിലകൊടുത്തു വാങ്ങേണ്ട ഒന്ന് അവന്‍ നമുക്കായി വാഗ്ദാനം ചെയ്യുന്നില്ല. അവന്‍ നമുക്ക് ഒരു സമ്മാനമാണ് നല്‍കുന്നത്.”എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു. അവന്‍റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതികരിക്കപ്പെടുന്നത്.” (റോമര്‍ 3:23, 24)

ദൈവത്തിന്‍റെ രക്ഷയുടെ ദാനം സൗജന്യമായി നല്‍കപ്പെട്ട ഒന്നാണെന്നു പലര്‍ക്കും പൂര്‍ണ്ണമായി മനസ്സിലാകുന്നില്ല. അതുകൊണ്ട് ദൈവത്തിന്‍റെ ഈ ദാനത്തെ വിലകൊടുത്ത് വാങ്ങാവുന്ന ഒന്നായി മാറ്റുവാന്‍ പലരും ശ്രമിക്കുന്നു.

തങ്ങളുടെ പരിശ്രമങ്ങളെ ദു:ഖകരമായ ത്രീവതയിലേക്കു കൊണ്ടുപോയ ഒരുകൂട്ടം ജനങ്ങള്‍ തെക്കെ ഏഷ്യയില്‍ ഉണ്ട്. അവര്‍ ഫ്ളാഗെലിസ്റ്റുകള്‍ എന്നു വിളിക്കപ്പെടുന്നു. ഈസ്റ്ററിനു മുമ്പുളളതായ ദു:ഖവെളളിയാഴ്ചയില്‍ അവര്‍ തങ്ങളുടെ മുതുകിനെ രക്തകലുക്ഷിതമാകുമാറ് ചമ്മട്ടികൊണ്ട് അടിക്കുന്നു. ചിലരുടെ കൈകള്‍ ഒരു കുരിശിനോട് ചേര്‍ത്തുവച്ച് തറയ്ക്കപ്പെടുക പോലും ചെയ്യുന്നു.

എന്തുകൊണ്ടാണ് ജനങ്ങള്‍ ക്രിസ്ത്യാനിത്വത്തിന്‍റെ പേരില്‍ ഈ രീതിയില്‍ ഉളള ദു:ഖകരമായ സംഗതികള്‍ ചെയ്യുന്നത്? തങ്ങളുടെ രക്ഷ ദൈവത്തിന്‍റെ ഒരു ദാനമാണെന്ന് അവര്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്. നിത്യ ജീവന്‍ ദൈവത്തില്‍ നിന്നു ലഭിക്കുന്ന ഒരു സമ്മാനം (ദാനം) ആണ്.

ദൈവപ്രസാദം ലഭിക്കുന്നതിനുളള മാര്‍ക്ഷമായി നമുക്ക് ഒന്നും തന്നെ ചെയ്യുവാന്‍ സാധ്യമല്ല. പ്രവര്‍ത്തികള്‍കൊണ്ടല്ല കൃപയാലാണ് നാം രക്ഷിക്കപ്പെട്ടത്. (എഫെ 2:8,9) രക്ഷ, പ്രവര്‍ത്തികളാല്‍ സാധ്യമാകുമായിരുന്നു എങ്കില്‍ നാം തന്നെ രക്ഷയ്ക്കു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തികളില്‍ നമുക്ക് പ്രശംസിക്കാമായിരുന്നു.

“ആകയാല്‍ പ്രശംസ എവിടെ? അതു പൊയ്പ്പോയി. ഏതുമാര്‍ക്ഷത്താല്‍? കര്‍മ്മമാര്‍ക്ഷത്താലോ? അല്ല; വിശ്വാസമാര്‍ക്ഷത്താലെത്രെ” (റോമര്‍3:27)

നമ്മുടെ രക്ഷയുടെ വില പൂര്‍ണ്ണമായി കാല്‍വരിയില്‍ നല്‍കപ്പെട്ടു. യേശു ക്രൂശില്‍ പ്രാണനെ വിടുമ്പോള്‍ അവന്‍ പറഞ്ഞു. ‘സകലവും നിവൃത്തിയായി” (യോഹ 19:30) അങ്ങനെ നമ്മുടെ വിശ്വാസം പൂര്‍ണ്ണമായും ക്രൂശില്‍ ക്രിസ്തു പൂര്‍ത്തിയാക്കിയ ആ പ്രവൃത്തിയില്‍ ആണ്. നമുക്ക് വേണ്ടി മരിക്കുകവഴി നമ്മുടെ പാപത്തിന്‍റെ മുഴുവില നല്കുകയും ശിക്ഷ (മരണം) ഏല്‍ക്കുകയും ചെയ്തു. നമുക്ക് ഇതിനോട് എന്തങ്കിലും കൂട്ടുവാനോ എന്തെങ്കിലും കുറയ്ക്കുവാനോ സാദ്ധ്യമല്ല. അവന്‍ നമുക്ക് വേണ്ടി ചെയ്തത് പൂര്‍ണ്ണമായിരുന്നു. അവന്‍ മുഴു വില നല്‍കി.

നമ്മുടെ സ്വന്തപരിശ്രമം കൊണ്ടോ, പ്രവര്‍ത്തനം കൊണ്ടോ ദൈവമുമ്പാകെ നീതിയോടെ നില്‍ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഒരു മാര്‍ക്ഷവും ഇല്ല.നമ്മെത്തന്നെ രക്ഷിക്കുവാനുളള പരിശ്രമം നിത്യജീവങ്കലേയ്ക്കുളള ദൈവത്തിന്‍റെ മാര്‍ഗ്ഗം അല്ല.

രക്ഷ നമുക്ക് ദാനമായി കിട്ടുന്ന ഒന്നാണ്. അത് നമുക്ക് വിലകൊടുത്ത് വാങ്ങുവാന്‍ കഴിയുന്നതല്ല. നമ്മുടെ ഏതെങ്കിലും പ്രവൃത്തിയാല്‍ നമുക്ക് അതു വാങ്ങുവാന്‍ കഴിയുകയില്ല. രക്ഷയുടെ പ്രവൃത്തി യേശുക്രിസ്തുവിനാല്‍ ഇതിനകം ചെയ്യപ്പെട്ടുകഴിഞ്ഞു. സൗജന്യമായി ലഭിക്കുന്ന ഈ ദാനം സ്വീകരിക്കുക എന്നതു മാത്രമാണ് നാം ചെയ്യേണ്ട സംഗതി. മറ്റൊരു മാര്‍ക്ഷവും ഇല്ല.

4. ഈ ദാനം സ്വീകരിക്കപ്പെടണം

“പല ദുഷ്ടമനുഷ്യരും സ്വര്‍ക്ഷത്തില്‍ പോകുമ്പോള്‍ പല നല്ല മനുഷ്യരും നരകത്തിലേയ്ക്കു പോകും വീണ്ടെടുപ്പിന്‍റെ വലിയ നിഗുഢതകളില്‍ ഒന്നാണ് ഇത്” എന്ന് പറഞ്ഞതുമൂലം ബില്ലിഗ്രഹാം (20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ സുവിശേഷകന്‍) ഒരിക്കല്‍ എല്ലാവരെയും ഞെട്ടിപ്പിച്ചുകളഞ്ഞു.

എന്തുകൊണ്ടാണ് ചീത്തമനുഷ്യര്‍ സ്വര്‍ക്ഷത്തില്‍ പോകുന്നത്? എന്തുകൊണ്ടെന്നാല്‍ യേശുവിന്‍റെ അടുക്കല്‍ ക്രൂശില്‍ക്കിടന്നതായ പാപിയായ ആ കളളനെപ്പോലെ അവരും ദൈവത്തിന്‍റെ ദാനമായ നിത്യജീവന്‍ സ്വീകരിച്ചു.

യേശുവിന്‍റെ അരികില്‍ക്കിടന്ന ആ ഒരു കളളനെ നിങ്ങള്‍ ഓര്‍ക്കുന്നുവോ? താന്‍ മരിച്ചുകൊണ്ടിരിക്കുന്ന ആ നിമിഷങ്ങളില്‍ അവന്‍ പറഞ്ഞു, “നി രാജത്വം പ്രാപിച്ചുവരുമ്പോള്‍ എന്നെ ഓര്‍ത്തുകൊള്ളേണമേ” (ലൂക്കൊസ് 23:42)

ആ പ്രാര്‍ത്ഥന വിശ്വാസത്താല്‍ നിറഞ്ഞ ലളിതമായ ഒന്നായിരുന്നു. രക്ഷിക്കുന്ന വിശ്വാസത്തിന്‍റെ എല്ലാമൂലഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. എന്തെല്ലാം ആണ് ഇവ?

1. യേശു, രാജാവ് (കര്‍ത്താവ്) ആണ് എന്ന് അവന്‍ വിശ്വസിച്ചു.

2. രാജാവിന് ഒരു രാജ്യം ഉണ്ടായിരിക്കും എന്ന് അവന്‍ വിശ്വസിച്ചു.

3. ആ രാജ്യത്തില്‍ തന്നെയും ഉള്‍പ്പെടുത്തണമേ എന്ന് അവന്‍ അപേക്ഷിച്ചു യേശു അതിന് ഇങ്ങനെ പ്രതികരിച്ചു.”ഇന്നു നീ എന്നോടു കൂടെ പറുദീസയില്‍ ഇരിക്കും”. (ലൂക്കൊ 23:43)

യേശു ആ കളളനെ അംഗീകരിക്കുവാന്‍ കാരണം അവന്‍ യേശുവിനെ രാജാവും കര്‍ത്താവും ആയി അംഗീകരിച്ചു എന്നതാണ്.

എന്തുകൊണ്ടാണ് പല നല്ല ആള്‍ക്കാരും നരകത്തിലേക്ക് പോകുന്നത്, അതിനു കാരണം അവന്‍ ദൈവത്തിന്‍റെ ദാനത്തെ നിരസിക്കുകയും തങ്ങളുടെ സ്വന്തം “നല്ല പ്രവര്‍ത്തികളില്‍” ആശ്രയിക്കുകയും ചെയ്തതാണ്. ഇതേ സത്യം തന്നെ യേശു അമിതഭക്തരായിരുന്ന, എന്നാല്‍ നഷ്ടപ്പെട്ടവരായ പരിശന്മാര്‍ക്ക് ഇപ്രകാരം വരച്ചുകാട്ടി. “ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു മുന്‍പായി ദൈവരാജ്യത്തില്‍ കടക്കുന്നു എന്ന് സത്യമായിട്ട് നിങ്ങളോട് പറയുന്നു”(മത്തായി 21:31)

എന്തുകൊണ്ടായിരിക്കാം അത്തരത്തിലുളള പാപികള്‍ സ്വര്‍ക്ഷരാജ്യത്തില്‍ കടക്കുകയും പരിശുന്മാര്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നത്? ദൈവാലയത്തില്‍ പോകുകയും; ഉപവസിക്കുകയും ഉത്സവം ആചരിക്കുകയും ശബ്ബത്തിനെ ശുദ്ധികരിക്കുകയും ചെയ്തിരുന്ന ഭക്തന്‍മാരായിരുന്നു പരീശന്‍മാര്‍. (ലൂക്കോ 18: 9-14)

എന്തുകൊണ്ടാവും പരീശന്‍മാര്‍ നരകത്തിലേക്കു പോകുകയും വേശ്യകള്‍ സ്വര്‍ക്ഷത്തിലേക്ക് പോകുകയും ചെയ്യുന്നത്? എന്തുകൊണ്ടെന്നാല്‍ വേശ്യകള്‍ ദൈവത്തിന്‍റെ ദാനം സ്വീകരിച്ചും, എന്നാല്‍ പരീശന്‍മാര്‍ അതിനെ സ്വീകരിച്ചില്ല.

അതിനു പകരമായി അവര്‍ തങ്ങളുടെ നീതി പ്രവര്‍ത്തികളില്‍ തങ്ങളുടെ രക്ഷ ഭദ്രമാക്കുന്നത് തിരഞ്ഞെടുത്തു. നിത്യജീവങ്കലേക്കുളള ദിവ്യമാര്‍ക്ഷം അവരുടെ കണ്‍മുന്‍പില്‍ ഇരിക്കെ അവര്‍ തങ്ങളുടെ സ്വന്തം പാത തിരഞ്ഞെടുത്തു.