പാപത്തിന്‍റെ ശിക്ഷ

പാപത്തിന്‍റെ അവസ്ഥ “സാര്‍വ്വത്രികം” ആണ് എന്ന് നാം കണ്ടു കഴിഞ്ഞു. അതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത് എല്ലായിടത്തുമുളള എല്ലാവരും പാപികള്‍ ആണ് എന്നതാണ്. മാത്രമല്ല പാപത്തിന്‍റെ ശിക്ഷയും സാര്‍വ്വത്രികമാണ്. അവരവരുടെ പാപം നിമിത്തം ഓരോരുത്തരും മരണത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു.”എല്ലാവരും പാപം ചെയ്തുٹ പാപത്തിന്‍റെ ശമ്പളം(ശിക്ഷ) മരണം അത്രേ.” (റോമര്‍ 3:23,6:23)

മരണനിരയില്‍

ഓരോ മനുഷ്യനും മരണനിരയിലാണ് എന്നു ബൈബിള്‍ വിവരിക്കുന്നു- മരണ ശിക്ഷയുടെ കീഴില്‍ ദൈവകൃപയില്‍ നിന്നും വിട്ടുളള ആരും തന്നെ ഇതില്‍ നിന്നും ഒഴിവുളളവര്‍ അല്ല. നാമെല്ലാവരും ഈ കറുത്ത വിധിയെ അഭിമുഖീകരിക്കുന്നു. മരണം!

ആദി മുതല്‍ തന്നെ പാപത്തിനുളള ശിക്ഷാവിധി ഒന്നുതന്നെയാണ്. ദൈവം ആദാമിനും ഹവ്വക്കും അനുസരണക്കേടിനെക്കുറിച്ച് അഥവാ മരണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.”എന്നാല്‍ നന്മ തിന്മകളെക്കുറിച്ചുളള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം തിന്നരുത്.; തിന്നുന്ന നാളില്‍ നീ മരിക്കും” (ഉല്പത്തി 2:17)

യെഹെസ്കേല്‍ പ്രവാചകന്‍ പാപത്തിന്‍റെ മരണ ശിക്ഷയെക്കുറിച്ച് ലളിതവും എന്നാല്‍ ശക്തമായ ഭാഷയില്‍ പറഞ്ഞിരിക്കുന്നു. “പാപം ചെയ്യുന്ന ദേഹി മരിക്കും”.(യെഹെ 18:4,20)

ഒന്നും തന്നെ കൂടുതല്‍ തീര്‍ച്ചയൂളളതായിരിക്കുവാന്‍ കഴികയില്ല. പാപത്തിന്‍റെ ശമ്പളം അഥവാ പരിണിതഫലം മരണമാണ.് പ്രകൃത്യാ തന്നെയും, പ്രവര്‍ത്തികള്‍ നിമിത്തവും നാം പാപികള്‍ ആണ്, ദൈവത്തിന്‍റെ വഴിയല്ല, നേരെ മറിച്ച് നമ്മുടെ സ്വന്തമാര്‍ക്ഷമാണ് നാം പാലായനം ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

“നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു. നാം ഓരോരുത്തരും താന്താന്‍റെ വഴിക്കുതിരിഞ്ഞിരുന്നു”(യെശ 53:6)

നമ്മുടെ സ്വന്ത ഇഷ്ടപ്രകാരം സ്വന്തമാര്‍ക്ഷത്തില്‍ പോകുന്നതിന്‍റെ ഫലം എന്താണ്?”ചിലപ്പോള്‍ ഒരുവഴി മനുഷ്യന് ചൊവ്വായിത്തോന്നും; അതി്ന്‍റെ അവസാനമോ മരണവഴികള്‍ അത്രേ”.(സദൃശ്യ 14:12)

മനുഷ്യന്‍റെ മാര്‍ഗ്ഗം ഒരുമരണ പര്യവസായി ആയ തെരുവാണ്! യഥാര്‍ ത്ഥത്തില്‍ അതിനു മറ്റൊന്നായിരിക്കുവാന്‍ കഴിയുകയില്ല. യേശു പറഞ്ഞു. “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു, ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല”. (യോഹ14:6)

പിതാവിന്‍റെ ഹിതവും ജീവിതമാര്‍ക്ഷവും തന്‍റെ പുത്രനില്‍ (യേശു) കേന്ദ്രീകൃതമായിരിക്കുന്നു. മറ്റേതു മാര്‍ക്ഷവും മരണത്തിലേക്ക് നയിക്കുന്നതാണ്. നമ്മള്‍ ദൈവത്തെ അനുസരിക്കാതെ നമ്മുടെ സ്വന്തമാര്‍ക്ഷം തിരഞ്ഞെടുക്കുമ്പോള്‍ അത് നമ്മെ ഒരു ദിശയിലേക്ക് മാത്രമായിരിക്കും നയിക്കുന്നത് -താഴെയുളള നാശീകരണത്തിലേക്ക്

ദൈവഹിതത്തെയും വഴിയെയും എതിര്‍ക്കുന്നതും നമ്മുടെ സ്വന്ത പാത തിരഞ്ഞെടുക്കുന്നതുമാണ് പാപം എന്ന് നമുക്ക് നിര്‍വചിക്കാം.

അനുസരണക്കേടിന് അതിന്‍റെ സ്വഭാവത്താല്‍ തന്നെ മരണത്തിലേക്കേ നയിക്കാന്‍ കഴിയൂകയുളളു. ഇതാണ് എല്ലാ പാപികളും മരണത്തിനായി വിധിക്കപ്പെട്ടിരിക്കുന്നതിന്‍റെ കാരണം. നാമെല്ലാവരും പൂര്‍ണ്ണമനസ്സോടുകൂടി തെറ്റായ പാത തിരഞ്ഞെടുത്തിരിക്കുന്നു.

ആദാം അനുസരണക്കേട് തിരഞ്ഞെടുത്തപ്പോള്‍ അത് “ആദാമില്‍” ആരംഭിച്ചു. നാം എല്ലാവരും ആ തെരഞ്ഞെടുപ്പിന്‍റെ ബലിയാടുകള്‍ ആയി എന്ന് മാത്രമല്ല, നമ്മുടെ സ്വന്തഅനുസരണക്കേടിനാല്‍ ആ തിരഞ്ഞെടുപ്പിനെ വളര്‍ത്തികൊണ്ടുവരികയും ചെയ്തു. ദൈവത്തെയും അവന്‍റെ കൃപയേയും ഒഴിച്ചുനിര്‍ത്തിയാല്‍ നാം ഈ ലോകത്തില്‍ പ്രതീക്ഷയറ്റവരാണ്. മരണമാണ് നമ്മുടെ വിധി!