1) ദൈവമുണ്ട് എന്ന് വിശ്വസിക്കണം.
“എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ”
എബ്രായർ 11:6
2) ദൈവം സ്രഷ്ടാവാണ് എന്ന് വിശ്വസിക്കണം.
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”ഉല്പത്തി 1:1
ഈ തിരുവചനം വിശ്വസിക്കണം.
3) കർത്താവിന്റെ ക്യപയാൽ നമുക്ക് രക്ഷ വന്നു എന്ന് വിശ്വസിക്കണം.
” കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം
അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു”.
എഫെസ്യർ 2:4,5
“കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു”
എഫെസ്യർ 2:8
4) പ്രാർത്ഥന വിശ്വാസത്തോടെ ആയിരിക്കേണം.
വിശ്വസിച്ച് പ്രാർത്ഥിച്ചാൽ
നാം ദൈവമഹത്വം ദർശിക്ക തന്നെ ചെയ്യും.
” പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ”
കൊലൊസ്സ്യർ 4:2
5) വിജയകരമായ ക്രിസ്തീയ ജീവിതത്തിന് വിശ്വാസം വേണം.
ലോകത്തിലെ മോഹങ്ങളും, പ്രലോഭനങ്ങളും, പരീക്ഷകളും,
ജയിക്കുവാൻ ഉറച്ച വിശ്വാസം വേണം.
” ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ”
1 യോഹന്നാൻ 5:4
6) അത്ഭുതങ്ങൾ ദർശിക്കണമെങ്കിൽ വിശ്വാസം വേണം.
മോശെയുടെ വിശ്വാസം ചെങ്കടലിനെ വിഭാഗിച്ചു
വഴി ഒരുക്കി. കാലേബും
യോശുവായും യഹോവയിൽ വിശ്വസിച്ചു.
വാഗ്ദത്തനാട് അവർക്ക്
സ്വന്തമായി. ദാനീയേൽ
വിശ്വാസത്താൽ. സിംഹങ്ങളുടെ വായ് അടച്ചു. എബ്രായബാലന്മാർ
വിശ്വാസത്താൽ
തീയ്യുടെ ബലം കെടുത്തി.
യേശുവിന്റെ ശിഷ്യന്മാർ
വിശ്വാസത്താൽ അനേകം അത്ഭുതങ്ങൾ ചെയ്തു.
” വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;
സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു”
മർക്കൊസ് 16:17,18
7) തിരുവെഴുത്തിൽ വിശ്വസിക്കണം.
യേശു മരിച്ചതിനു ശേഷം
ദൈവഭവനമായ യരുശലേം വിട്ട് എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരോട് യേശു അവരുടെ അവിശ്വാസത്തെ ശാസിച്ച് ഇങ്ങനെ പറഞ്ഞു.
“അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ ” എന്നു പറഞ്ഞു.
മോശെ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു”
ലൂക്കൊസ് 24:25-27
വചനം സത്യമാണ്.
അനേകം എഴുത്തുക്കാർ
വിവിധഭാഗത്തിരുന്ന് എഴുതിയ തിരുവചനങ്ങൾ
ഒന്നിനോടൊന്ന് ച്ചേർന്ന്
നിൽക്കുന്നതിൻ്റെ കാരണം, അവ പരിശുദ്ധാത്മാവിനാൽ
എഴുതപ്പെട്ടത്
കൊണ്ടാണ്. യോഹന്നാൻ
വചനത്തെ കുറിച്ച് പറയുന്നു.
” ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു”
യോഹന്നാൻ 1:1
വചനം പാലാണ്. തേനിനെക്കാളും തേൻകട്ടയെക്കാളും മാധുര്യമുള്ളതാണ്. വചനം നമ്മുടെ ജീവനാണ്. ഇരുവായ്തലയുള്ള
വാളിനേക്കാൾ മൂർച്ചയേറിയതാണ്.അത് സന്ധികളേയും മജ്ജകളേയും തുളച്ചു കയറി ആത്മീയ പരിണാമം വരുത്തുന്നതാണ്. വചനം നമ്മുടെ ജീവശ്വാസമാണ്. വചനത്തിൽ വിശ്വസിക്കുന്നവൻ ദൈവത്തിൽ വിശ്വസിക്കുന്നു.
8) കർത്താവ് നമുക്കൊരുക്കുന്ന ഭാവി പദ്ധതികളിൽ വിശ്വസിക്കണം.
യേശു മടങ്ങിവരും എന്ന്
വിശ്വസിക്കണം. ഒരു ന്യായവിധി ഉണ്ട് എന്ന് വിശ്വസിക്കണം. യേശു സാത്താനെ തീപൊയ്കയിലേക്ക്
തള്ളിയിടുകയും ഒരു പുതിയ ആകാശവും ഭൂമിയും സ്ഥാപിക്കും എന്നും വിശ്വസിക്കണം.
നമുക്ക് ഇപ്പോൾ കാണുവാൻ കഴിയാത്ത ഒരു നിത്യ നഗരം നമുക്ക് ഉണ്ട് എന്ന് വിശ്വസിക്കണം.
“വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു”
എബ്രായർ 11:1
മേലെഴുതിയ കാര്യങ്ങൾ
വിശ്വസിച്ച് മുന്നോട്ട് പോകാം.പുതിയ യെരുശലേം എന്ന് വിശുദ്ധനഗരത്തിന്
വേണ്ടി വിശ്വാസത്തോടെ
വിശുദ്ധിയോടെ കാത്തിരിക്കാം.
” സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും”
വെളിപ്പാടു 21:3,4
Leave a Reply