വലിയ പ്രതികൂലങ്ങൾ ആഞ്ഞടിക്കുമ്പോൾ ദൈവം ഇന്നു വരെ നടത്തിയ സകല
കാര്യങ്ങളും ഓർത്തു ദൈവത്തെ
സ്തുതിക്കയും നന്ദിപറകയും
ചെയ്താൽ അതു നമുക്കു
ആത്മശക്തി നൽകും
“നിന്റെ ദൈവമായ യഹോവ
നിന്നെ താഴ്ത്തുവാനും തന്റെ
കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു
നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനായി നിന്നെ ഈ നാല്പതു സംവത്സരം
മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം
ആവർത്തനം 8:2
ഈ നാല്പതു വർഷം നീ ധരിച്ച വസ്ത്രം ജീർണ്ണിച്ചുപോയില്ല.
നിന്റെ കാൽ വീങ്ങിയതുമില്ല.
ഒരു മനുഷ്യൻ തന്റെ മകനെ
ശിക്ഷിച്ചു വളർത്തുന്നതുപോലെ
നിന്റെ ദൈവമായ യഹോവ
നിന്നെ ശിക്ഷിച്ചുവളർത്തുന്നു
എന്നു നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം”
ആവർത്തനം 8:4,5
നമ്മുടെ ദൈവം ഇതുവരെയും
നമ്മെ നടത്തി. എത്രയെത്ര അനുഗ്രഹങ്ങൾ ചൊരിഞ്ഞു തന്നു. യഹോവ പറയുന്നു.
നീ നല്ല വീട്ടിൽ പാർക്കുമ്പോൾ
ഭക്ഷിച്ചു ത്യപ്തിപ്പെടുമ്പോൾ,
സകല അനുഗ്രഹങ്ങളാലും
നിറയുമ്പോൾ ദൈവത്തെ
മറന്നുപോകരുതു.
” എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹ്യദയത്തിൽ പറയാതിരിപ്പാൻ
സൂക്ഷിച്ചുകൊള്ളേണം”
ആവർത്തനം 8:17
പ്രതികൂലങ്ങൾ വരുമ്പോൾ തളരരുതു. അപ്പോൾ ദൈവം
ഇന്നുവരെ കാത്തു
പരിപാലിച്ച
ക്യപകളെ എണ്ണിയെണ്ണി പറഞു ദൈവത്തിനു സ്തുതിയും നന്ദിയും കരേറ്റണം.
“നീ ഭക്ഷിച്ചു ത്യപ്തി പ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെകുറിച്ചു നീ അവനു സ്തോത്രം
ചെയ്യണം”
ആവർത്തനം 8:10
വേദനയും സങ്കടവും വരുമ്പോഴും
ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും മറക്കരുതു.
ഇയ്യോബിന്റെ സകലതും
നഷ്ടപ്പെട്ടുവെന്നും മക്കൾ മരിച്ചുപോയി എന്നും ഇയ്യോബിനെ അറിയച്ചപ്പോൾ
ഇയ്യോബ് എന്തു ചെയ്തു?
“അപ്പോൾ ഇയ്യോബ് എഴുന്നേറ്റു
വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്ക്കരിച്ചു” ഇയ്യോബ് 1:20
ദാവിദു കഷ്ടപ്പാടുകളിലൂടെ പോയപ്പോൾ പറഞ്ഞു.
“വരുവിൻ നാം വണങ്ങി നമസ്ക്കരിക്ക. നമ്മെ നിർമ്മിച്ച
യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ
ദൈവമാകുന്നു”
സങ്കീർത്തനം 95:6
ഹബക്കൂൿ പ്രതിസന്ധികളുടെ മദ്ധ്യേ
ഇങ്ങനെ പറഞ്ഞു.
“അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
ഹബക്കൂൿ: 3:17,18
അനേകം കഷ്ടങ്ങളിൽ കൂടി കടന്നുപോയ പൗലൊസ് അപ്പൊസ്തലൻ അവയെ ദൈവനാമത്തിൽ ഛേദ്ദമെന്നെണ്ണി ദൈവജനത്തോട് ദൈവത്തെ എപ്പോഴും സ്തുതിക്കുവാൻ ആഹ്വാനം ചെയ്തു.
“ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും
സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ”
എഫെസ്യർ 5:18-20
ദൈവസന്നിധിയിൽ മുട്ടുമടക്കുന്നവനു മറ്റൊരാളുടെ
മുമ്പിൽ മുട്ടുമടക്കുവാൻ ദൈവം ഇടവരുത്തുകയില്ല. ദാവീദ് സദാസമയവും ദൈവത്തെ സ്തുതിച്ചു.
കഷ്ടങ്ങളും പ്രയാസങ്ങളുമാകുന്ന ജീവിതത്തിലെ യരീഹോ മതിലുകളെ നമുക്ക് ദൈവസ്തുതികളാൽ തകർക്കാം.
ദാവിദു സ്തുതിച്ചപോലെ നമുക്കും എപ്പോഴും ദൈവത്തെ സ്തുതിക്കാം.
“എൻ മനമേ യഹോവയെ വാഴ്ത്തുക. എന്റെ സർവ്വാന്തരംഗവുമേ അവന്റെ
വിശുദ്ധനാമത്തെ വാഴ്ത്തുക.
എൻമനമേ യഹോവയെ വാഴ്ത്തുക. അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു്”
സങ്കീർത്തനം 103:1,2
Leave a Reply